കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ്: വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമമെന്ന് പരാതി...
ബെംഗളൂരു: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വിവാദങ്ങല്‍ ഒന്നൊന്നായി പുറത്ത് വരികയാണ്. നേരത്തെ ശ്രീരാമലുവിന്റെ വിവാദ വീഡിയോ പുറത്ത് വന്നത് ബിജെപിയെ പ്രതിസന്ധിയിലാക്കിയിരുന്നെങ്കില്‍ ഇപ്പോള്‍ ജെഡിഎസിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
മേലുകോട്ടെ മണ്ഡലത്തില്‍ ജെഡിഎസ് സ്ഥാനാര്‍ഥി വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചതായാണ് ആരോപണം. മണ്ഡലത്തില്‍ നടന്ന കണ്‍വന്‍ഷനില്‍ ജെഡിഎസ് സ്ഥാനാര്‍ഥി പുട്ടരാജുവിന്റെ അനുയായികള്‍ വോട്ടര്‍മാര്‍ക്കു പരസ്യമായി പണം നല്‍കിയതായി സ്വരാജ് ഇന്ത്യ പാര്‍ട്ടി ദേശീയ പ്രസിഡന്റ് യോഗേന്ദ്രയാദവ് ആരോപിച്ചു. പണമടങ്ങിയ കവറുകള്‍ സമീപത്തെ സ്‌കൂളില്‍ തയാറാക്കി വച്ചിട്ടുള്ളതായി റിട്ടേണിങ് ഓഫിസറെയും പൊലീസിനെയും അറിയിച്ചെങ്കിലും അധികൃതര്‍ പരാതി തള്ളുകയായിരുന്നു.

എന്നാല്‍ പുട്ടരാജുവിനെതിരെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്കു പരാതി നല്‍കിയതായി യോഗേന്ദ്രയാദവ് പറഞ്ഞു.
സ്വരാജ് ഇന്ത്യ പാര്‍ട്ടിയുടെ പരാതി അനുസരിച്ച് സ്‌കൂള്‍ പരിസരത്ത് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്നും ഇതു സംബന്ധിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും റിട്ടേണിങ് ഓഫിസര്‍ പറഞ്ഞു. കര്‍ഷക നേതാവും സിറ്റിങ് എംഎല്‍എയുമായ അന്തരിച്ച പുട്ടണ്ണയ്യയുടെ മകന്‍ ദര്‍ശന്‍ ആണ് ഇവിടെ പുട്ടരാജുവിന്റെ പ്രധാന എതിരാളി.












Click it and Unblock the Notifications