ബാലികാ പീഡനം: നടി ഭാനുപ്രിയയ്ക്കെതിരെ പരാതി... മറുപരാതിയുമായി നടിയും രംഗത്ത്
Recommended Video

ചെന്നൈ/ഈസ്റ്റ് ഗോദാവരി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തി പീഡിപ്പിച്ചുവെന്ന് പ്രമുഖ നടി ഭാനുപ്രിയയ്ക്കെതിരെ പരാതി. ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ നിന്നുള്ള സ്ത്രീയാണ് നടിയ്ക്കെതിരെ പരാതിമായി രംഗത്തെത്തിയിരിക്കുന്നത്.
14 കാരിയായ മകളെ ഭാനുപ്രിയ ചെന്നൈയില്‍ വീട്ടുജോലിക്കായി കൊണ്ടുപോയി എന്നും പീഡിപ്പിക്കുന്നു എന്നും ആണ് സമല്‍കോട്ട് പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ പറയുന്നത്. എന്തായാലും നടി ഇക്കാര്യങ്ങള്‍ നിഷേധിച്ചിട്ടുണ്ട്.
അതിനിടെ നടിയുടേതായി മറ്റൊരു പരാതിയും പോലീസ് സ്റ്റേഷനില്‍ എത്തിയിട്ടുണ്ട്. പെണ്‍കുട്ടിയ്ക്കെതിരെ മോഷണക്കുറ്റം ആരോപിച്ചുകൊണ്ടാണ് നടിയുടെ പരാതി.

14 വയസ്സുള്ള പെണ്‍കുട്ടി
14 കാരിയായ പെണ്‍കുട്ടിയെ ചെന്നൈയില്‍ വീട്ടുജോലിക്കായി ഭാനുപ്രിയ കൊണ്ടുപോയി എന്നാണ് അമ്മയുടെ പരാതി. അവിടെ വച്ച് പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നു എന്നും വീട്ടുകാരുമായി ബന്ധപ്പെടാന്‍ അനുവദിച്ചില്ല എന്നും പരാതിയില്‍ പറയുന്നുണ്ട്.

പതിനായിരം രൂപ ശമ്പളം
ഏജന്റ് വഴിയാണ് പെണ്‍കുട്ടിയെ ഭാനുപ്രിയയുടെ വീട്ടില്‍ ജോലിക്ക് നിര്‍ത്തിയത് എന്നാണ് അമ്മ പ്രഭാവതി പറയുന്നത്. മാസം പതിനായിരം രൂപ ആയിരുന്നു ശമ്പളം വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ ഇത് പ്രകാരമുള്ള ശമ്പളം കിട്ടിരുന്നില്ല എന്നും പ്രഭാവതി ആരോപിക്കുന്നുണ്ട്,

അജ്ഞാത ഫോണ്‍ സന്ദേശം
ഭാനുപ്രിയയുടെ വീട്ടില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുന്നു എന്ന് ഒരു അജ്ഞാത ഫോണ്‍ സന്ദേശം വീട്ടുകാര്‍ക്ക് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ ഭാനുപ്രിയയുടെ ചെന്നൈയിലെ വാട്ടിലെത്തി. പക്ഷേ ഇവര്‍ക്കൊപ്പം കുട്ടിയെ അയക്കാന്‍ ഭാനുപ്രിയയുടെ സഹോദരന് വിസമ്മതിച്ചു എന്നാണ് ആരോപണം.

നടിയുടെ സഹോദരന് പീഡിപ്പിച്ചു
പെണ്‍കുട്ടിയെ ഭാനുപ്രിയയുടെ സഹോദരന് ഗോപാല കൃഷ്ണ ഉപദ്രവിച്ചു എന്നും പരാതിയുണ്ട്. മകളുടെ മുഖത്ത് പരിക്കുകള്‍ ഉണ്ടായിരുന്നു എന്നും പ്രഭാവതി പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ പറയുന്നുണ്ട്.

വിട്ടുനല്‍കാന്‍ 10 ലക്ഷം
മകളെ വിട്ടുകൊടുക്കണം എന്നാവശ്യപ്പെട്ടപ്പോള്‍ ഭാനുപ്രിയയുടെ സഹോദരന് ഗോപാല കൃഷ്ണ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടിയുടെ അമ്മ ആരോപിക്കുന്നുണ്ട്. മകളെ വിട്ടുകൊടുക്കണമെങ്കില്‍ 10 ലക്ഷം രൂപ നല്‍കണം എന്ന് ഭാനുപ്രിയ ആവശ്യപ്പെട്ടതായും ഇവര്‍ ആരോപിക്കുന്നു.

ഭാനുപ്രിയയുടെ പരാതി
ഇതിനിടെ ഭാനുപ്രിയയും പെണ്‍കുട്ടിയ്ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. വീട്ടില്‍ നിന്നും ഒന്നര ലക്ഷം രൂപ വിലമതിയ്ക്കുന്ന സാധനങ്ങള്‍ മോഷ്ടിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. ഇതും സമല്‍കോട്ട് പോലീസ് സ്റ്റേഷനിലാണ് നല്‍കിയിട്ടുള്ളത്.

പോലീസിന്റെ വിശദീകരണം
കേസിനാസ്പദമായ സംഭവം നടന്നത് ചെന്നൈയില്‍ ആയതിനാല്‍ തങ്ങള്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് സമല്‍കോട്ട് പോലീസ് പറയുന്നത്. മോഷണക്കുറ്റത്തിന് കേസ് കൊടുക്കും എന്ന് പറഞ്ഞപ്പോള്‍ പ്രതികാരമായിട്ടാണ് ഇത്തരം ഒരു പരാതിയെന്നാണ് നടിയുടെ പക്ഷം എന്നും പോലീസ് പറയുന്നു.

നടി കുടുങ്ങും
എന്തായാലും ഭാനുപ്രിയ്ക്ക് ഈ കേസില്‍ നിന്ന് അത്ര പെട്ടെന്ന് തലയൂരാന്‍ കഴിയില്ല. കാരണം ബാലവേല നിരോധന നിയമപ്രകാരം രണ്ട് വര്‍ഷം വരെ തടവ് ശിക്ഷയും അമ്പതിനായിരം രൂപ പിഴയും കിട്ടാവുന്ന ശിക്ഷയാണ് ഭാനുപ്രിയ ചെയ്തിട്ടുള്ളത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളും കുറ്റക്കാരാവും.
പെണ്‍കുട്ടിയുടെ പ്രായം സംബന്ധിച്ച് തനിക്ക് അറിവില്ലായിരുന്നു എന്നാണ് ഭാനുപ്രിയയുടെ വിശദീകരണം.
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം












Click it and Unblock the Notifications