Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡിന് മാത്രമല്ല, തേജസ്വി സൂര്യയുടെ വര്‍ഗീയതയ്ക്കും വാക്‌സിന്‍ വേണം; തുറന്നടിച്ച് കോണ്‍ഗ്രസ്

ദില്ലി: ബിജെപി എംപി തേജസ്വി സൂര്യയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. കൊവിഡ് വാര്‍ റൂമിലെ 17 മുസ്ലീം ജീവനക്കാരെ പുറത്താക്കിയതുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം. ബിബിഎംപി സൗത്ത് സോണ്‍ കൊവിഡ് വാര്‍ റൂമില്‍ 205 ജീവനക്കാരുണ്ട്. എന്നാല്‍ തേജസ്വി സൂര്യ 17 മുസ്ലീങ്ങളുടെ പേരുകള്‍ തിരഞ്ഞെടുത്തു. ഇത് ഒരു മൂന്നാംകിടവും വൃത്തികെട്ടതുമായ മാനസികാവസ്ഥയാണെന്ന് കോണ്‍ഗ്രസ് രാജ്യസഭ എംപി സയ്യിദ് നാസര്‍ ഹുസൈന്‍ പറഞ്ഞു.

bjp

ബിജെപി മന്ത്രി ശുപാര്‍ശ ചെയ്തിട്ട് ക്രിസ്റ്റല്‍ ഇന്‍ഫോസിസ്റ്റംസ് ആന്‍ഡ് സര്‍വീസസ് ആണ് ഈ 205 കരാറില്‍ നിയമിച്ചത്. തേജസ്വി സൂര്യ അന്ധനാണോ, 205 പേരില്‍ നിന്ന് 17 മുസ്ലീങ്ങളെ തിരഞ്ഞെടുക്കാന്‍, അദ്ദേഹത്തിന് നാണമില്ലേ എന്നും അദ്ദേഹം ചോദിച്ചു. ആരാണ് തേജസ്വി സൂര്യ? അയാള്‍ ഒരു അന്വേഷണ ഉദ്യോഗസ്ഥനാണോ? വാര്‍ റൂമില്‍ ജോലി ചെയ്യുന്ന മറ്റ് 188 പേര്‍ക്ക് ആരാണ് ക്ലീന്‍ ചിറ്റ് നല്‍കിയത്? കോവിഡ് -19 ന് മാത്രമല്ല, തേജസ്വി സൂര്യയിലെ വര്‍ഗീയതയ്ക്കും ഒരു വാക്‌സിന്‍ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബെംഗളൂരു കോര്‍പ്പറേഷന്റെ കോവിഡ് വാര്‍ റൂമില്‍ ജോലി ചെയ്യുന്ന മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള യുവാക്കള്‍ക്കെതിരെ വര്‍ഗ്ഗീയപരമായ പരാമര്‍ശങ്ങളുമായി ബി ജെ പി എംപി തേജസ്വി സൂര്യ നേരത്തെ രംഗത്തെത്തിയത് വലിയ വിവാദമായിരുന്നു. ആശുപത്രികളില്‍ ബെഡ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് തേജസ്വി സൂര്യ വിവാദ പ്രസ്താവനയുമായി നടത്തിയത്. ബെംഗളൂരില്‍ രോഗികള്‍ക്ക് കിടക്കള്‍ അനുവദിക്കുന്നതില്‍ അംഗീകരിക്കാന്‍ പറ്റാത്ത ചില പ്രവണതകള്‍ ഉണ്ടെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. മുസ്ലിം വിഭാഗത്തില്‍ നിന്നുള്ളവര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തുന്ന ബിജെപി എംപി വിഷയം മതപരമായി തിരിച്ച് വിടാനും ശ്രമിച്ചിരുന്നു.

Recommended Video

cmsvideo
    Rajnath Singh releases DRDO's anti-COVID drug, know about 2-deoxy-D-glucose

    യോഗയും ധ്യാനവുമായി കൊവിഡ് രോഗികള്‍- ദില്ലി സര്‍ദാര്‍ പട്ടേല്‍ കൊവിഡ് കെയര്‍ സെന്ററില്‍ നിന്നുളള കാഴ്ചകള്‍

    ബംഗളൂരുവില്‍ ആശുപത്രികളില്‍ കിടക്ക ഉണ്ടെങ്കിലും ഇല്ലെന്നാണ് വാര്‍റൂമില്‍ ഉള്ളവര്‍ പറയുന്നത്. കോര്‍പ്പറേഷന്‍ അധികൃതര്‍ കൈക്കൂലി വാങ്ങി അധിക വിലയ്ക്ക് കിടക്കകള്‍ വില്‍ക്കുന്നു. പല ആശുപത്രികളിലും കിടക്കകളുണ്ടെങ്കിലും ഇതിന്റെ വിവരങ്ങള്‍ അവര്‍ മറച്ചുവെക്കുകയാണെന്നും തേജസ്വി സൂര്യ ആരോപിച്ചിരുന്നു. കോര്‍പ്പറേഷനില്‍ പ്രവര്‍ത്തിക്കുന്ന 17 ഇസ്ലാം മതവിഭാഗക്കാരാണ് അഴിമതിക്ക് കാരണമെന്നും തേജസ്വി സൂര്യ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.

    ആരാധകരെ ഞെട്ടിക്കുന്ന സെല്‍ഫി പുറത്തുവിട്ട് ജാക്വലിന്‍ ഫെര്‍ണാണ്ടസ്; ചിത്രങ്ങള്‍ കണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+