വീഡിയോയിലൂടെ വർഗീയ പരാമർശം നടത്തിയെന്ന് പരാതി; മാധ്യമപ്രവർത്തകനെതിരെ കേസ്
ഗുവാഹട്ടി: കേന്ദ്ര-സംസ്ഥാന സർക്കാരുകളെ പരിഹസിച്ചുകൊണ്ട് വീഡിയോ ചെയ്തെന്ന പരാതിയിൽ മാധ്യമ പ്രവർത്തകനെതിരെ കേസ്.. മാധ്യമപ്രവർത്തകനും യൂട്യൂബറുമായ അഭിസാർ ശർമയ്ക്കെതിരെ ഗുവാഹട്ടി ക്രൈംബ്രാഞ്ച് ആണ് കേസെടുത്തത്.
ഭാരതീയ ന്യായ സംഹിതയിലെ 152, 196, 197 വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ. നയൻപൂരിലെ ഗണേഷ്ഗുരി സ്വദേശി അലോക് ബറുവയാണ് പരാതി നൽകിയത്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വർഗീയ രാഷ്ട്രീയം കളിക്കുകയാണെന്ന് അഭിസാർ വീഡിയോയിൽ ആരോപിച്ചതായി അലോകിന്റെ പരാതിയിൽ പറയുന്നു.

രാമരാജ്യം എന്ന ആശയത്തെയും വീഡിയോയിൽ പരിഹസിക്കുന്നുണ്ടെന്നും കഹിന്ദു-മുസ്ലിം ധ്രുവീകരണത്തിലൂടെ മാത്രമാണ് സർക്കാർ നിലനിൽക്കുന്നതെന്ന് വിമർശിച്ചതായും പരാതിയിൽ ആരോപിക്കുന്നു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അപകീർത്തിപ്പെടുത്താനും വർഗീയ വികാരങ്ങൾ ഇളക്കിവിടാനുമുള്ള ദുരുദ്ദേശ്യത്തോടെയാണ് ഇത്തരം പരാമർശങ്ങളെന്ന് അലോക് ആരോപിച്ചു.
വീഡിയോ തൻ്റെ പ്രദേശത്ത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയെന്നും വിഷയം മതപരമായ ഭിന്നതകൾ സൃഷ്ടിക്കാനും സമാധാനാന്തരീക്ഷം തകർക്കാനും കാരണമാകുമോയെന്ന ആശങ്ക ജനങ്ങൾക്കുണ്ടെന്നും അലോക് പറഞ്ഞു. ശർമ്മയുടെ പ്രസ്താവനകൾ ജനങ്ങളിൽ രോഷമുണ്ടാക്കുമെന്നും അധികാരികളിലുള്ള വിശ്വാസം കുറയ്ക്കുമെന്നും മത വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുമെന്നും എഫ്ഐആറിൽ പറയുന്നു.
ഭാരതീയ ന്യായ സംഹിതയിലെ 152-ാം വകുപ്പ് രാജ്യദ്രോഹ നിയമത്തിന് പകരമാണ്. 196-ാം വകുപ്പ് മതം, ജാതി തുടങ്ങിയ കാരണങ്ങളാൽ ശത്രുത വളർത്തുന്നതിനെക്കുറിച്ചും 197-ാം വകുപ്പ് ദേശീയോദ്ഗ്രഥനത്തെ ഇല്ലാതാക്കുന്ന പ്രസ്താവനകളെക്കുറിച്ചും പ്രതിപാദിക്കുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications