കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്വേഷം പ്രചരിപ്പിച്ച് രാജ്യത്ത് കലമുണ്ടാക്കാൻ ശ്രമിക്കുന്നു: കങ്കണ റണാവത്തിനെതിരെ പരാതി

Google Oneindia Malayalam News

മുംബൈ: ബോളിവുഡ് നടി കങ്കണയ്ക്കെതിരെ പരാതി. മതസ്പർദ്ധ വളർത്തുന്ന തരത്തിൽ വ്യാജ വാർത്ത ട്വീറ്റ് ചെയ്ത സഹോദരി രംഗോലിയെ പിന്തുണച്ച് വീഡിയോ പുറത്തിറക്കിയ സംഭവത്തിലാണ് നടി കങ്കണയ്ക്കെതിരെ പരാതി. മുംബൈ സ്വദേശിയായ അഡ്വ. അലി കാഷിഫ് ഖാനാണ് കങ്കണക്കെതിരെ പരാതി നൽകിയിട്ടുള്ളത്. സഹോദരി രംഗോലിക്കെതിരെ ട്വീറ്റ് വിവാദത്തിൽ പോലീസിൽ പരാതിപ്പെട്ടതും അലി കാഷിഫ് ഖാനായിരുന്നു. ബുധനാഴ്ച അംബോലി പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. മതസ്പർദ്ധ വളർത്തുന്നും ഇസ്ലാമോഫോബിയയെ പ്രോത്സാഹിപ്പിക്കുന്നതുമായ രംഗോലിയുടെ ട്വീറ്റ് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

ട്രംപ് യുഎസ് തിരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ ശ്രമിക്കും... അധികാരത്തില്‍ തുടരാന്‍, ബൈഡന്‍ പറയുന്നത്!!ട്രംപ് യുഎസ് തിരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ ശ്രമിക്കും... അധികാരത്തില്‍ തുടരാന്‍, ബൈഡന്‍ പറയുന്നത്!!

ഒരു സഹോദരി അക്രമങ്ങളെക്കുറിച്ചും കൊലപാതകത്തെക്കുറിച്ചും പറയുന്നു. മറ്റൊരാൾ രാജ്യവ്യാപക വിമർശനങ്ങളെയും ട്വീറ്റുകളെയും പിന്തുണയ്ക്കുന്നു. കങ്കണയും സഹോദരിയും താരപദവി, ആരാധക ശക്തി, സ്വാധീനം, അധികാരം എന്നിവ തങ്ങളുടെ വ്യക്തിപരമായ നേട്ടത്തിനും ഉപയോഗിക്കുന്നുവെന്നും ഇത് ഉപയോഗിച്ച് രാജ്യത്ത് അസന്തുലിതാവസ്ഥയും അക്രമങ്ങളും പ്രോത്സാഹിപ്പിക്കുന്നതായും അഭിഭാഷകൻ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. കങ്കണ ഒരു പ്രത്യേക വിഭാഗം ആളുകളെ തീവ്രവാദികളെന്ന് വിശേഷിപ്പിക്കുകയും സഹോദരിയെ പിന്തണയ്ക്കുകയും ചെയ്ത സംഭവത്തിലാണ് നടിക്കെതിരെ പരാതി. വീഡിയോ പുറത്തിറക്കിയ സംഭവത്തിൽ നടിക്കെതിരെ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.കങ്കണ റണൌട്ട് സഹോദരി രംഗോലി ചന്ദേലിനെ പിന്തുണച്ച് വീഡിയോ പങ്കുവെച്ച കങ്കണ റണാവത്തിനെതിരെ പരാതി നൽകിയെന്നാണ് അഭിഭാഷകൻ അലി കാഷിഫ് ഖാൻ ദേശ്മുഖ് ബുധനാഴ്ച വ്യക്തമാക്കി.

kangana123-1

സഹോദരി രംഗോലിയുടെ ട്വീറ്റിൽ എവിടെയെങ്കിലും മോശം പരാമർശം ഉണ്ടെന്ന് തെളിയിക്കാൻ കഴിഞ്ഞാൽ പരസ്യമായി മാപ്പ് പറയാമെന്നാണ് കഴിഞ്ഞ ദിവസം പങ്കുവെച്ച വീഡിയോയിൽ കങ്കണ പറഞ്ഞത്. ഡോക്ടർമാർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവരെ ആക്രമിച്ചവരെ വെടിവെയ്ക്കണം എന്നാണ് തന്റെ സഹോദരി പറഞ്ഞതെന്നാണ് കങ്കണ വീഡിയോയിൽ അവകാശപ്പെടുന്നത്. ഇപ്പോൾ പ്രചരിക്കുന്നത് തെറ്റായ ആരോപണങ്ങളാണെന്നും കങ്കണ പറഞ്ഞിരുന്നു. സഹോദരിയുടെ ട്വീറ്റ് വിവാദമായതിന് പിന്നാലെയാണ് കങ്കണയുടെ വീഡിയോ പുറത്തിറക്കിയത്.

മൊറാദാബാദിൽ ചിലർ പോലീസിനെയും ആരോഗ്യ പ്രവർത്തകരെയും കല്ലെറിഞ്ഞ് ഓടിച്ചെന്ന തരത്തിലുള്ള വ്യാജ വാർത്തയ്ക്ക് വർഗ്ഗീയ സ്വഭാവം നൽകി പങ്കുവെച്ചതോടെയാണ് ട്വിറ്റർ രംഗോലിയുടെ അക്കൌണ്ട് സസ്പെൻഡ് ചെയ്തത്. കൊറോണ വൈറസ് ബാധിച്ച് ഒരു ജമാഅത്തിമരിച്ചതിന് പിന്നാലെ അവരുടെ കുടുംബത്തെ പരിശോധിക്കാനെത്തിയ ഡോക്ടർമാരെയും പോലീസിനെയും ആക്രമിക്കുകയും കൊലപ്പെട്ടുത്തുകയും ചെയ്തുുവെന്നും ഈ മൊല്ലാക്കമാരെയും സെക്കുലർ മാധ്യങ്ങളെയും നിരത്തി നിർത്തി വെടിവെച്ചുകൊല്ലണമെന്നായിരുന്നു രംഗോലിയുടെ ട്വീറ്റ്. ഇതാണ് വിവാദത്തിന് ഇടയാക്കിയത്.

English summary
Complaint against Kangana Ranaut over tweet controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X