യുവതി കുളിക്കുമ്പോള്‍ ഗവര്‍ണര്‍ കടന്നുചെന്നു? തമിഴ്‌നാട് ഗവര്‍ണര്‍ പുരോഹിത് വന്‍ കുരുക്കില്‍
കടലൂര്‍: തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് വന്‍ കുരുക്കില്‍. യുവതി കുളിക്കുമ്പോള്‍ അതിക്രമിച്ചു കയറി എന്നാണ് ഗവര്‍ണര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആക്ഷേപം. വിഷയത്തില്‍ യുവതി പോലീസില്‍ പരാതി നല്‍കിയിട്ടും ഉണ്ട്.
തമിഴ്‌നാട് ഗവര്‍ണര്‍ ആയി ചുമതലയേറ്റതിന് ശേഷം പുരോഹിത് ജില്ലകളില്‍ പരിശോധനകള്‍ നടത്തി വരികയായിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് കടലൂരിലും സന്ദര്‍ശനത്തിന് എത്തിയത്. അവിടെ വച്ചായിരുന്നു സംഭവങ്ങള്‍ അരങ്ങേറിയത്.

കടലൂരിന് അടുത്തുള്ള വണ്ടിപ്പാളയത്തില്‍ എത്തിയ പുരോഹിത് യാദൃശ്ചികമായി ഒരു കുടിലിലേക്ക് കയറുകയായിരുന്നുവത്രെ. അവിടെ ഒരു സ്ത്രീ കുളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്രതീക്ഷിതമായി ഒരാള്‍ അതിക്രമിച്ച് കയറുന്നത് കണ്ട യുവതി ബഹളം വച്ചു. ഇതോടെ നാട്ടുകാരും ഓടിക്കൂടി.
യുവതി കാര്യം വിവരിച്ചപ്പോള്‍ നാട്ടുകാര്‍ ഗവര്‍ണറെ തടഞ്ഞുവയ്ക്കുകയായിരുന്നു. പിന്നീട് പോലീസ് എത്തിയാണ് പുരോഹിതിനെ അവിടെ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് നീക്കിയത്. എന്തായാലും പോലീസ് ഇപ്പോള്‍ ആകെ ആശയക്കുഴപ്പത്തില്‍ ആണ്. യുവതിയുടെ പരാതിയില്‍ എന്ത് നടപടിയെടുക്കും എന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് പോലീസ്.












Click it and Unblock the Notifications