ഇനി മോദിക്ക് രക്ഷയില്ല, ദേശീയ പതാകയെ അപമാനിച്ചു, പ്രധാനമന്ത്രിക്കെതിരെ കേസ്
ദില്ലി: ഇന്ത്യന്‍ ദേശീയ പതാകയെ അപമാനിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കേസ്. രാജ്യാന്തര യോഗത്തിലും യുഎസ് സന്ദര്‍ശന വേളയിലുമാണ് ദേശീയപതാകയെ അപമാനിച്ചത്. ഇത് ചൂണ്ടികാട്ടി ദില്ലി മെട്രോപോളിറ്റന്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടത്.
ദേശീയതയെ അപമാനിക്കുന്നത് നിയന്ത്രിക്കുന്നതിനുള്ള നിയമപ്രകാരവും ഇന്ത്യന്‍ ഫ്‌ളാഗ് കോഡ് പ്രകാരവും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആഷിഷ് ശര്‍മ നല്‍കിയ പരാതിയിലാണ് നടപടി.

ഇതിന് മുന്‍പും മോദി ദേശീയ പതാകയെ അപമാനിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. രാജ്യാന്തര യോഗ ദിനത്തില്‍ ദേശീയ പതാക തൂവാലയായി ഉപയോഗിച്ചെന്നും യുഎസ് പ്രസിഡണ്ടിന് സമ്മാനിച്ച ദേശീയ പതാകയില്‍ കയ്യൊപ്പിട്ട് നല്‍കിയെന്നതുമാണ് പരാതി.
2002 ലെ ഇന്ത്യന്‍ ഫ്‌ളാഗ് കോഡ് പ്രകാരം ഇന്ത്യന്‍ ദേശീയ പതാകയില്‍ കുറിക്കുന്നത് ഇന്ത്യന്‍ പതാകയെ അപമാനിക്കുന്നതിന് തുല്യമാണ്.












Click it and Unblock the Notifications