കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചന്ദ്രയാൻ 2 വിന്റെ ആകെ ചെലവ് 978 കോടി രൂപ; ബെംഗളൂരുവിൽ 94 കിലോമീറ്റർ റോഡിന് ചെലവ് 986 കോടി രൂപ

Google Oneindia Malayalam News

ചന്ദ്രയാൻ രണ്ടിന്റെ ഓരോ ഘട്ടവും ആകാംഷയോടെയാണ് രാജ്യം നോക്കിക്കണ്ടത്. വിക്രം ലാൻഡർ ചന്ദ്രാപരിതലത്തിൽ വിജയകരമായി ഇറക്കാനായില്ലെങ്കിലും പദ്ധതിയുടെ 95 ശതമാനവും വിജയമാണെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 2 ദൗത്യം സാധ്യമാക്കിയത് വെറും 978 കോടി രൂപയ്ക്കാണ്. കോടികളുടെ കണക്കെടുത്താൽ ഇത് വലിയ തുകയാണെങ്കിലും 2443 കോടി രൂപ മുതൽ മുടക്കിൽ സിനിമയെടുക്കുന്ന ലോകത്ത് ചൗന്ദ്രദൗത്യം ഈ ചെലവിൽ പൂർത്തിയാക്കാനായത് ഇന്ത്യൻ ശാസ്ത്രജ്ഞന്മാരുടെ മികവാണ് വ്യക്തമാക്കുന്നത്.

Read More: ബോളിവുഡ് നടി ഊര്‍മിള കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു; മഹാരാഷ്ട്ര കോണ്‍ഗ്രസില്‍ അമ്പരപ്പ്

ചന്ദ്രയാൻ 2വിന്റെ നിർമാണ ചെലവിനെ താരതമ്യം ചെയ്യുന്ന ചർച്ചകൾ സൈബർ ഇടങ്ങളിൽ ഇപ്പോഴും സജീവമാണ്. ഏറ്റവും ഒടുവിലായി ബെംഗളൂരുവിലെ റോഡ് നിർമാണവും ചന്ദ്രയാൻ 2വിന്റെ ചെലവുമാണ് ട്വിറ്ററിൽ ചർച്ചയാകുന്നത്. 384,400 കിലോമീറ്റർ ദൂരം അകലെയുള്ള ലക്ഷ്യസ്ഥാനത്തെത്തുവാനായി നിർമിച്ച ചന്ദ്രയാൻ 2വിന് ചെലവാക്കേണ്ടി വന്നത് 978 കോടി രൂപ. എന്നാൽ ബെംഗളൂരുവിൽ 94 കിലോമീറ്റർ റോഡിന് വൈറ്റ് ടോപ്പിംഗ് നടത്താൻ ചെലവാക്കിയത് 986 കോടി രൂപയാണ്. ഈ കണക്കുകൾ ഒന്നു താരതമ്യം ചെയ്യൂ എന്നാവശ്യപ്പെട്ടാണ് ട്വിറ്ററിൽ ഈ വിവരങ്ങൾ പ്രചരിക്കുന്നത്.

road

2016ലാണ് ബൃഹത് ബെംഗളൂരു മഹാനഗരപാലികെ രണ്ട് കമ്പനികൾക്കായി കരാർ നൽകുന്ത്. 94 കിലോമീറ്റർ വൈറ്റ് ടോപ്പിംഗ് നടത്താനായി 972 കോടി രൂപയ്ക്കായിരുന്നു ടെൻഡർ, സാധാരണ ഉപയോഗിക്കാറുള്ള ബിറ്റുമെൻ ടോപ്പിംഗിന് കിലോമീറ്ററിന് 3 മുതൽ 4 കോടി രൂപവരെയാണ് ചെലവ്. എന്നാൽ വൈറ്റ് ടോപ്പിംഗ് ചെയ്യാനായി 8 മുതൽ 9 കോടി രൂപ വരെയാണ് ഒരു കിലോമീറ്ററിന് ചെലവാകുന്നത്.

English summary
comparison of amount spent on chandrayaan 2 and white topping og bengaluru roads
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X