അമിത്ഷായുടെ സ്വപ്‌നം ചെറുതൊന്നുമല്ല; കമ്മ്യൂണിസ്റ്റുകളെ തുടച്ചു നീക്കും, അതും ലോകത്ത് നിന്ന്...!!
അഗര്‍ത്തല: അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഇടതു സര്‍ക്കാരില്‍ നിന്നും ത്രിപുരയുടെ ഭരണം പിടിച്ചെടുക്കാനുറച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ത്രിപുരയില്‍ ഭരണം നേടുമെന്ന തനിക്ക് ഉറപ്പുണ്ടെന്നും അമിത്ഷാ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കമ്മ്യൂണിസ്റ്റുകളെ ലോകത്തുനിന്നും കോണ്‍ഗ്രസിനെ ഇന്ത്യയില്‍ നിന്നും തുടച്ചു നീക്കുമെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ പറഞ്ഞു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് അമിത് ഷാ ത്രിപുരയില്‍ എത്തിയത്.

ത്രിപുര
2014ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തള്ളി ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു.

അവസാന സന്ദര്‍ശനം ഏപ്രില്‍ 2015
2015 ഏപ്രിലിലാണ് അമിത് ഷാ അവസാനമായി ത്രിപുര സന്ദര്‍ശിച്ചത്.

ജനങ്ങള്‍ വോട്ടിലൂടെ അറിയിച്ചു
അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വോട്ട് ചെയ്ത് നരേന്ദ്രമോദി സര്‍ക്കാരിനുള്ള പിന്തുണ ജനങ്ങള്‍ അറിയിച്ചു കഴിഞ്ഞെന്ന് അമിത്ഷാ പറഞ്ഞു.

നരേന്ദ്രമോദി
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതു മുതല്‍ ഇത്രയധികം സ്‌നേഹം നേടിയെടുത്ത നേതാവ് നരേന്ദ്രമോദിയാണെന്നാണ് കരുതുന്നതെന്നും ഇതിന്റെ തെളിവാണഅ തിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയമെന്നും അമിത് ഷാ പറഞ്ഞു.












Click it and Unblock the Notifications