കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിന്ത്രയുടെ ലോഗോ സ്‌ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന്‌ പരാതി; ലോഗോ മാറ്റി കമ്പനി

Google Oneindia Malayalam News

ന്യൂഡല്‍ഹി; സ്‌ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന്‌ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന്‌ ലോഗോ മാറ്റാന്‍ നിര്‍ബന്ധിതരായി ഓണ്‍ലൈന്‍ വ്യാപാര വെബ്‌സൈറ്റായ മിന്ത്ര. കമ്പനിയുടെ ലോഗോ സ്‌ത്രീകളെ അപമാനിക്കുന്നുവെന്ന്‌ ചൂണ്ടിക്കാട്ടി മുംബൈ സ്വദേശിനിയും അവേസ്‌ത ഫൗണ്ടേഷന്‍ പ്രവര്‍ത്തകനുമായ നാസ്‌ പട്ടേലാണ്‌ മുബൈ സൈബര്‍ ക്രൈം വിഭാഗത്തിന്‌ പരാതി നല്‍കിയത്‌. സ്‌ത്രീ ശരീരത്തെ മോശമായി ചിത്രീകരിക്കുന്ന ലോഗോ മാറ്റിയില്ലെങ്കില്‍ മിന്ത്രക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നായിരുന്നു നാസ്‌ പട്ടേലിന്റെ നിലപാട്‌.

കഴിഞ്ഞ ഡിസംബറിലാണ്‌ നാസ്‌ പട്ടേല്‍ പരാതി നല്‍കിയത്‌. പരാതിയില്‍ കഴമ്പുണ്ടെന്ന്‌ കണ്ട പൊലീസ്‌ കമ്പനി അധികൃതരോട്‌ ഇ-മെയിലിലൂടെ വിശദീകരണം തേടിയിരുന്നു. കമ്പനിയുടെ പേരിന്റെ ഇംഗീഷ്‌ അക്ഷരമാലയിലെ ആദ്യത്തെ അകഷരമായ എം പ്രത്യേക നിറങ്ങള്‍ ഉപയോഗിച്ച്‌ ചിത്രീകരിച്ചതാണ്‌ മിന്ത്രയുടെ ലോഗോ. നഗ്നമായ സ്‌ത്രീ ശരീരത്തെ ആഭാസകരമായി ചിത്രീകരിക്കുന്നതാണ്‌ ലോഗോയെന്നാണ്‌ ഉയര്‍ത്തിയ വിമര്‍ശനം.

myntra images

പരാതിയുടെ അടിസ്ഥനത്തില്‍ പ്രതിനിധകളുമായുള്ള ചര്‍ച്ചയില്‍ ലോഗോ മാറ്റാന്‍ കമ്പനി സമ്മതിച്ചെന്ന്‌ മംബൈ സൈബര്‍ ക്രൈം ഡപ്യൂട്ടി കമ്മിഷ്‌ണര്‍ രശ്‌മി കരന്ദികര്‍ പറഞ്ഞു. നിലവില്‍ വെബ്‌സൈറ്റിലുള്ള ലോഗോ മിന്ത്ര മാറ്റിയിട്ടുണ്ട്‌. മൊബൈല്‍ ആപ്പ്‌, പാക്കിങ്‌ മെറ്റീരിയല്‍ ഉല്‍പ്പെടെയുള്ള എല്ലാവിധ സേവനങ്ങളിലും മാറ്റം വരുത്താന്‍ ഒരു മാസത്തെ സമയം കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്‌.
2007ല്‍ ബംഗളൂരു ആസ്ഥാനമായാണ്‌ ഫാഷന്‍, ഇ കൊമേഴ്‌സ്‌ കമ്പനിയായ മിന്ത്ര സ്ഥാപിക്കപ്പെട്ടത്‌. 2014ല്‍ ഇ കൊമേഴ്‌സ്‌ ഭീമന്‍മാരായ ഫ്‌ളിപ്‌കാര്‍ട്ട്‌ മിന്ത്രയെ ഏറ്റെടുക്കുകയായിരുന്നു.

English summary
complaint against famous online dress company myntra logo; company changes logo
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X