കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ വര്‍ഗ്ഗീയ ലഹള, നിരോധനാജ്ഞ പ്രഖ്യാപിച്ചു

  • By കിഷന്‍
Google Oneindia Malayalam News

ദില്ലി: കിഴക്കന്‍ ദില്ലിയിലെ ത്രിലോക് പുരിയില്‍ ഇരുവിഭാഗം ജനങ്ങള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ഇരുവിഭാഗവും തോക്കു ഉപയോഗിക്കുന്നതിനാല്‍ പോലിസ് മേഖലയില്‍ കനത്ത സുരക്ഷാവലയമാണ് ഒരുക്കിയിട്ടുള്ളത്. വിവിധ കേസുകളിലായി 70ഓളം പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

ദീപാവലി ദിവസമാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇരുവിഭാഗവും പരസ്പരം കല്ലെറിയുന്നതോടൊപ്പം പോലിസുകാരെയും ആക്രമിക്കുന്നുണ്ട്. സാരമായി പരിക്കേറ്റ 50ഓളം പേര്‍ ഇപ്പോള്‍ വിവിധ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ 13 പേര്‍ പോലിസുകാരാണ്. പരിക്കേറ്റ അഞ്ചു പേരുടെ ശരീരത്തില്‍ വെടിയുണ്ടയുടെ പാട് കണ്ടെത്തിയതിനെ തുടര്‍ന്ന് അക്രമികള്‍ക്കായി പോലിസ് വ്യാപകമായ തിരച്ചില്‍ തുടരുകയാണ്.

അതേ സമയം പോലിസ് നടത്തിയ വെടിവെപ്പിലാണ് ജനങ്ങള്‍ക്ക് പരിക്കേറ്റതെന്ന് ഇരുവിഭാഗവും ആരോപിക്കുന്നു. പള്ളിയ്ക്കു മുന്നില്‍ സ്ഥാപിച്ച ദേവീ രൂപം എടുത്തുമാറ്റണമെന്ന് ആവശ്യപ്പെട്ടതാണ് പ്രശ്‌നങ്ങളുടെ തുടക്കം എന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുള്ള രൂപം എടുത്തുമാറ്റണമെന്ന ആവശ്യം ശക്തമായപ്പോള്‍ അവിടെ എത്തിയ മുന്‍ ബിജെപി എംഎല്‍എ സുനില്‍ കുമാര്‍ വൈദ്യ എരിതീയില്‍ എണ്ണയൊഴിക്കുന്ന രീതിയിലുള്ള പ്രസംഗം നടത്തിയെന്ന ആക്ഷേപവുമുണ്ട്.

ഇത് താത്കാലികം മാത്രമാണെന്നും ദീപാവലി ആഘോഷത്തോടെ ഈ രൂപം മാറ്റുമെന്നും അറിയിച്ച അദ്ദേഹം വലിയ വാശിയാണെങ്കില്‍ ഇവിടെ അമ്പലം തന്നെ പണിയുമെന്ന മുന്നറിയിപ്പ് നല്‍കിയതും പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കി. പള്ളിക്കു തൊട്ടു മുന്നില്‍ അമ്പലം പണിയാന്‍ പോകുന്നുവെന്ന വാര്‍ത്ത അതിവേഗം പരന്നു.

trilokapuri-5

ഇതേ സമയം പുറത്തുനിന്നെത്തിയ 500ഓളം ആളുകള്‍ പരിസരത്തുള്ള വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും വ്യാപകമായ കല്ലേറും നടത്തിയതോടെ സ്ഥിതിഗതികള്‍ വഷളായി. പോലിസ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ്, സെന്‍ട്രല്‍ റിസര്‍വ് പോലിസ് അംഗങ്ങളെ പ്രദേശത്ത് വിന്യസിപ്പിച്ചിട്ടുണ്ട്.

English summary
Delhi Police has finally imposed curfew and ordered to shoot any miscreant on the spot in East Delhi’s Trilokpuri locality, after communal tension erupted in the locality. Although the crowd has been dispersed now, the situation is still very tense after stone pelting between members of two communities.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X