കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനുഷ്ക ശർമയുടെ പാതൽ ലോക് വിവാദത്തിൽ:നടിക്കെതിരെ തിരിഞ്ഞ് ഗോർഖ സമുദായം, സിരീസിൽ ലൈംഗിക അധിക്ഷേപം!

Google Oneindia Malayalam News

ഗുവാഹത്തി: അഭിനേത്രിയും നിർമാതാവുമായ അനുഷ്ക ശർമക്കെതിരെ പരാതിയുമായി ഗോർഖ സമുദായം. അടുത്തിടെ റിലീസ് ചെയ്ത പാതൽ ലോക് എന്ന വെബ് സിരീസിൽ സമുദായത്തിലെ അംഗങ്ങൾക്കെതിരെ ലൈംഗിക പരാമർശം നടത്തിയെന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി. ഓൾ അരുണാചൽ പ്രദേശ് ഗോർഖ യൂത്ത് അസോസിയേഷനാണ് മെയ് 18ന് മനുഷ്യാവകാശ കമ്മീഷനിൽ ഓൺലൈനായി പരാതി നൽകിയിട്ടുള്ളത്. വെബ്സിരീസിൽ സമുദായത്തെക്കുറിച്ച് ലൈംഗിക പരാമർശം നടത്തുന്നുണ്ടെന്നാണ് സംഘടന ഉന്നയിക്കുന്ന ആരോപണം.

 പാക് വിമാനം തകരുന്ന സിസിടിവി ദൃശ്യം പുറത്ത്! 'മെയ്‌ഡേ മെയ്‌ഡേ'; തകരും മുൻപ് പൈലറ്റിന്റെ സന്ദേശം! പാക് വിമാനം തകരുന്ന സിസിടിവി ദൃശ്യം പുറത്ത്! 'മെയ്‌ഡേ മെയ്‌ഡേ'; തകരും മുൻപ് പൈലറ്റിന്റെ സന്ദേശം!

വെബ്സിരീസിലെ ഒരു പ്രത്യേക സീനിനെതിരെ ഈ ആഴ്ച ഗോർഖ യുവ പരിസംഗാണ് ഓൺലൈനിൽ ക്യാമ്പെയിൻ ആരംഭിച്ചത്. ഈ സീൻ നിശബ്ദമാക്കണമെന്നും ചെയ്യണമെന്നും ഇത് സംബന്ധിച്ച സബ് ടൈറ്റിൽ പരിഷ്കരിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. രണ്ടാമത്തെ സീനിൽ പ്രത്യക്ഷപ്പെടുന്ന നേപ്പാളി സംസാരിക്കുന്ന വനിതയെ നിർമാതാവ് അധിക്ഷേപിക്കുന്നുവെന്നും സംഘം ആരോപിക്കുന്നു. അതിനൊപ്പം മാപ്പ് പറയണമെന്നും ഗോർഖ സംഘടനകൾ ആവശ്യപ്പെടുന്നു.

anushka-1

വെബ്സിരീസിലെ സ്ത്രീ കഥാപാത്രത്തിനെതിരെ അധിക്ഷേപപരമായ പരാർമശങ്ങൾ ഉണ്ടെന്നും ഇവരുടെ പേര് പ്രകാരം ഇവർ മേഖാലയയിലെ ഖാസി സമുദാദയത്തിൽപ്പെട്ടയാളാണെന്നും ഓൺലൈൻ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. വെബ്സിരീസിന്റെ രണ്ടാമത്തെ എപ്പിസോഡിൽ ഗോർഖ സമുദയാത്തിനെതിരായ വംശീയതയെ സാധാരണവൽക്കരിക്കുന്നുണ്ടെന്നും പരാതിക്കാർ ചൂണ്ടിക്കാണിക്കുന്നു.

ഇത്തരത്തിലുള്ള സ്റ്റീരിയോടൈപ്പിംഗ് സമുദായത്തെ അപകീർത്തിപ്പെടുത്തുന്നതും എല്ലാത്തത്തിലുമുള്ള വർഗ്ഗീയതയെ ജനങ്ങൾക്കിടയിൽ സാധാരണമായി മാറുമെന്നും പരാതിക്കാർ ചൂണ്ടിക്കാണിക്കുന്നു. ഇത് ഒരു പ്രത്യേക സമുദായത്തെക്കുറിച്ച് ആളുകൾക്കിടയിൽ വികലമായ പ്രതിച്ഛായ സൃഷ്ടിക്കുന്നുവെന്നും ഇത്തരം പ്രശ്നങ്ങളുടെ പ്രത്യാഖാതങ്ങൾ ഇവിടെ താമസിക്കുന്നവരാണ് അനുഭവിക്കുന്നതെന്നും ഭാരതീയ ഗോർഖ യുവ പരിസംഗ് പ്രസിഡന്റ് നന്ദ കിരാത്തി ദേവൻ ചൂണ്ടിക്കാണിക്കുന്നു. അനുഷ്ക ശർമയ്ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നാണ് ഗോർഖ സംഘടനകൾ ഭീഷണി മുഴക്കുന്നത്. എന്നാൽ ഗോർഖ സമുദായത്തിന്റെ ആരോപണത്തോട് അനുഷ്ക ശർമ ഇതുവരെ പ്രതികരിച്ചിട്ടില്ല.

English summary
Complaint against Anushka Sharma over racial stereotyping against Gorkha community in a Webseries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X