കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം..വിഎച്ച്പി മീറ്‌റിങ്ങിന് തൊട്ടു പിറകെ ഉത്തര്‍പ്രദേശില്‍ കലാപം..

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
അയോധ്യയിലെ വിഎച്ച്പി മീറ്റിങിനോടനുബന്ധിച്ച് വർഗീയ കലാപം

ലഖ്നൊ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനായുള്ള വിഎച്ച്പി യോഗത്തിന്റെ ചുവടുപിടിച്ച് കലാപം. നബിദിനാഘോഷത്തിനിടെയാണ് ഉത്തര്‍പ്രദേശിലെ മിര്‍സാപൂര്‍, കാൺപൂര്‍ ജില്ലകളിലാണ് വര്‍ഗീയ കലാപം അരങ്ങേറിയത്. അയോധ്യയിലെ വിഎച്ച്പി മീറ്റിങിനോടനുബന്ധിച്ചാണ് കലാപമുണ്ടായത്.

കാമുകനെ വെട്ടിനുറുക്കി; ഭക്ഷണത്തിനൊപ്പം ചേര്‍ത്തു, തൊഴിലാളികള്‍ക്ക് നല്‍കി!! നടുക്കുന്ന ക്രൂരതകാമുകനെ വെട്ടിനുറുക്കി; ഭക്ഷണത്തിനൊപ്പം ചേര്‍ത്തു, തൊഴിലാളികള്‍ക്ക് നല്‍കി!! നടുക്കുന്ന ക്രൂരത

ജില്ലകളില്‍ 24 മണിക്കൂര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ആളപായമോ ഗുരുതരമായ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മിർസാപൂരില്‍ ചൊവ്വാഴ്ച വൈകുന്നോരത്തോടെ ഇരു സമുദായത്തിലെയും അംഗങ്ങള്‍ കല്ലേറാരംഭിച്ചതോടെയാണ് അക്രമങ്ങള്‍ക്ക് തുടക്കമായത്. ന്യൂനപക്ഷങ്ങള്‍ ഏറെയുള്ള ഭാഗങ്ങളില്‍ വിഎച്ച്പി രാം ജാനകി ബൈക്ക് റാലി സംഘടിപ്പിച്ചതിനെ ചൊല്ലിയുണ്ടായ വാക്ക് തര്‍ക്കമാണ് ഇതിനിടയാക്കിയത്.

babri-masjid-1538


വിഎച്ച്പി അനുമതിയില്ലാതൊണ് ബൈക്ക് റാലി നടത്തിയതെന്ന് മിര്‍സാപൂര്‍ ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തെ തുടര്‍ന്ന് ക്രമസമാധാനപാലനത്തില്‍ വീഴ്ച്ച വരുത്തിയ മൂനു പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. വിഎച്ച്പി നേതാക്കള്‍ക്കെതിരെ കേസെടുത്തിട്ടില്ല.

വിഎച്ച്പി നേതൃത്വത്തിന്റെ പരാതിയില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി മിര്‍സാപൂര്‍ അഡീഷണല്‍ എസ്പി പ്രകാശ് സ്വരൂപ് പാണ്ഡെ പറഞ്ഞു. കാൺപൂരിലെ കല്യാണ്‍പൂരിലും അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നബിദിനത്തോടു ചോര്‍ന്നുണ്ടായ അക്രമങ്ങളില്‍ നാലു പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

English summary
. Communal lashes reported in Uttarpradesh after the meeting of VHP for ram temple in Ayodhya. No harms reported
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X