കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം നഷ്ടപരിഹാരം നൽകാനാകില്ല: കേന്ദ്രം

പ്രകൃതി ദുരന്തങ്ങൾക്ക് മാത്രമേ ഇത്രയും തുക നൽകാനാകുവെന്ന് കേന്ദ്രം

Google Oneindia Malayalam News

ന്യൂഡൽഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാകില്ലെന്ന് കേന്ദ്രം. സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. പ്രകൃതി ദുരന്തങ്ങൾക്ക് മാത്രമേ ഇത്രയും തുക നൽകാനാകുവെന്നും സംസ്ഥാനങ്ങൾക്ക് കോവിഡ് ബാധിച്ച് മരിച്ച ഓരോരുത്തർക്കും ഇത്തരത്തിൽ നഷ്ടപരിഹാരം നൽകുന്നത് താങ്ങാനാകില്ലെന്നും 183 പേജുള്ള സത്യവാങ്മൂലത്തിൽ പറയുന്നു.

covid 19

കോവിഡ് ബാധിച്ച് ഇതുവരെ 3.85 ലക്ഷം പേരാണ് രാജ്യത്ത് മരണപ്പെട്ടത്. ഇത്രയും പേരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം വീതം നഷ്ടപരിഹാരം നൽകുക പ്രായോഗികമല്ലെന്നാണ് സർക്കാർ പറയുന്നത്. മരണസംഖ്യ ഇനിയും ഉയർന്നേക്കാനുള്ള സാധ്യതയുണ്ടെന്നും കേന്ദ്രം ചൂണ്ടികാട്ടി. ഭൂകമ്പം അല്ലെങ്കിൽ വെള്ളപ്പൊക്കം പോലുള്ള പ്രകൃതിദുരന്തങ്ങൾക്ക് മാത്രമേ നഷ്ടപരിഹാരം ബാധകമാകൂ എന്ന് ദുരന്തനിവാരണ നിയമം വ്യക്തമാക്കുന്നുവെന്ന് സർക്കാർ വിശദീകരിച്ചു.

വർദ്ധിച്ച ആരോഗ്യച്ചെലവും കുറഞ്ഞ നികുതി വരുമാനവും മൂലം ലക്ഷക്കണക്കിന് കോവിഡ് ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്നത് സംസ്ഥാന ബജറ്റിന് അപ്പുറമാണെന്ന് കേന്ദ്രം സത്യവാങ്മൂലത്തിൽ പറയുന്നു. ഇത് കേന്ദ്ര-സംസ്ഥാന സർക്കാരുകളെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടും. ഗുണത്തേക്കാൾ ഏറെ ദോഷമെ ചെയ്യുകയെന്നും സർക്കാർ വ്യക്തമാക്കി.

സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ ആളൊഴിഞ്ഞ് കേരളത്തിലെ നിരത്തുകള്‍- ചിത്രങ്ങള്‍

കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങൾക്ക് നാലു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന ഹർജിയിലാണ് സുപ്രീം കോടതി കേന്ദ്രത്തിന്റെ പ്രതികരണം തേടിയത്. ജസ്റ്റിസുമാരായ അശോക് ഭൂഷൻ, എം.ആർ. ഷാ എന്നിവരുടെ അവധിക്കാല ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബത്തിന് കേന്ദ്രവും സംസ്ഥാനങ്ങളും 2005ലെ ദുരന്തനിവാരണ നിയമം അനുസരിച്ച് നാലു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെടുന്നതായിരുന്നു ഹർജി.

ഹോട്ട് ലുക്കിൽ ലക്ഷ്മി റായിയുടെ ബിക്കിനി ചിത്രങ്ങൾ; ഏറ്റെടുത്ത് ആരാധകർ

Recommended Video

cmsvideo
AIIMS warns of impending third wave

English summary
Compensation For Covid Victims 4 lakh rs can't pay says union government in supreme court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X