കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദിയോ രാഹുല്‍ ഗാന്ധിയോ; രാജ്യം ഇനിയാര് ഭരിക്കണം... വോട്ട് ചെയ്യുന്നതിന് മുമ്പ് അറിയാന്‍

Google Oneindia Malayalam News

ദില്ലി: ലോക്‌സഭയിലേക്കുള്ള വോട്ടെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. പ്രധാന കക്ഷിയായ ബിജെപി രണ്ടാമൂഴത്തിന് ശ്രമിക്കുമ്പോള്‍ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ വഴി തേടുന്നു. സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരുടെ വോട്ടില്‍ ഒരു പാര്‍ട്ടിക്കും ആശങ്കയില്ല. എന്നാല്‍ നിഷ്പക്ഷമതികളായ കോടിക്കണക്കിന് ആളുകളുടെ വോട്ടാണ് നിര്‍ണായകം.

രാജ്യം ആര് ഭരിക്കണമെന്ന് നിര്‍ണയിക്കുന്നതില്‍ അവരുടെ വോട്ടാണ് പ്രധാനം. ഇക്കൂട്ടര്‍ വോട്ട് ചെയ്യുന്നത് നിലവിലെ ട്രെന്‍ഡ്് അനുസരിച്ചായിരിക്കും. അല്ലെങ്കില്‍ നേതാക്കളുടെ വാഗ്ദാനങ്ങള്‍ പരിശോധിച്ചായിരിക്കും. വാഗ്ദാനങ്ങളുടെ പെരുമഴയാണ് ബിജെപിയും കോണ്‍ഗ്രസും ഇറക്കിയ പ്രകടനപത്രികയില്‍. രണ്ടുപാര്‍ട്ടികളുടെയും പ്രധാന വാഗ്ദാനങ്ങള്‍ വിശദീകരിക്കാം.....

കോണ്‍ഗ്രസിന്റെ പ്രധാന പ്രഖ്യാപനം

കോണ്‍ഗ്രസിന്റെ പ്രധാന പ്രഖ്യാപനം

ദിവസങ്ങള്‍ക്ക് മുമ്പാണ് കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയത്. പ്രധാന പ്രഖ്യാപനം ന്യായ് പദ്ധതി തന്നെ. എല്ലാ കുടുംബങ്ങള്‍ക്കും വാര്‍ഷിക വരുമാനം 72000 രൂപ ഉറപ്പാക്കുന്നതാണ് പദ്ധതി. ഇത്തരമൊരു പദ്ധതി ബിജെപിയുടെ പ്രകടന പത്രികയില്‍ ഇല്ലെന്നത് പ്രകടമാണ്.

75 പദ്ധതികളുമായി ബിജെപി

75 പദ്ധതികളുമായി ബിജെപി

75 പദ്ധതികളാണ് ബിജെപിയുടെ പ്രകടന പത്രികയില്‍ പറയുന്നത്. കര്‍ഷകര്‍ക്ക് വേണ്ടി മാത്രം 25 ലക്ഷം കോടിയുടെ ക്ഷേമ പദ്ധതികള്‍ നടപ്പാക്കുമെന്ന് ബിജെപി പറയുന്നു. അറുപത് കഴിഞ്ഞ ഇടത്തരം കര്‍ഷകര്‍ക്ക് പെന്‍ഷന്‍ നല്‍കുമെന്നും ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്.

സാമ്യ വിഷയങ്ങള്‍

സാമ്യ വിഷയങ്ങള്‍

രണ്ടു പാര്‍ട്ടികളും പ്രഖ്യാപിച്ചതില്‍ സാമ്യമുള്ളത് വനിതാ ശാക്തീകരണ വിഷയത്തിലാണ്. 33 ശതമാനം വനിതാ സംവരണം ഇരുപാര്‍ട്ടികളും ഉറപ്പ് നല്‍കുന്നു. അധികാരത്തിലെത്തിയാല്‍ ബന്ധപ്പെട്ട ബില്ല് പാസാക്കുമെന്നാണ് ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും വാഗ്ദാനം.

ഇടംപിടിച്ചവയില്‍ ഇതും

ഇടംപിടിച്ചവയില്‍ ഇതും

കുടിവെള്ളം, ഭവനം, സാമ്പത്തിക പുരോഗതി തുടങ്ങിയവയെല്ലാം ഇരുപാര്‍ട്ടികളുടെയും പ്രകടന പത്രികയില്‍ ഇടംപിടിച്ചിട്ടുണ്ട്. എന്നാല്‍ വ്യത്യസ്തമായ പല കാര്യങ്ങളും ബിജെപിയുടെ പ്രകടന പത്രികയിലുണ്ട്. മതപരമായി വിവാദമാകുന്ന വിഷയങ്ങള്‍ക്ക് ബിജെപി ഊന്നല്‍ നല്‍കിയിട്ടുണ്ട്.

കശ്മീരില്‍ രണ്ട് നിലപാട്

കശ്മീരില്‍ രണ്ട് നിലപാട്

കശ്മീരിന് വേണ്ടി പ്രത്യേക വികസന പദ്ധതി പ്രഖ്യാപിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. മാത്രമല്ല, പ്രശ്‌നപരിഹാരത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും കോണ്‍ഗ്രസ് പറയുന്നു. എന്നാല്‍ കശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ഭരണഘടനാ വകുപ്പുകള്‍ ഒഴിവാക്കുമെന്ന് ബിജെപിയുടെ പ്രകടന പത്രികയില്‍ പറയുന്നു. അഫ്‌സ്പയില്‍ ഭേദഗതി വരുത്തും, രാജ്യദ്രോഹ കുറ്റം പ്രതിപാദിക്കുന്ന നിയമം ഒഴിവാക്കും തുടങ്ങിയ കാര്യങ്ങള്‍ കോണ്‍ഗ്രസ് വാഗ്ദാനത്തിലുണ്ട്.

വിവാദങ്ങള്‍ക്ക് പിന്നാലെ ബിജെപി

വിവാദങ്ങള്‍ക്ക് പിന്നാലെ ബിജെപി

അയോധ്യ രാമക്ഷേത്രം നിര്‍മിക്കും, ഏകസിവില്‍ കോഡ് നടപ്പാക്കും, പൗരത്വ ബില്ല്, മുത്തലാഖ്, നിക്കാഹ് ഹലാല എന്നിവ ഇല്ലാതാക്കും തുടങ്ങി വിവാദമായ വിഷയങ്ങളെല്ലാം ഇത്തവണയും ബിജെപിയുടെ പ്രകടന പത്രികയില്‍ ഇടം പിടിച്ചിട്ടുണ്ട് എന്നാല്‍ ഇതൊന്നും കോണ്‍ഗ്രസിന്റെ പത്രികയിലില്‍ ഇല്ല.

രാമക്ഷേത്രത്തില്‍ സൗഹാര്‍ദം

രാമക്ഷേത്രത്തില്‍ സൗഹാര്‍ദം

രാമക്ഷേത്ര വിഷയത്തില്‍ ബിജെപി അല്‍പ്പം മയപ്പെടുത്തിയ നിലപാടാണ് ഇത്തവണ സ്വീകരിച്ചിട്ടുള്ളത്. സൗഹാര്‍ദ അന്തരീക്ഷത്തില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്നാണ് ബിജെപി പറയുന്നത്. മുസ്ലിംകളുമായി ചര്‍ച്ച ചെയ്ത് വിഷയത്തില്‍ തീരുമാനത്തിലെത്തുകയാകും ബിജെപി ചെയ്യുക എന്ന് കരുതുന്നു.

മൂന്നര ലക്ഷം തൊഴിലുമായി കോണ്‍ഗ്രസ്

മൂന്നര ലക്ഷം തൊഴിലുമായി കോണ്‍ഗ്രസ്

ജിഎസ്ടി രണ്ടു സ്ലാബുകളിലേക്ക് കുറയ്ക്കുമെന്ന് കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പറയുന്നു. അധികാരത്തിലെത്തിയാല്‍ മൂന്നര ലക്ഷം തൊഴില്‍ സ്ൃഷ്ടിക്കുമെന്നും 22 ലക്ഷം സര്‍ക്കാര്‍ ജോലികള്‍ നികത്തുമെന്നും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നു.

തൊഴിലുറപ്പ് പദ്ധതി 150 ദിവസം

തൊഴിലുറപ്പ് പദ്ധതി 150 ദിവസം

തൊഴിലുറപ്പ് പദ്ധതി 150 ദിവസമാക്കി ഉയര്‍ത്തുമെന്നത് കോണ്‍ഗ്രസിന്റെ പ്രകടന പത്രികയിലെ പ്രധാന വിഷയമാണ്. നിലവില്‍ 100 തൊഴില്‍ ദിനങ്ങളാണ് വിഭാവനം ചെയ്യുന്നത്. ഇത് വര്‍ധിപ്പിക്കുമെന്ന വാഗ്ദാനം ഗ്രാമീണരെ ആകര്‍ഷിപ്പിക്കുന്നതാണ്.

വിദ്യാഭ്യാസത്തിന് കൂടുതല്‍ ഫണ്ട്

വിദ്യാഭ്യാസത്തിന് കൂടുതല്‍ ഫണ്ട്

ജിഡിപിയുടെ ആറ് ശതമാനം വിദ്യാഭ്യാസ മേഖലയ്ക്ക് വേണ്ടി ചെലവഴിക്കുമെന്നത് കോണ്‍ഗ്രസിന്റെ മറ്റൊരു പ്രധാന വാഗ്ദാനമാണ്. വിദ്യാഭ്യാസ വായ്പയുടെ പലിശ എഴുതി തള്ളുമെന്ന രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസം പ്രഖ്യാപിക്കുകയും ചെയ്തു. മധ്യപ്രദേശിലെയും കര്‍ണാടകയിലെയും കര്‍ഷകരുടെ കടങ്ങള്‍ പൂര്‍ണമായി എഴുതി തള്ളുമെന്നും കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യുന്നു.

വിവാദങ്ങള്‍ക്ക് പിന്നലെ പോകാതെ കോണ്‍ഗ്രസ്

വിവാദങ്ങള്‍ക്ക് പിന്നലെ പോകാതെ കോണ്‍ഗ്രസ്

വികസനത്തിനും ക്ഷേമകാര്യങ്ങള്‍ക്കും ഊന്നല്‍ നല്‍കിയാണ് രണ്ട് പ്രകടന പത്രികളും. എന്നാല്‍ വിവാദ ഭാഗങ്ങള്‍ കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ ഇടംപിടിച്ചിട്ടില്ല. ബിജെപിയുടെ പ്രകടന പത്രികയില്‍ വിവാദ ഭാഗങ്ങള്‍ ഏറെയുണ്ട താനും. വ്യത്യസ്തമായ പ്രഖ്യാപനം കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്ന ന്യായ് പദ്ധതിയാണ് എന്ന് പറയാതെ വയ്യ.

രാഹുല്‍ ഗാന്ധിയുടെ വമ്പന്‍ പ്രഖ്യാപനം വീണ്ടും!! മുഴുവന്‍ പലിശയും എഴുതിത്തള്ളും; 72000ത്തിന് പുറമെ...രാഹുല്‍ ഗാന്ധിയുടെ വമ്പന്‍ പ്രഖ്യാപനം വീണ്ടും!! മുഴുവന്‍ പലിശയും എഴുതിത്തള്ളും; 72000ത്തിന് പുറമെ...

കൂടുതല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍

English summary
Comparison of BJP and Congress manifesto on major topics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X