കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് ഡ്യൂട്ടിയിലുള്ള നഴ്സിനോട് വിവേചനം: വീട്ടിൽ വരരുതെന്ന് ആവശ്യപ്പെട്ടു; സൊസൈറ്റി കുരുക്കിൽ!!

Google Oneindia Malayalam News

ചണ്ഡിഗഡ്: കൊറോണ വൈറസ് ഡ്യൂട്ടിയിലുള്ള നഴ്സിനെതിരെ സമീപവാസികൾ. നഴ്സ് ജോലി ചെയ്യുന്ന ആശുപത്രിയിൽ കൊവിഡ് രോഗികളെ പ്രവേശിപ്പിച്ചതിനെ തുടർന്ന് വീട്ടിലേക്ക് വരരുതെന്നാണ് ഹൌസിംഗ് സൊസൈറ്റി അധികാരികളുടെ നിർദേശം. ഇതിന്റെ പേരിൽ നഴ്സിനെയും ഭർത്തവിനെയും ഉപദ്രവിച്ചുവെന്നും ഹരിയാണ ആരോഗ്യവകുപ്പ് അധികൃതർക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ഹരിയാണയിലെ പഞ്ച്കുളയിലാണ് സംഭവം. ആരോഗ്യ പ്രവർത്തകർ ഉപദ്രവിക്കപ്പെടുന്ന സാഹചര്യമുണ്ടായാൽ കർശന നടപടി സ്വീകരിക്കണമെന്ന കേന്ദ്ര നിർദേശം നിലനിൽക്കവെയാണ് ഈ സംഭവം.

 ആരാധനാലയങ്ങൾ മെയ് മൂന്ന് വരെ അടച്ചിടും: തടവുകാരുടെ മോചനം മെയ് വരെ നീട്ടി ഇറാൻ ആരാധനാലയങ്ങൾ മെയ് മൂന്ന് വരെ അടച്ചിടും: തടവുകാരുടെ മോചനം മെയ് വരെ നീട്ടി ഇറാൻ

ചിനാർ അപ്പാർട്ട്മെന്റിലെ താമസക്കാർ തനിക്കെതിരെ മറ്റ് താമസക്കാർക്കിടയിൽ വിദ്വേഷ പ്രചാരണം നടത്തുന്നുവെന്നും തന്നിൽ നിന്നും കുടുംബത്തിൽ നിന്നും മാറി നിൽക്കാൻ ആവശ്യപ്പെട്ടുവെന്നും നഴ്സ് ആരോപിക്കുന്നു. നഴ്സ് കൊവിഡ് പരത്തുമെന്ന് ആരോപിച്ചാണ് നടപടിയെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. 225 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ച സംസ്ഥാനത്ത് മൂന്ന് പേരാണ് രോഗബാധയെത്തുടർന്ന് മരിക്കുന്നത്.

 വീട്ടിൽ വരരുതെന്ന് ആവശ്യപ്പെട്ടു

വീട്ടിൽ വരരുതെന്ന് ആവശ്യപ്പെട്ടു


ആശുപത്രിയിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിച്ച് വരുന്നുണ്ടെന്നും അതിനാൽ ഭാര്യയോട് വീട്ടിലേക്ക് വരാതെ ആശുപത്രിയിൽ തന്ന താമസിക്കാൻ ആവശ്യപ്പെടമെന്നുമാണ് ഭർത്താവിനെ വിളിച്ച് സൊസൈറ്റി ഭാരവാഹികൾ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്. പരാതിക്കാരിയായ നീലം കുന്ദ്രയെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

 സ്വയരക്ഷയെക്കുറിച്ച് അറിയാം

സ്വയരക്ഷയെക്കുറിച്ച് അറിയാം

സിവിൽ ഹോസ്പിറ്റലിൽ കോവിഡ് വാർഡ് കൈകാര്യം ചെയ്യുന്ന തനിക്ക് ഏത് തരത്തിലാണ് സ്വയം സുരക്ഷ ഉറപ്പാക്കേണ്ടതെന്ന് അറിയാമെന്നും നീലം വ്യക്തമാക്കി. ഹൌസിംഗ് സൊസൈറ്റി ഭാരവാഹികളുടെ പെരുമാറ്റം അസ്വസ്ഥതയുളവാക്കുന്നതാണെന്നും അവർ വ്യക്തമാക്കി. അവർ തന്നെയും കുടുംബത്തെയും ഉപദ്രവിക്കാൻ ശ്രമിക്കുകയാണെന്നും അവർ ചൂണ്ടിക്കാണിച്ചു.

പരാതി പോലീസിനും ആശുപത്രി അധികൃതർക്കും

പരാതി പോലീസിനും ആശുപത്രി അധികൃതർക്കും

ആ രാത്രി എനിക്കും ഭർത്താവിനും ഉറങ്ങാൻ കഴിഞ്ഞില്ല. തൊട്ടടുത്ത ദിവസം നഴ്സിംഗ് അസോസിയേഷനെ സമീപിച്ച് പരാതി നൽകുകയുമായിരുന്നുവെന്നും അവർ വ്യക്തമാക്കി. ഇതിന് പുറമേ പോലീസിനും ആശുപത്രി അധികൃതർക്കും രേഖാമൂലം പരാതി സമർപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് പഞ്ച്കുള നഴ്സിംഗ് സ്റ്റാഫ് അസോസിയേഷൻ രംഗത്തെത്തിയിട്ടുണ്ട്. രാജ്യം കൊറോണ വൈറസിനെതിരെ പോരാടുന്ന ഈ സാഹചര്യത്തിൽ ഉയർന്നിട്ടുള്ള ആരോപണം ഗുരുതരമാണ്. ഈ വിവേചനത്തിനും നടപടിയിലും അപലപിക്കുന്നതായും നഴ്സിംഗ് അസോസിയേഷൻ വ്യക്തമാക്കി.

 ആരോപണം തള്ളി

ആരോപണം തള്ളി

ഹൌസിംഗ് സൊസൈറ്റി അംഗങ്ങൾ ആരോപണം തള്ളിക്കളഞ്ഞതായും സിസിടിവി ദൃശ്യങ്ങൾ നൽകാമെന്ന് ഉറപ്പ് നൽകിയെന്നുമാണ് പോലീസ് പറയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്. തനിക്കും മറ്റ് സൊസൈറ്റി ഭാരവാഹികൾക്കുമെതിരെ ഉയർന്ന ആരോപണം കെട്ടിച്ചമതാണെന്നാണ് ചിനാർ അപ്പാർട്ട്മെന്റിലെ ഭാരവാഹികളുടെ വാദം. ഇവരെ ഉദ്ധരിച്ച് ഇന്ത്യാടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. പരാതിക്കാരിയും ഭർത്താവും ജനങ്ങളോട് ഇടപെടുമ്പോൾ മാസ്ക് ധരിക്കാറില്ലെന്നാണ് ഇവരുന്നയിക്കുന്ന വാദം.

 കുറ്റക്കാരെങ്കിൽ ശിക്ഷ നേരിടാം

കുറ്റക്കാരെങ്കിൽ ശിക്ഷ നേരിടാം

നഴ്സായതിനാൽ അവരോട് ഒരിക്കലും വിവേചനം കാണിച്ചിട്ടില്ലെന്നും ആരോപണം അടിസ്ഥാന രഹിതമാണെന്നുമാണ് സൊസൈറ്റി ഭാരവാഹികൾ ഉന്നയിക്കുന്ന വാദം. ജനങ്ങളോട് നിരന്തരം ഇടപെടുന്ന നഴ്സും ഭർത്താവും പലതവണ മാസ്ക് ധരിക്കാതെയാണ് എത്താറുള്ളതെന്നും ഇവർ പറയുന്നു. സിസിടിവി ദൃശ്യങ്ങൾ പോലീസിന് സമർപ്പിക്കാമെന്ന് വ്യക്തമാക്കിയ ഭാരവാഹികൾ തങ്ങൾ കുറ്റക്കാരെന്ന് തെളിഞ്ഞാൽ പോലീസിന് തങ്ങൾക്കെതിരെ കേസെടുക്കാമെന്നുമുള്ള നിലപാടിലാണുള്ളത്.

English summary
Complaint agianst housing society by Covid duty nurse over harrasment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X