അമിതാഭ് ബച്ചനും ദേശീയഗാനം തെറ്റിച്ച് പാടി, പണി കിട്ടുമോ?
ദില്ലി: ദേശീയഗാനം ആലപിക്കുന്നതിന് ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചന്‍ നാലു കോടി രൂപ വാങ്ങിയെന്ന ആരോപണത്തിന് പിന്നാലെ താരത്തിനെതിരെ പരാതിയുമായി യുവാവ് രംഗത്ത്. ദേശീയ ഗാനം തെറ്റിച്ചാണ് അമിതാഭ് ബച്ചന്‍ പാടിയതെന്നാണ് പരാതി. അമിതാഭ് ബച്ചനെതിരെ ദില്ലി അശോക് നഗര്‍ പോലീസ് സ്‌റ്റേഷനിലാണ് പരാതിയുള്ളത്.
കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ കഴിഞ്ഞ ദിവസം നടന്ന ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ-പാകിസ്താന്‍ മത്സരത്തിനു മുന്‍പായി ബിഗ് ബി ദേശീയ ഗാനം ആലപിക്കുകയുണ്ടായി. എന്നാല്‍, താരം വരികള്‍ തെറ്റിച്ചാണ് പാടിയതെന്നാണ് പറയുന്നത്. ബച്ചനെതിരെ നടപടിയെടുക്കുമോയെന്നാണ് ആരാധകരുടെ ആശങ്ക.

ദേശീയ ഗാനം ആലപിക്കാന്‍ അമിതാഭ് ബച്ചന്‍ നാലു കോടി വാങ്ങിയെന്ന ആരോപണവും വന്നിരുന്നു. ബച്ചന്റെ ദേശഭക്തി വെറും അഭിനയമാണെന്നാണ് വിമര്‍ശകര്‍ ആരോപിച്ചത്. എന്നാല്‍, അങ്ങനെയൊന്ന് നടന്നിട്ടില്ലെന്ന വിശദീകരണവുമായാണ് സൗരവ് ഗാംഗുലി എത്തിയത്.
സ്വന്തം പോക്കറ്റില്‍ നിന്ന് പണമെടുത്താണ് ബച്ചന്‍ വിമാന ടിക്കറ്റും ഹോട്ടല്‍ വാടകയും കൊടുത്തതെന്ന് ഗാംഗുലി പറയുന്നു. കുറച്ച് പണമെങ്കിലും സ്വീകരിക്കണമെന്ന് താന്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു, എന്നാല്‍ അത് കേള്‍ക്കാന്‍ പോലും അദ്ദേഹം തയ്യാറായില്ലെന്നും ഗാംഗുലി വ്യക്തമാക്കി.












Click it and Unblock the Notifications