Get Updates
Get notified of breaking news, exclusive insights, and must-see stories!

കർണാടകയിൽ മന്ത്രി യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു, ദൃശ്യങ്ങൾ പുറത്തുവിട്ടു, ബിജെപിക്ക് തിരിച്ചടി

ബംഗളൂരു: കര്‍ണാടക ജലവിഭവ വകുപ്പ് മന്ത്രിയും ബിജെപി നേതാവുമായ രമേശ് ജാര്‍ക്കിഹോളിക്കെതിരെ ഉയര്‍ന്നുവന്ന ലൈംഗിക പീഡന ംആരോപണം അന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ മന്ത്രി നിരവധി തവണ പീഡിപ്പിച്ചെന്ന് സാമൂഹ്യപ്രവര്‍ത്തകനായ ദിനേശ് കല്ലഹള്ളിയാണ് പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. 25കാരിയായ പെണ്‍കുട്ടിയെ മന്ത്രി പീഡിപ്പിച്ചെന്നാണ് പരാതി. ഇതിന്റെ ദൃശ്യങ്ങളും പരാതിക്കാരന്‍ പുറത്തുവിട്ടിരിന്നു.

karnataka

കര്‍ണാടക പവര്‍ ട്രാന്‍സ്മിഷന്‍ കോര്‍പ്പറേഷനില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി തവണ പീഡിപ്പിച്ചെന്നാണ് മന്ത്രിക്കെതിരെ ഉയര്‍ന്ന വിവാദം. മന്ത്രിക്കെതിരെയുള്ള പരാതി നല്‍കാന്‍ ഭയന്നാണ് യുവതിയും കുിടുംബവും തന്നെ സമീപിച്ചതെന്ന് പരാതിക്കാരന്‍ പറയുന്നു. മന്ത്രിമായൊത്തുള്ളതെന്ന് പറയുന്ന ദൃശ്യങ്ങളും ഫോണ്‍ സംഭാഷണങ്ങളും യുവതി തന്നെയാണ് പകര്‍ത്തിയത്.

അസ്സമിലെ വനിതാ തൊഴിലാളികള്‍ക്കൊപ്പം പ്രിയങ്കാഗാന്ധി, ചിത്രങ്ങള്‍ കാണാം

ബംഗളൂരുവിലെ ഒറു ഹോട്ടലില്‍ വച്ചാണ് പീഡിപ്പിച്ചതെന്നും പറയുന്നുണ്ട്. സംഭവത്തില്‍ വ്യക്തമായ തെളിവ് പൊലീസിന് കൈമാറിയിട്ടുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും പരാതിക്കാരനായ സാമൂഹ്യപ്രവര്‍ത്തകന്‍ ആവശ്യപ്പെട്ടു. 2019ല്‍ കോണ്‍ഗ്രസില്‍ നിന്നും കൂറുമാറി ബിജെപിയില്‍ എത്തിയ മന്ത്രിയാണ് രമേശ് ജാര്‍ക്കിഹോളി. കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നും എംഎല്‍എമാരെ എത്തിച്ച് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ചുക്കാന്‍ പിടിച്ചത് രമേശ് ജാര്‍ക്കിഹോളിയുടെ നേതൃത്വത്തിലായിരുന്നു.

ഹോട്ട് ലുക്കില്‍ യാഷിക ആനന്ദ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+