ബെംഗളുരു: കബാലി കസറും, റിലീസിന് കമ്പനികള്‍ക്ക് അവധി
ബെംഗളുരു: രജനികാന്ത് ചിത്രമായ കബാലി റിലീസ് ചെയ്യുന്നത് പ്രമാണിച്ച് കമ്പനികള്‍ അവധി പ്രഖ്യാപിക്കുന്നു. ബെംഗളുരുവിലേയും ചെന്നൈയിലേയും കമ്പനികളാണ് സ്റ്റൈല്‍ മന്നന്റെ ചിത്രം റിലീസ് ചെയ്യുന്ന ജൂലൈ 22 അവധിദിനമായി പ്രഖ്യാപിച്ചിട്ടുള്ളത്. കമ്പനികളിലെ ജീവനക്കാര്‍ കൂട്ടമായി സിക്ക് ലീവെടുക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞതോടെയാണ് കമ്പനികള്‍ അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
ബെംഗളുരുവിലെ ഓപ്പസ് വാട്ടര്‍പ്രൂഫിംഗ്, ചെന്നൈയിലെ ഫിന്‍ഡസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ജീവനക്കാര്‍ക്ക് നോട്ടീസയച്ചിട്ടുണ്ട്. കബാലി ബോണസ് എന്നാണ് ഈ അവധിക്ക് കമ്പനി നല്‍കിയിട്ടുള്ള പേര്. ചിത്രത്തിന്റെ വ്യാജകോപ്പി കാണുന്നത് തടയാനായി സൗജന്യ ടിക്കറ്റ് നല്‍കുന്നതും കമ്പനികള്‍ പരിഗണിച്ചുവരികയാണ്. പിവിആര്‍ സിനിമാസുമായി ചേര്‍ന്ന് 48 ടിക്കറ്റുകള്‍ കമ്പനി ബുക്ക് ചെയ്തിട്ടുണ്ട്.

കമ്പനികള്‍ ഔദ്ധ്യോഗികമായി അവധി പ്രഖ്യാപിച്ചതോടെ കമ്പനികളുടെ നോട്ടീസ് ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ കമ്പനിയിലുണ്ടെങ്കിലും ജീവനക്കാരില്‍ 18 പേര്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണ്. ജീവനക്കാര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനായാണ് ഇത്തരത്തിലൊരു സംവിധാനം ഏര്‍പ്പെടുത്തിയതെന്നാണ് കമ്പനിയുടെ വിശദീകരണം.
#kabali July - 22 holiday declared in a Bangalore company now. #Magizhchi pic.twitter.com/umEhOb8LMr
— SG Suryah (@SuryahSG) July 19, 2016












Click it and Unblock the Notifications