കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അര്‍ബന്‍ നക്‌സല്‍... ഗിരീഷ് കര്‍ണാടിനെതിരെ കേസെടുക്കാന്‍ നീക്കം... നക്‌സലുകളുമായി ബന്ധം!!

Google Oneindia Malayalam News

ബെംഗളൂരു: നക്‌സലൈറ്റുകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് വിവാദം അവസാനിച്ചിട്ടില്ല. ഇതിനിടെ കഴിഞ്ഞ ദിവസം എഴുത്തുകാരനും നടനുമായ ഗിരീഷ് കര്‍ണാട് ഞാനും അര്‍ബന്‍ നക്‌സലാണെന്ന് എഴുതിയ ബോര്‍ഡുമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് വലിയ പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. കര്‍ണാടക ഹൈക്കോടതിയിലെ അഭിഭാഷകനാണ് അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. നക്‌സലുകളുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തെ കുറിച്ച് അന്വേഷിക്കണമെന്നാണ് ആവശ്യം.

1

ഭീമ കൊറേഗാവ് സംഘര്‍ഷത്തിന്റെ ആസൂത്രകരിലൊരാളാണ് ഗിരീഷ് കര്‍ണാടെന്ന് ഇയാള്‍ ആരോപിക്കുന്നു. ഇത്തരമൊരു പ്ലക്കാര്‍ഡ് പ്രദര്‍ശിപ്പിച്ചതിലൂടെ അദ്ദേഹം അക്രമവും ക്രിമിനല്‍ സ്വഭാവവുമുള്ള നക്‌സലിസത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ഇയാള്‍ ആരോപിക്കുന്നു. അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരെ കുറിച്ച് പോലീസ് അന്വേഷിക്കണമെന്നും എന്‍പി അമൃതേഷ് എന്ന അഭിഭാഷകന്‍ പറയുന്നു. പ്രകാശ് രാജ്, സ്വാമി അഗ്നിവേശ്, ജിഗ്നേഷ് മേവാനി, കനയ്യകുമാര്‍, എന്നിവര്‍ ഭീമ-കൊറേഗാവ് സംഘര്‍ഷത്തില്‍ പങ്കുള്ളവരാണെന്നും ഇയാള്‍ ആരോപിക്കുന്നുണ്ട്. എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിന്റെ ഒന്നാം ചരമവാര്‍ഷികത്തില്‍ പങ്കെടുക്കവേയാണ് ഗിരീഷ് കര്‍ണാട് വിവാദ പ്ലക്കാര്‍ഡ് കഴുത്തില്‍ ചാര്‍ത്തിയത്.

ഇറാനിയന്‍ പ്രതിനിധി ഇന്ത്യയില്‍... ചബഹാര്‍ തുറമുഖം ഒരു മാസത്തിനുള്ളില്‍ ഇന്ത്യക്ക് കൈമാറാന്‍ ധാരണഇറാനിയന്‍ പ്രതിനിധി ഇന്ത്യയില്‍... ചബഹാര്‍ തുറമുഖം ഒരു മാസത്തിനുള്ളില്‍ ഇന്ത്യക്ക് കൈമാറാന്‍ ധാരണ

നിലപാടില്ലാത്ത വിവരദോഷികള്‍... സ്ത്രീപീഡന പരാതിയില്‍ യെച്ചൂരിയെ കുറ്റപ്പെടുത്തി പികെ ശശിനിലപാടില്ലാത്ത വിവരദോഷികള്‍... സ്ത്രീപീഡന പരാതിയില്‍ യെച്ചൂരിയെ കുറ്റപ്പെടുത്തി പികെ ശശി

English summary
complaint filed against girish karnad for sporting me too urban naxal placard
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X