കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈയില്‍ സാമൂഹ്യ വ്യാപനം; മഹാരാഷ്ട്രയിലെ കണക്കുകള്‍ ഭയപ്പെടുത്തുന്നത്

Google Oneindia Malayalam News

ദില്ലി: ആഗോള തലത്തില്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുകയാണ്.അമേരിക്കയിലെ സ്ഥിതി അതീവ ഗുരുതരമാണ്. ഇന്നലെ റെക്കോര്‍ഡ് മരണ നിരക്കാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ 1979 പേരാണ് കൊറോണ വൈറസ് ബാധയേറ്റ് മരണപ്പെട്ടത്. ന്യൂയോര്‍ക്കില്‍ മാത്രം 731 പേര്‍ മരണപ്പെട്ടു. ഇതോടെ രാജ്യത്ത് ആകെ മരണപ്പെട്ടവരുടെ എണ്ണം 12841 ആയി. രോഗികളുടെ എണ്ണം നാല് ലക്ഷം കടക്കുകയും ചെയ്തു.

Recommended Video

cmsvideo
മുംബൈയില്‍ സാമൂഹ്യ വ്യാപനം തുടങ്ങിയതായി സ്ഥിരീകരണം | Oneindia Malayalam

ഇന്ത്യയില്‍ 5000 ലധികം പേര്‍ക്കാണ് കൊറോണ ബാധിച്ചത്. പുതിയ കണക്കുകളനുസരിച്ച് രോഗ ബാധിതരുടെ എണ്ണം 5194 ആയി. 149 പേര്‍ മരണപ്പെടുകയും ചെയ്തു. അതേസമയം 401 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 773 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 10 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് മഹാരാഷ്ട്രയുടെ സ്ഥിതി മോശമായി കൊണ്ടിരിക്കുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ളത് മഹാരാഷ്ട്രയിലെ മുംബൈയിലാണ്. അവിടെ സാമൂഹ്യവ്യാപനം തുടങ്ങിയെന്നാണ് അധികൃതര്‍ സ്ഥിരീകരിക്കുന്നത്.

മഹാരാഷ്ട്ര

മഹാരാഷ്ട്ര

മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് രോഗികളുടെ എണ്ണം ആയിരം കടന്നിരിക്കുകയാണ്. സംസ്ഥാനത്തെ മരണ സംഖ്യ 6.2 ശതമാനമാണ്. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടിയ മരണ നിരക്കാണിത്. തിങ്കളാഴ്ച്ച പുറത്ത് വിട്ട കണക്ക് പ്രകാരം മഹാരാഷ്ട്രയിലെ മൊത്തം ജനസംഖ്യയില്‍ 0.077 ശതമാനം പേര്‍ക്കും കൊറോണ സ്ഥിരീകരിച്ചു കഴിഞ്ഞു. അതായത് 11.19 കോടി ജനങ്ങളുള്ള സംസ്ഥാനത്ത് 868 പേര്‍ക്കായിരുന്നു തിങ്കളാഴ്ച്ച വരേയും കൊറോണ സ്ഥിരീകരിച്ചത്.

മുംബൈ

മുംബൈ

മുംബൈയിലെ ചേരികളിലും ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിലുമാണ് ഇപ്പോള്‍ തുടര്‍ച്ചയായി കൊറോണ റിപ്പോര്‍ട്ട് ചെയ്യുന്നത്. പുതുതായി രോഗം സ്ഥിരീകരിച്ച 116 പേരില്‍ 6 മരണവും മുംബൈയിലാണ്. 642 പേര്‍ക്കാണ് മുംബൈയില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. അഏതില്‍ 40 പേര്‍ മരണപ്പെടുകയും ചെയ്തു. സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരില്‍ 63 ശതമാനവും മുംബൈയിലാണ്. ഒപ്പം മരണസംഖ്യയില്‍ 62.5 ശതമാനവും ഇവിടെ തന്നെ. വോര്‍ളി, ലോവര്‍, പരേല്‍, പ്രഭാദേവി എന്നിവിടങ്ങളിലാണ് വ്യാപകമായി കൊറോണ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സാമൂഹ്യ വ്യാപനം

സാമൂഹ്യ വ്യാപനം

മഹാരാഷ്ട്രയില്‍ ഇതുവരേയും 79 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. അതേസമയം മുംബൈയില്‍ സമൂഹ്യ വ്യാപനം തുടങ്ങിയതായാണ് സ്ഥിരീകരണം. ബൃഹന്‍ മുംബൈയി മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് ഇക്കാര്യം അറിയിച്ചത്. വിദേശത്തേക്ക് പോകാത്തവരിലും രോഗികളുമായി ഇടപഴകാത്തവരിലും രോഗം കണ്ടെത്തി തുടങ്ങിയതോടെയാണ് മുംബൈയില്‍ സാമൂഹ്യ വ്യാപനം തുടങ്ങിയതായി സ്ഥിരീകരിച്ചത്.

ധാരാവി

ധാരാവി

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയാണ് മുംബൈയിലെ ധാരാവി.ഇന്ന് ഇവിടെ രണ്ട് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 9 ആയി. ഏപില്‍ ഒന്നിനായിരുന്നു ഇവിടെ ആദ്യമായി കൊറോണ സ്ഥിരീകരിച്ചയാള്‍ മരണപ്പെടുന്നത്. ഇതിന് പിന്നാലെ ഒരു ശുചീകരണ തൊഴിലാളിക്കും 33 കാരനായ ഡോക്ടര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. രോഗം പടരാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വലിയ നടപടികളാണ് സ്വീകരിച്ചു പോരുന്നത്.

 ആരോഗ്യ പ്രവര്‍ത്തകര്‍

ആരോഗ്യ പ്രവര്‍ത്തകര്‍

മുംബൈയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചത് ആരോഗ്യ പ്രവര്‍ത്തകരെ ആശങ്കയിലാഴ്ത്തുന്ന കാര്യമാണ്. മുംബൈയില്‍ 46 മലയാളി നേഴ്‌സുമാര്‍ക്ക് കൊറോണ സ്ഥരീകരിച്ചിരുന്നു. കൂടാതെ 150 നഴ്‌സുമാര്‍ നിരീക്ഷണത്തിലാണ്. ഈ സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ ജോലി ചെയ്യുന്ന മലയാളി നേഴ്‌സുമാര്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ മഹാരാശ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് കത്തയച്ചിരുന്നു. ദില്ലിയിലും നേഴ്‌സ് മാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു പിന്നാലെ പിണറായി വിജയന്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും കത്തയച്ചിരുന്നു.

English summary
As the number of Coronavirus Cases Maharashtra Crossed 1000
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X