രാമനവമി ആഘോഷത്തിനിടെ ഗുജറാത്തിൽ വർഗീയ സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു
അഹമ്മദാബാദ്: രാമനവമി ആഘോഷങ്ങളോട് അനുബന്ധിച്ച് ഗുജറാത്തിലെ രണ്ട് ന ഗരങ്ങളിൽ വർ ഗീയ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തു. ആനന്ദ് ജില്ലയിലെ ഖംഭാത് നഗരത്തിലും സബർകാന്ത ജില്ലയിലെ ഹിമ്മത് നഗറിലും ആണ് സംഘർഷം ഉണ്ടായത്. ഖംഭാത് നഗരത്തിൽ നടന്ന സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു. മറ്റൊരാൾക്ക് പരിക്കേറ്റിട്ടും ഉണ്ട്. ഞായറാഴ്ചയാണ് സംഭവം നടന്നത്.
സംഘട്ടന ഗ്രൂപ്പുകൾ രണ്ടിടത്തും തീവെക്കുകയും പരസ്പരം കല്ലേറ് നടത്തുകയും ചെയ്തു. കണ്ണീർ വാതകം പ്രയോ ഗിച്ചാണ് പോലീസ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. "ഞായറാഴ്ച ഉച്ചകഴിഞ്ഞ് രാമനവമി ഘോഷയാത്രയ്ക്കിടെ രണ്ട് സംഘങ്ങൾ പരസ്പരം ഏറ്റുമുട്ടി. ഖംഭട്ടിലെ സ്ഥലത്ത് നിന്ന് ഏകദേശം 65 വയസ്സ് തോന്നിക്കുന്ന ഒരു അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി." പോലീസ് സൂപ്രണ്ട് അജിത് രാജ്യൻ പറഞ്ഞു. സംഭവത്തിൽ മറ്റൊരാൾക്ക് പരിക്കേൽക്കുകയും ഏതാനും കടകൾ അക്രമികൾ അഗ്നിക്കിരയാക്കുകയും ചെയ്തു അദ്ദേഹം കൂട്ടിച്ചേർത്തു.

ഹിമ്മത്നഗറിലും സമാനമായ സംഘർഷം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അക്രമാസക്തരായ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസിന് കണ്ണീർ വാതക ഷെല്ലുകൾ ഉപയോഗിക്കേണ്ടി വന്നു. ചില വാഹനങ്ങൾക്കും കടകൾക്കും കേടുപാടുകൾ വരുത്തി. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും രാജൻ പറഞ്ഞു. "രാമനവമി ഘോഷയാത്രയ്ക്കിടെ രണ്ട് ഗ്രൂപ്പുകൾ ഏറ്റുമുട്ടുകയും പരസ്പരം കല്ലെറിയുകയും ചെയ്തു. ഏറ്റുമുട്ടലിനിടെ ചിലർക്ക് പരിക്കുകളുണ്ടായി. എന്നാൽ കുറച്ച് സമയത്തിനുള്ളിൽ സ്ഥിതി നിയന്ത്രണവിധേയമായി" സബർകാന്ത പോലീസ് സൂപ്രണ്ട് വിശാൽ വഗേല പറഞ്ഞു. മൂന്നോ നാലോ ഇരുചക്രവാഹനങ്ങളും സമരക്കാർ തീയിട്ടു. ക്രമസമാധാനപാലനത്തിനായി വൻ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാമനവമി ദിനത്തിൽ മധ്യപ്രദേശിലും സംഘർഷം ഉണ്ടായതായി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മധ്യപ്രദേശിലെ ഖാർഗോണിലാണ് അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതിനെ തുടർന്ന് സ്ഥലത്ത് കർഫ്യൂ പ്രഖ്യാപിച്ചതായി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. നഗരത്തിൽ വലിയ സമ്മേളനങ്ങൾ നിരോധിച്ചിട്ടുണ്ട്. അക്രമ റിപ്പോർട്ടുകൾക്കിടയിൽ കനത്ത പൊലീസ് വിന്യാസവുമുണ്ട്. രാമനവമി ഘോഷയാത്ര തലാബ് ചൗക്ക് പ്രദേശത്ത് എത്തിയപ്പോൾ ചിലർ പ്രകോപന മുദ്രാവാക്യം വിളിച്ചതാണ് അക്രമത്തിന് കാരണം എന്നാണ് കരുതുന്നത്. ഇതേ തുടർന്ന് ഘോഷയാത്ര പാതി വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. രാമനവമി ദിനത്തിൽ മാംസം വിളമ്പി എന്ന് ആരോപിച്ച് ഡൽ ഹിയിലെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലും അക്രമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications