കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സാമൂഹിക വ്യാപനം; അംഗീകരിക്കണമെന്ന് മന്ത്രി

Google Oneindia Malayalam News

ദില്ലി: രാജ്യതലസ്ഥാനത്ത് കൊറാണ വൈറസ് സാമൂഹിക വ്യാപനം സംഭവിച്ചു കഴിഞ്ഞുവെന്ന് ദില്ലി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍. തുടര്‍ച്ചായി കൂടിയ നിരക്കില്‍ രോഗബാധ സ്ഥിരീകരിക്കുന്ന സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദില്ലിയില്‍ സാമൂഹിക വ്യാപനം സംഭവിച്ചുകഴിഞ്ഞുവെന്ന് അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും ദില്ലിയിവല്‍ സാമൂഹിക വ്യാപനം നടന്നുവെന്ന് സ്ഥിരീകരിക്കേണ്ടത് കേന്ദ്രസര്‍ക്കാരോ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചോ ആണെന്നും അദ്ദേഹം പറഞ്ഞു.

'പടച്ചട്ടയും നാടന്‍ തോക്കും ജിഹാദ് ലേഘനങ്ങളും'; തീവ്രവാദികളില്‍ നിന്നും ആയുധങ്ങളും രേഖകളും പിടികൂടി 'പടച്ചട്ടയും നാടന്‍ തോക്കും ജിഹാദ് ലേഘനങ്ങളും'; തീവ്രവാദികളില്‍ നിന്നും ആയുധങ്ങളും രേഖകളും പിടികൂടി

'ദില്ലിയിലടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ തോതില്‍ കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ അവിടെ സാമൂഹിക വ്യാപനം നടന്നു കഴിഞ്ഞുവെന്ന് അംഗീകരിക്കാന്‍ കഴിയണം. പക്ഷെ കേന്ദ്രസര്‍ക്കാരിനോ ഐസിഎംആറിനോ മാത്രമെ ഇതില്‍ പ്രതികരിക്കാന്‍ കഴിയൂ' സത്യേന്ദ്ര ജെയിന്‍ പറഞ്ഞു. ഇക്കഴിഞ്ഞ നാല്‍പത് ദിവസത്തിനിടെയാണ് ദില്ലിയില്‍ ഇത്തരത്തില്‍ കൊവിഡ് വ്യാപനം ഇരട്ടിയായതെന്നും മന്ത്രി വ്യക്തമാക്കി.

corona

ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ ദില്ലിയില്‍ 2.38 ലക്ഷം പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ദില്ലിയില്‍ കൊവിഡ് ബാധിതര്‍ 2.38 ലക്ഷത്തിലെത്തിയിരിക്കുകയാണ്. ഇതുവരയേും 4907 പേരാണ് ഇതുവരേയും കൊവിഡിനെ തുടര്‍ന്ന് മരണപ്പെട്ടത്.

ബുധനാഴ്ച്ച ദില്ലിയില്‍ 4473 പേര്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. വ്യാഴ്ച്ച ദില്ലിയില്‍ 49834 ആന്റിജെന്‍ പരിശോധനകള്‍ നടത്തിയിരുന്നു. 11203 ആര്‍ടി-പിസിആര്‍ ടെസ്റ്റുകളും നടത്തിയിരുന്നു. 84.44 ശതമാനമാണ് ദില്ലിയില്‍ കൊവിഡ് മുക്തി നേടുന്നവരുടെ നിരക്ക്. ദില്ലിയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളുടെ എണ്ണവും വര്‍ധിപ്പിട്ടുണ്ട്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 1670 പ്രദേശങ്ങളെ ആയിരുന്നു കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ നിലവില്‍ ഇത് 1751 ആയി ഉയര്‍ത്തി.

Recommended Video

cmsvideo
Russia Approves 1st COVID-19 Prescription Drug For Sale In Pharmacies | Oneindia Malayalam

ഇന്ത്യയിലും കൊവിഡ് കേസുകള്‍ കുത്തനെ ഉയരുകയാണ്. 53 ലക്ഷത്തിലധികം പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 93337 പേര്‍ക്ക്് ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ രാജ്യത്ത് 10,13,964 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 95880 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഇന്ത്യയില്‍ ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 1247 പേര്‍ക്കാണ് കൊവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ ആകെ കൊവിഡ് ബാധിതര്‍ 11 ലക്ഷം കടന്നു.

ജോലി ആഴ്ചയിൽ 2 ദിവസം, വീട്ടിൽ പണം ആവശ്യമില്ലെന്ന് പറയും; അൽ-ഖ്വയ്ദ ഭീകരനെ കുറിച്ച് വെളിപ്പെടുത്തൽജോലി ആഴ്ചയിൽ 2 ദിവസം, വീട്ടിൽ പണം ആവശ്യമില്ലെന്ന് പറയും; അൽ-ഖ്വയ്ദ ഭീകരനെ കുറിച്ച് വെളിപ്പെടുത്തൽ

English summary
community Spread happend in delhi and other part of country said health minister Satyendar Jain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X