കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണാടകയിൽ കോൺഗ്രസ് എംഎൽഎമാരെ ബിജെപി തട്ടിക്കൊണ്ടുപോയി? യെദ്യൂരപ്പയ്ക്കെതിരെ പരാതി

Google Oneindia Malayalam News

ബെംഗളൂരു: എംഎൽഎമാരെ തട്ടിക്കൊണ്ടു പോയി എന്നാരോപിച്ച് കോൺഗ്രസ് കർണാടക ബിജെപി അധ്യക്ഷൻ ബിഎസ് യെദ്യൂരപ്പയ്ക്കെതിരെ പരാതി. യെദ്യൂരപ്പയും ചില ബിജെപി എംഎൽഎമാരും ചേർന്ന് കോൺഗ്രസ് എംഎൽഎമാരെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചിരിക്കുകയാണെന്നാണ് പരാതിയിലെ ആരോപണം.

ഭരണ പക്ഷത്തെ ഒൻപതോളം പേരാണ് ബജറ്റ് സമ്മേളനത്തിൽ നിന്നും വിട്ടു നിൽക്കുന്നത്. നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാനുള്ള എംഎൽഎമാരുടെ അവകാശത്തെ ബിജെപി നിഷേധിക്കുകയാണെന്നും പരാതിയിൽ‌ ആരോപിക്കുന്നു. അഭിഭാഷകനായ ആർ എൽഎൻ മൂർത്തിയാണ് ബെംഗളൂരു പോലീസിന് ഇ-മെയിലിലൂടെ പരാതി കൈമാറിയത്.

yeddyurappa

വോട്ടവകാശമുള്ള രാജ്യത്തെ ഒരു പൗരനെന്ന നിലയിലാണ് യെദ്യൂരപ്പയ്ക്കെതിരെ പരാതി നൽകിയതെന്ന് അദ്ദേഹം വ്യക്തമാക്കുന്നത്. കർണാടകയിലെ ജനങ്ങൾക്ക് വേണ്ടിയാണ് തന്റെ പരാതിയെന്ന് അദ്ദേഹം പറയുന്നു. തട്ടിക്കൊണ്ടുപോയ എഎൽഎമാരെ മോചിപ്പിച്ച് യെദ്യൂരപ്പയ്ക്കും ബിജെപി നേതാക്കൾക്കും ശിക്ഷ ഉറപ്പാക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് എംഎൽഎമാരെ റാഞ്ചുന്നതിന് പിന്നിലെന്നാണ് കർണാടക മുഖ്യമന്ത്രി കുമാരസ്വാമിയുടെ ആരോപണം. സർക്കാരിനെ താഴെയിറക്കാൻ ബിജെപി എംഎൽഎമാരെ ഭീഷണിപ്പെടുത്തുന്നതായും കോടികൾ വാഗ്ദാനം ചെയ്യുന്നതായും കഴിഞ്ഞ ദിവസം കോൺഗ്രസ്-ജെഡിഎസ് നേതാക്കൾ ആരോപണം ഉന്നയിച്ചിരുന്നു.

എന്തുകൊണ്ടാണ് ജഹവർലാൽ നെഹ്റു എപ്പോഴും റോസാപ്പൂവ് ധരിക്കുന്നത്; കോൺഗ്രസിന്റെ ഉത്തരം ഇതാണ്എന്തുകൊണ്ടാണ് ജഹവർലാൽ നെഹ്റു എപ്പോഴും റോസാപ്പൂവ് ധരിക്കുന്നത്; കോൺഗ്രസിന്റെ ഉത്തരം ഇതാണ്

English summary
complaint against yeddyurappa for kidnapping congress mlas, the complaint says yeddurappa and othe bjp leaders kidbapped mlas and confined them in dark places
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X