കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്‌സഭ സ്പീക്കര്‍ സ്ഥാനത്തേക്ക് കനത്ത മത്സരം; സാധ്യത എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് തന്നെ

  • By S Swetha
Google Oneindia Malayalam News

ദില്ലി: ലോക്‌സഭ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ബിജെപിയിലെ നിരവധി മുതിര്‍ന്ന നേതാക്കള്‍ രംഗത്ത്. മുന്‍ കേന്ദ്രമന്ത്രിമാരായ മനേക ഗാന്ധി, രാധ മോഹന്‍ സിംഗ്, വീരേന്ദര്‍ കുമാര്‍ എന്നിവരടക്കമുള്ള നേതാക്കള്‍ ഇത്തവണ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്. മുന്‍ കേന്ദ്രമന്ത്രിമാരായ ജുവല്‍ ഓറം, എസ് എസ് അലുവാലിയ എന്നിവരും മത്സര രംഗത്തുണ്ട്.

അഖിലേഷ് മിടുക്ക് തെളിയിച്ചാൽ ഭാവിയിൽ പരിഗണിക്കാമെന്ന് മായാവതി! എസ്പിക്ക് വൻ വെല്ലുവിളിഅഖിലേഷ് മിടുക്ക് തെളിയിച്ചാൽ ഭാവിയിൽ പരിഗണിക്കാമെന്ന് മായാവതി! എസ്പിക്ക് വൻ വെല്ലുവിളി

എട്ട് തവണ എംപിയായ മനേക ഗാന്ധിയെയാണ് സ്പീക്കര്‍ സ്ഥാനത്തേക്കുള്ള മികച്ച സ്ഥാനാര്‍ഥിയായി ബിജെപി കാണുന്നത്. പതിനേഴാം ലോക്‌സഭയിലെ മുതിര്‍ന്ന എം.പിമാരില്‍ ഒരാളായ ഗാന്ധി പ്രോ ടേം സ്പീക്കറായി നിയമിച്ചേക്കും. ആറു തവണ എംപിയായ രാധാമോഹന്‍ സിംഗ് ആണ് മത്സരരംഗത്തുള്ള മറ്റൊരു ശക്തനായ സ്ഥാനാര്‍ഥി. മികച്ച സംഘടിത സംഘടിതമായി രംഗത്തെ പ്രവൃത്തി പരിചയവും ജനങ്ങളുടെ ഇടയിലെ മികച്ച പ്രതിച്ഛായയും സിംഗിന് സ്പീക്കര്‍ സ്ഥാനത്തേക്ക് മുതല്‍ക്കൂട്ടാണ്.

maneka-gandhi456

അതുപോലെ തന്നെ ആറു തവണ എംപിയായ കുമാറിന്റെ ദളിത് സ്വത്വം അനുകൂല ഘടകമാണെന്നുമുള്ള വിലയിരുത്തലുകളുണ്ട്. മുന്‍ സര്‍ക്കാരിന്റെ പാര്‍ലമെന്ററികാര്യ വകുപ്പിന്റെ മന്ത്രിയായിരുന്നു അലുവാലിയയ്ക്ക് നിയമവകുപ്പിലുള്ള ധാരണയും അനുകൂല ഘടകമാണ്. ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഒരാളെ നിയമിച്ചുകൊണ്ട് നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് നീക്കമുണ്ടാകുമെന്ന് ഒരു വിഭാഗം കരുതുന്നു. അതേസമയം ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ഇത്തവണ ബിജു ജനതാദളിലെ കട്ടക്കില്‍ നിന്നുള്ള എംപി ഭര്‍തൃഹരി മഹ്ത്താബിന് നല്‍കാനാണ് സാധ്യത.


2017 ലെ മികച്ച പാര്‍ലമെന്റേറിയനായി തിരഞ്ഞെടുത്തത് മഹ്ത്താബിനെയായിരുന്നു. പതിനാറാം ലോക്‌സഭയില്‍ എ.ഐ.എ.ഡി.എം.കെ.യിലെ എം. തമ്പി ദുരൈ ആയിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. പുതിയ ലോക്‌സഭയുടെ ആദ്യ യോഗം ജൂണ്‍ 17 നാണ് ആരംഭിക്കുക. സ്പീക്കര്‍ സ്ഥാനത്തേക്ക തിരഞ്ഞടുപ്പ് ജൂണ്‍ 19 ന് നടക്കും. 542 അംഗ മന്ത്രിസഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുള്ളതിനാല്‍ എന്‍ഡിഎ സ്ഥാനാര്‍ഥി തന്നെയായിരിക്കും സ്പീക്കറായി തിരഞ്ഞെടുക്കപ്പെടുക. ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍ഡിഎ സ്ഥാനാര്‍ഥി 542 അംഗ സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉള്ളതിനാല്‍ ഈ സ്ഥാനാര്‍ത്ഥിത്വം തെരഞ്ഞെടുക്കപ്പെടും.

English summary
Competition for Lok sabha speaker in NDA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X