കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്കെതിരെ അസം തെരഞ്ഞെടുപ്പില്‍ ഇടത് പാര്‍ട്ടികളുമായി സഖ്യത്തിനൊരുങ്ങി കോണ്‍ഗ്രസ്

Google Oneindia Malayalam News

ഗുവാഹത്തി: സംസ്ഥാനത്തേയും കേന്ദ്രത്തിലേയും ബിജെപി സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അസം മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗൊഗോയ്. ലോകത്താകമാനം പടര്‍ന്നു പിടിക്കുന്ന കൊറോണ വൈറസിനെ ബിജെപിയോട് താരതമ്യപ്പെടുത്തിയായിരുന്നു തരുണ്‍ ഗൊഗോയിയുടെ വിമര്‍ശനം. കൊറോണ വൈറസിനേക്കാള്‍ അപകടകരമാണ് ബിജെപിയുടെ സാമുദായിക വൈറസ് എന്ന് തരുണ്‍ ഗൊഗോയ് പറഞ്ഞു.

അടുത്ത വര്‍ഷം സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സാമുദായിക ശക്തികളെ പരാജയപ്പെടുത്തുന്നതിനായി മഹാസഖ്യം രൂപീകരിക്കാന്‍ ശ്രമത്തിലാണെന്നും തരുണ്‍ ഗൊഗോയി പറഞ്ഞു.

രാജ്യസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എഐയുഡിഎഫുമായി കൈകോര്‍ക്കുന്നത് മതേതരത്തില്‍ വിശ്വാസമുള്ള സമാന ചിന്താഗതിക്കാരായ കക്ഷികളുമായി മഹാസഖ്യം ഉണ്ടാക്കുന്നതിനുള്ള ആദ്യപടിയാണെന്നും ഗൊഗോയ് പറഞ്ഞു. രാജ്യസഭ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ അജിത് ഭുയാന്റെ സ്ഥാനാര്‍ത്ഥിത്വത്തെ കോണ്‍ഗ്രസും എഐയുഡിഎഫും സംയുക്തമായി പിന്തുണച്ചിട്ടുണ്ട്.

സാമുദായിക വൈറസ്

സാമുദായിക വൈറസ്

കൊറോണ വൈറസ് വലിയ മഹാമാരി തന്നെയാണെന്നും അത് വലിയ നാശ നഷ്ടങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും ഗൊഗോയ് പറഞ്ഞു. എന്നാല്‍ ബിജെപി സൃഷ്ടിക്കുന്ന സാമൂദായിക വൈറസ് അതിലും അപകടമാണ്. അത് വെറുപ്പും സംഘര്‍ഷങ്ങളും ഉണ്ടാക്കുമെന്നും ആളുകളെ കൊല്ലുമെന്നും ഗോഗായി പറഞ്ഞു
ഈ കാര്യം ഉള്‍ക്കൊണ്ട് ജനാധിപത്യത്തിലും മതേതരത്തിലും വിശ്വസിക്കുന്ന എല്ലാവരും കൈകോര്‍ക്കണമെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാസഖ്യം രൂപീകരിക്കണമെന്നും ഗോഗായ് ആഹ്വാനം ചെയ്തു.

മഹാഗദ്ബന്ധന്‍

മഹാഗദ്ബന്ധന്‍

വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ നിന്നും താഴെയിറക്കാന്‍ ഇടത് പാര്‍ട്ടികളോട് കൈകേര്‍ക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. സിപിഐ, സിപിഐഎം, എജിപി, എഎഎസ്‌യു, കെഎംഎസ്എസ് തുടങ്ങിയ പാര്‍ട്ടയുമായി കോണ്‍ഗ്രസ് സഖ്യം ചേരാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് തരുണ്‍ ഗോഗോയ് പറഞ്ഞു.

'എല്ലാവരുമായും ഞങ്ങള്‍ക്ക് സഖ്യത്തിന് താല്‍പര്യമുണ്ട്. സാമുദായിക ശക്തികളെ തകര്‍ക്കാന്‍ ഞങ്ങള്‍ക്ക് മഹാഗദ്ബന്ധന്‍ സഖ്യം രൂപീകരിക്കും.' തരുണ്‍ ഗൊഗോയ് പറഞ്ഞു.

രാജ്യസഭ

രാജ്യസഭ

പൗരത്വഭേദഗതി നിയമത്തിനെതിരെ വലിയ പ്രക്ഷോഭങ്ങള്‍ നടക്കുന്ന സംസ്ഥാനമാണ് അസം. പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസ് സംസ്ഥാനത്ത് എഐയുഡിഎഫുമായി കൈകോര്‍ക്കുന്നത്. മാര്‍ച്ച് 26 നാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപിയെ പരാജയപ്പെടുത്തുകയെന്ന ഒറ്റ ലഖ്യത്തോടെയാണ് സംസ്ഥാനത്ത് എഐയുഡിഎഫും കോണ്‍ഗ്രസും ഒന്നിക്കുന്നത്.
സംസ്ഥാനത്ത് മൂന്ന് സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ രണ്ടും ബിജെപിയിലേക്ക് കൂറുമാറിയ കോണ്‍ഗ്രസ് അംഗങ്ങളുതേയാണ്. മൂന്നാമത്തെ സീറ്റ് ബിപിഎഫ് ബിസ്വാജിത് ഒഴിയുന്നതാണ്.

 നിയമസഭ തെരഞ്ഞെടുപ്പ്

നിയമസഭ തെരഞ്ഞെടുപ്പ്

അടുത്ത വര്‍ഷമാണ് അസം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. 126 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 23 ഉം ബിജെപിക്ക് 60 ഉം എഐയുഡിഎഫിന് 13 ഉം എംഎല്‍ംഎമാരാണുള്ളത്. അസംഗണ പരിഷത്തിന് 14 അംഗങ്ങളുമുണ്ട്. എന്നാല്‍ പൗരത്വ വിഷയത്തില്‍ ബിജെപിയുമായി ഇടഞ്ഞിരിക്കുകയാണ് അസം ഗണപരിഷത്ത്. രാജ്യസഭ തെരഞ്ഞെടുപ്പിനായി ഇന്നലെ നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ സിപി ഐ, സിപി ഐ എം നേതാക്കളുെ ഒപ്പം എത്തിയിരുന്നു. ഇത് 2021 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടുന്നതിനായി സംസ്ഥാനത്ത് വിശാല പ്രതിപക്ഷം രൂപീകരിക്കുന്നതിന്റെ സൂചനയായി വേണം കരുതാന്‍.

English summary
'communal virus' of the saffron outfit was more dangerous than the coronavirsu and Makes alliance with Left Parties: Tarun Gogoi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X