ആര്‍എസ്എസ് ഇന്ത്യയെ ഗുജറാത്താക്കുമോ?
ഗുവാഹത്തി: രാജ്യത്തെ ഭിന്നിപ്പിക്കലാണ് രാഷ്ട്രീയ സ്വയം സേവക് സംഘ (ആര്‍ എസ് എസ്) ത്തിന്റെ അജണ്ടയെന്ന് സ്വാമി അഗ്നിവേശ്. 2002 ലെ കലാപത്തിലൂടെയാണ് ബി ജെ പിയും ആര്‍ എസ് എസും ഗുജറാത്തില്‍ ഭരണം ഉറപ്പിച്ചത്. ഇന്ത്യയെ മറ്റൊരു ഗുജറാത്താക്കാനാണ് ആര്‍ എസ് എസിന്റെ ശ്രമം. ആര്‍ എസ് എസിന്റെ രാഷ്ട്രീയമുഖമായ ബി ജെ പിയും രാജ്യത്ത് വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്.
കാവിപാര്‍ട്ടികളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ നരേന്ദ്രമോഡിയെയും അഗ്നിവേശ് വിമര്‍ശിച്ചു. വര്‍ഗീയ ധ്രുവീകരണത്തിന്റെ ഉദാഹരണമാണ് 2002 ല്‍ ഗുജറാത്തില്‍ നടന്ന കലാപം. നരേന്ദ്രമോഡി ആര്‍ എസ് എസിന്റെ നാവാണ്. മോഡിയെ പ്രധാനമന്ത്രിയാക്കാനാണ് ആര്‍ എസ് എസ് ശ്രമം നടത്തുന്നത്. ഗുജറാത്ത് കലാപത്തിന്റെ പേരില്‍ മോഡി രാജ്യത്തോട് മാപ്പ് പറയണമെന്നും അഗ്നിവേശ് ആവശ്യപ്പെട്ടു.

ഹിന്ദുക്കളുടെ ആധിപത്യമാണ് ബി ജെ പിയുടെ അജണ്ട. ഇത് രാജ്യത്തെ മുസ്ലിങ്ങള്‍ക്കും കൃസ്ത്യാനികള്‍ക്കും മറ്റുള്ളവര്‍ക്കും എതിരാണ്. രാജ്യത്തെ ധ്രുവീകരിക്കാനുള്ള ശ്രമങ്ങള്‍ തുടക്കത്തിലേ ഇല്ലാതാക്കണം. 2002 ലെ ഗുജറാത്ത് കലാപമാകട്ടെ, 1984 ലെ സിഖ്് കലാപമാകട്ടെ, രാഷ്ട്രീയക്കാര്‍ ഇതില്‍ നിന്നും നേട്ടമുണ്ടാക്കുന്നവരാണ്.
കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ സമ്മേളനത്തില്‍ പങ്കെടുക്കാനായി ഗുവാഹത്തിയിലെത്തിയതായിരുന്നു സ്വാമി അഗ്നിവേശ്. അണ്ണാ ഹസാരെ, അരവിന്ദ് കെജ്രിവാള്‍ സംഘത്തിനൊപ്പം അഴിമതിക്കെതിരായ സമരങ്ങളിലൂടെ അടുത്തിടെ അഗ്നിവേശ് മാധ്യമ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇന്ത്യയുടെ പ്രധാനപ്രശ്‌നം ദാരിദ്ര്യമാണ് എന്നും രാജ്യത്തിന്റെ വളര്‍ച്ചയയ്ക്ക് ഇത് തടസ്സമാണ് എന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications