കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നവവധുക്കള്‍ കന്യകയാണോ? നാട്ടുകാര്‍ ചുറ്റുമിരുന്ന് പരിശോധിക്കും!! വിചിത്ര രീതിക്കെതിരെ സര്‍ക്കാര്‍

ജാതി പഞ്ചായത്തുകളുടെ ആചാരം ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ നിയമസഭാ കൗണ്‍സിലില്‍ ഉറപ്പുനല്‍കി.

  • By Ashif
Google Oneindia Malayalam News

വിചിത്രമായ പല ആചാരങ്ങളും ഇപ്പോഴും നമ്മുടെ നാട്ടിലുണ്ട്. ഏറെ വിമര്‍ശനം നേരിട്ടിട്ടും മാറ്റാന്‍ തയ്യാറാകാത്ത ആചാരങ്ങള്‍. അതിലൊന്നാണ് നവവധുക്കളുടെ കന്യകാത്വ പരിശോധന. ഭര്‍ത്താവിനും വീട്ടുകാര്‍ക്കും മാത്രമല്ല നാട്ടുകാര്‍ക്ക് മൊത്തം അറിയണം, വധു കന്യകയാണോ എന്ന്. ആധുനിക വൈദ്യശാസ്ത്ര രീതിയൊന്നുമല്ല ഈ പരിശോധനയ്ക്കുള്ള മാര്‍ഗം. നാട്ടുകാര്‍ വീടിന് ചുറ്റുമിരുന്ന് തീരുമാനിക്കും. അതുകൊണ്ടു തന്നെ വിചിത്രമായ ഈ ആചാരത്തിനെതിരേ പ്രതിഷേധവും ശക്തമാണ്. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരും ഇടപെട്ടു. കര്‍ശനമായ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് സര്‍ക്കാര്‍. എന്താണ് ഈ ആചാരം. എവിടെയാണിത്. വിശദീകരിക്കാം....

അശ്ലീലം നിറഞ്ഞ ആചാരം

അശ്ലീലം നിറഞ്ഞ ആചാരം

നമ്മുടെ രാജ്യത്ത് പല ആചാരങ്ങളും നിലനിന്നിരുന്നു. പക്ഷേ, വിദ്യാഭ്യാസപരമായി പുതിയ തലമുറ ഏറെ മുന്നേറിയപ്പോള്‍ പഴയ ആചാരങ്ങള്‍ പലതും നാണം കെടുത്തുന്നതായി. അങ്ങനെ അശ്ലീലം നിറഞ്ഞ പല ആചാരങ്ങളും ഒഴിവാക്കപ്പെട്ടു. പക്ഷേ, എല്ലാ മോശം ആചാരങ്ങളും ഒഴിവാക്കപ്പെട്ടതുമിട്ടില്ല.

യുവതി കന്യകയാണോ

യുവതി കന്യകയാണോ

അത്തരത്തിലൊന്നാണ് കന്യകാത്വ പരിശോധന. മഹാരാഷ്ട്രയിലാണീ അശ്ലീലമായ ആചാരം. വിവാഹിതയായ യുവതി കന്യകയാണോ എന്ന് പരിശോധിക്കുന്നതാണ് രീതി. കന്യകയല്ല എന്ന് ബോധ്യപ്പെട്ടാല്‍ ആ വിവാഹം അസാധുവാക്കപ്പെടും. ആ ആചാരത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ സര്‍ക്കാര്‍ ഇടപെട്ടിരിക്കുകയാണിപ്പോള്‍.

കാഞ്ചാര്‍ഭട്ട് സമുദായം

കാഞ്ചാര്‍ഭട്ട് സമുദായം

കാഞ്ചാര്‍ഭട്ട് സമുദായത്തിനിടയിലാണ് ഇത്തരം ആചാരം നടക്കുന്നത്. ജാതി പഞ്ചായത്തുകളുടെ ആചാരം ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ നിയമസഭാ കൗണ്‍സിലില്‍ ഉറപ്പുനല്‍കി. അടുത്തിടെ ഈ ആചാരം സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു.

ചോദ്യം ചെയ്തു

ചോദ്യം ചെയ്തു

പൂനെയിലെ വിവാഹ വീട്ടിലാണ് അടുത്തിടെ സംഘര്‍ഷമുണ്ടായത്. സമുദായത്തിനിടയില്‍ നിലനില്‍ക്കുന്ന സമ്പ്രദായം ചോദ്യം ചെയ്തതാണ് പ്രശ്നം. പതിവ് പോലെ വിവാഹത്തിനെത്തിയ വിദ്യാസമ്പന്നരായ യുവാക്കളെ സമുദായത്തിലെ ഒരുകൂട്ടം ആളുകള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച് അവശരാക്കുകയായിരുന്നു.

വാട്സ് ആപ്പ് ഗ്രൂപ്പ്

വാട്സ് ആപ്പ് ഗ്രൂപ്പ്

സ്റ്റോപ്പ് ദി വി-റിച്വല്‍സ് എന്ന വാട്സ് ആപ്പ് ഗ്രൂപ്പ് പ്രദേശത്തെ യുവാക്കള്‍ക്കിടയില്‍ സജീവമാണ്. സമുദായത്തിലെ ദുരാചാരങ്ങളെ എതിര്‍ക്കുന്ന ഒരുസംഘം വിദ്യാസമ്പന്നരായ യുവാക്കളാണ് ഗ്രൂപ്പുണ്ടാക്കിയത്. ഇതില്‍പ്പെട്ടവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

സമുദായ നേതാക്കള്‍

സമുദായ നേതാക്കള്‍

പൂനെയിലെ പിമ്പ്രിക്കടുത്ത ഭാട്ട് നഗറിലെ വീട്ടിലായിരുന്നു സംഘര്‍ഷം. രാത്രി കല്യാണമായിരുന്നു. ഒമ്പതു മണിയോടെ വിവാഹത്തിന്റെ ചടങ്ങുകളെല്ലാം കഴിഞ്ഞു. പക്ഷേ, സമുദായത്തിലെ ഒരുകൂട്ടം ആളുകള്‍ മടങ്ങിയില്ല. ഇവരാണ് വധുവിന്റെ കന്യകാത്വ പരിശോധന നടത്താനിരുന്നത്.

പരാതിയും അന്വേഷണവും

പരാതിയും അന്വേഷണവും

സമുദായത്തിലെ മുതിര്‍ന്നവരും കുറച്ചു യുവാക്കളും കല്യാണ വീട്ടില്‍ തന്നെ നില്‍ക്കുമ്പോഴാണ് പ്രശ്നമുണ്ടായത്. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ആങ്കുഷ് ഇന്ദ്രേകര്‍ പോലീസില്‍ പരാതി നല്‍കി. യെല്‍വാഡ സ്വദേശിയാണ് ആങ്കുഷ്. ഇദ്ദേഹത്തിന്റെ പരാതിയില്‍ പിമ്പ്രി പോലീസ് വിശദമായ പരിശോധന നടത്തി.

ശിവസേനാ അംഗം നീലം ഗോറെ

ശിവസേനാ അംഗം നീലം ഗോറെ

ആചാരത്തിനെതിരെ ബോധവല്‍ക്കരണം നടത്തുന്നവരെ തിരഞ്ഞുപിടിച്ച് മര്‍ദ്ദിക്കുകയായിരുന്നു. ഇത്തരംസംഭവങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍കൊണ്ടുവന്നത് ശിവസേനാ അംഗം നീലം ഗോറെയായിരുന്നു.

പോലീസിന് നിര്‍ദേശം

പോലീസിന് നിര്‍ദേശം

നീലം ഗോറെയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായിട്ടാണ് ആഭ്യന്തര സഹമന്ത്രി രഞ്ജിത് പാട്ടീല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയത്. സമാനമായ സംഭവങ്ങളില്‍ ക്രിമിനല്‍ കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

വിചിത്രമായ വിധികള്‍

വിചിത്രമായ വിധികള്‍

ജാതിപഞ്ചായത്തുകള്‍ സ്വന്തം നിയമം ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. ലൈംഗിക പീഡനകേസുകളില്‍ വരെ വിചിത്രമായ വിധി ഇത്തരം സംഘങ്ങള്‍ പുറപ്പെടുവിക്കുന്നുണ്ട്. ഇക്കാര്യങ്ങളും അന്വേഷിക്കുമെന്ന് മന്ത്രി സഭയെ അറിയിച്ചു.

അര്‍ധരാത്രി വരെ

അര്‍ധരാത്രി വരെ

എങ്ങനെയാണ് നവവധുക്കളുടെ കന്വകാത്വം ജാതി നേതാക്കള്‍ പരിശോധിക്കുക. വിവാഹരാത്രി വീട്ടില്‍ നിന്ന് ഇക്കാര്യം ഉറപ്പാക്കിയിട്ടേ സമുദായ നേതാക്കള്‍ മടങ്ങൂ. അര്‍ധരാത്രി വരെ നേതാക്കള്‍ വിവാഹ വീട്ടില്‍ തന്നെ കാത്തിരിക്കും.

നിബന്ധന ഇങ്ങനെ

നിബന്ധന ഇങ്ങനെ

നവദമ്പതികള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു കഴിഞ്ഞാല്‍ രക്തം കാണണമെന്നാണ് ഇവരുടെ നിബന്ധന. കണ്ടില്ലെങ്കില്‍ പ്രശ്നം ഗുരുതരമാകും. കിടക്കയില്‍ വെള്ള വിരിപ്പാണ് പിരിക്കുക. രക്തം വരുന്നുണ്ടോ എന്ന് വേഗത്തില്‍ അറിയാന്‍ വേണ്ടിയാണിത്.

അസാധുവായി പ്രഖ്യാപിക്കും

അസാധുവായി പ്രഖ്യാപിക്കും

രക്തം കണ്ടില്ലെങ്കില്‍ വധു കന്യകയല്ലെന്ന് ഭര്‍ത്താവ് വീടിന് പുറത്തുനില്‍ക്കുന്ന സമുദായ നേതാക്കളെ അറിയിക്കും. അവര്‍ വിവാഹം അസാധുവായി പ്രഖ്യാപിക്കുകയും ചെയ്യും. അടുത്തിടെ, നാസിക്കില്‍ വധു കന്യകാത്വ പരിശോധനയില്‍ പരാജയപ്പെട്ടത് ഏറൈ വിവാദമായിരുന്നു.

മുഖംനോക്കാതെ നടപടി

മുഖംനോക്കാതെ നടപടി

രക്തം കാണാത്തതിനെ തുടര്‍ന്ന് വിവാഹം സമുദായ നേതാക്കള്‍ അസാധുവാക്കി. വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ യുവതിയെ വീട്ടുകാര്‍ അനുവദിച്ചതുമില്ല. പോലീസ് ട്രെയിനിങില്‍ പങ്കെടുത്തതാണ് രക്തം വരാതിരിക്കാന്‍ കാരണമെന്ന് യുവതി പറഞ്ഞെങ്കിലും സമുദായ നേതാക്കള്‍ വിശ്വസിച്ചില്ല. ഇത്തരം ആചാരങ്ങള്‍ക്കെതിരേ ശക്തമായ നടപടിക്ക് ഒരുങ്ങുകയാണ് സര്‍ക്കാര്‍.

ശ്രീദേവിയുടെ മൃതദേഹത്തിനരികെ പൊട്ടിച്ചിരിച്ച് പ്രശസ്ത നടി; വിവാദം കത്തുന്നു!! മരണവീട്ടിലും...ശ്രീദേവിയുടെ മൃതദേഹത്തിനരികെ പൊട്ടിച്ചിരിച്ച് പ്രശസ്ത നടി; വിവാദം കത്തുന്നു!! മരണവീട്ടിലും...

 ഖത്തറിന് ലോകകപ്പ് ഫുട്‌ബോള്‍ നഷ്ടപ്പെടുമോ? നിലപാട് വ്യക്തമാക്കി ഫിഫ, പ്രതികാര നീക്കം പൊളിഞ്ഞു ഖത്തറിന് ലോകകപ്പ് ഫുട്‌ബോള്‍ നഷ്ടപ്പെടുമോ? നിലപാട് വ്യക്തമാക്കി ഫിഫ, പ്രതികാര നീക്കം പൊളിഞ്ഞു

സൗദി യുവതി പറന്നടിച്ചു; ഷൂ ഏറ്, ഹോട്ടല്‍ ബോയിക്ക് അടിവയറ്റിന് ചവിട്ട്!! വീഡിയോ വൈറല്‍സൗദി യുവതി പറന്നടിച്ചു; ഷൂ ഏറ്, ഹോട്ടല്‍ ബോയിക്ക് അടിവയറ്റിന് ചവിട്ട്!! വീഡിയോ വൈറല്‍

English summary
At Pune wedding, group thrashes youths fighting ‘virginity test’ for brides,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X