കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിരിച്ചെടുത്ത 1 കോടി രൂപക്ക് കണക്കില്ല; തൃശൂര്‍ ഡിസിസിക്കെതിരെ പരാതിയുമായി മുതിര്‍ന്ന നേതാവ്

Google Oneindia Malayalam News

തൃശൂര്‍: ലോക്സഭ തിരഞ്ഞെടുപ്പില്‍ അഭിമാനകരമായ വിജയം നേടിയെങ്കിലും ഗ്രൂപ്പ് പോരും സീനിയര്‍-ജൂനിയര്‍ നേതാക്കള്‍ തമ്മിലുള്ള 'യുദ്ധ'വും തൃശൂര്‍ ഡിസിസിയെ വിടാതെ പിന്തുടരുകയാണ്. കെപിസിസി ആഹ്വാനം ചെയ്ത ആന്തൂര്‍ പ്രതിരോധ കൂട്ടായ്മയില്‍ നിന്ന് മുതിര്‍ന്ന നേതാക്കള്‍ വിട്ടു നിന്നതോടെയാണ് ജില്ലിയിലെ മുതിര്‍ന്ന നേതാക്കളും രണ്ടാംനിരക്കാരും തമ്മിലുള്ള ഭിന്ന മറനീക്കു പുറത്തുവന്നത്. പിഎ മാധവൻ, ഒ അബ്ദുറഹ്മാൻകുട്ടി, എംപി ജാക്സൺ, വി ബലറാം, കെപി വിശ്വനാഥൻ എന്നിവരായിരുന്നു പരിപാടിയില്‍ നിന്ന് വിട്ടുനിന്നത്.

<strong> കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി: എടുത്തുചാട്ടം വേണ്ട, കരുതലോടെ മതിയെന്ന് കേന്ദ്രം</strong> കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി: എടുത്തുചാട്ടം വേണ്ട, കരുതലോടെ മതിയെന്ന് കേന്ദ്രം

പരിപാടികളുടെ ചുമതല താൽക്കാലികമായി ആരെയെങ്കിലും ഏൽപിക്കാൻപോലും തയാറാകാത്ത പ്രതാപനുമായി സഹകരിക്കാനാവില്ലെന്നായിരുന്നു മുതിര്‍ന്ന നേതാക്കളുടെ നിലപാട്. എന്നാൽ, പാര്‍ട്ടിയിലെ യുവാക്കള്‍ക്ക് സംഘടനാ നേതൃത്വം കൈമാറിയതാണ് മുതിര്‍ന്നവരുടെ പ്രശ്നമെന്നാണ് രണ്ടാം നിരക്കാര്‍ ആരോപിക്കുന്നത്. ലോക്സഭ എംപിയായതോടെ ടിഎന്‍ പ്രതാപന്‍ ഡിസിസി അധ്യക്ഷസ്ഥാനം രാജിവെച്ചതോടെ ഗ്രൂപ്പുകാരും സീനിയര്‍-ജൂനിയര്‍ നേതാക്കളും സ്ഥാനമോഹവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഇതിനിടെയാണ് തൃ​ശൂ​ർ ജി​ല്ല കോ​ൺ​ഗ്ര​സ്​ ക​മ്മി​റ്റി​യു​ടെ ഫ​ണ്ടി​ൽ ഒ​രു കോ​ടി​യി​ലേ​റെ രൂ​പ​ക്ക്​ ക​ണ​ക്കി​ല്ലെന്ന പരാതിയും ഉയര്‍ന്നു വന്നിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

പ്രതിക്കൂട്ടിലാക്കുന്നത്

പ്രതിക്കൂട്ടിലാക്കുന്നത്

വിവിധ ഘട്ടങ്ങളിലായി ഡിസിസിയുടെ നേതൃത്വത്തില്‍ പിടിച്ചെടുത്ത ഒരു കോടി രൂപക്ക് കണക്കില്ലെന്നാണ് ഡി​സിസി മു​ൻ പ്ര​സി​ഡ​ൻ​റ്​ കൂ​ടി​യാ​യ എ ​ഗ്രൂ​പ്പ് നേ​താ​വ് കെപിസിസി​ക്ക് ന​ൽ​കി​യ പ​രാ​തിയില്‍ പറയുന്നത്. ഫണ്ട് സ്വാകാര്യ ആവശ്യത്തിനും ദുര്‍ച്ചെലവുകള്‍ക്കും ഉപയോഗിച്ച് കത്തില്‍ പറയുന്നതായി മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ച ടിഎന്‍ പ്രതാപന്‍ എംപിയെ പ്രതിക്കൂട്ടിലാക്കുന്നതാണ് മുന്‍ ഡിസിസി പ്രസിഡന്‍റ് കെപിസിസിക്ക് നല്‍കിയ പരാതി.

സംസ്ഥാന ജാഥയുടെ ഭാഗമായി

സംസ്ഥാന ജാഥയുടെ ഭാഗമായി

കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ നേതൃത്വത്തില്‍ നടന്ന സംസ്ഥാന ജാഥയുടെ ഭാഗമായി ജില്ലയില്‍ നിന്ന് പിരിച്ച 2.20 കോടിയില്‍ നിന്ന് നിന്ന് ഡിസിസിക്ക് കൈമാറിയ പണത്തേക്കുറിച്ചാണ് ഇപ്പോള്‍ പരാതി ഉയര്‍ന്നിരിക്കുന്നത്. പിരിച്ച തുകയില്‍ 1.10 കോടി രൂപ കെപിസിസിക്ക് കൈമാറുകയും ബാക്കി 1.10 കോടി രൂപി ഡിസിസി എടുക്കുകയുമാണ് ചെയ്തത്. എ​ന്നാ​ൽ ഇ​തു​വ​രെ ഡി​സിസി കൈ​വ​ശം​വെ​ച്ച പ​ണം എ​ങ്ങ​നെ ഉ​പ​യോ​ഗി​ച്ചു എ​ന്ന​തി​നെ​കു​റി​ച്ച് യാതൊരു കണക്കും ഇല്ലെന്നും പരാതിയില്‍ പറയുന്നു.

വീക്ഷണത്തിന്‍റെ പ്രചാരണത്തിന്

വീക്ഷണത്തിന്‍റെ പ്രചാരണത്തിന്

പാര്‍ട്ടി മുഖപത്രമായി വീക്ഷണത്തിന്‍റെ പ്രചാരണത്തിന്‍റെ ഭാഗമായി പ്രവര്‍ത്തകരില്‍ നിന്ന് 2000 രൂപ നിരക്കില്‍ വാര്‍ഷിക വരിക്കാരെ കണ്ടെത്തി പണം മുന്‍കൂറായി ഡിസിസിയില്‍ അടച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പത്രം ത‍ൃശൂരില്‍ അച്ചടി നിര്‍ത്തി. പണം അടച്ചിട്ടും പത്രം കിട്ടാത്തതിനെക്കുറിച്ച് പ്രവര്‍ച്ചകര്‍ അന്വേഷിച്ചപ്പോള്‍ മണ്ഡലം നേതാക്കള്‍ ഡിസിസി ഓഫീസിലെത്തി പ്രതിഷേധിച്ചു. പിരിച്ചെടുത്ത ഈ തുക എത്രയെന്നോ അത് എവിടെ പോയെന്നോ എന്നതിനൊന്നും യാതൊരു കണക്കും ഇല്ലെന്നും പരാതിയില്‍ പറയുന്നു.

രാഹുല്‍ ഗാന്ധിയുടെ പരിപാടിക്ക്

രാഹുല്‍ ഗാന്ധിയുടെ പരിപാടിക്ക്

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ തൃപയാറില്‍ എത്തിച്ച് ഫിഷര്‍മെന്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ചതിന് പിരിവെടുത്തതിന് പുറമെ ഡിസിസിയുടെ ഫണ്ടും ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന്‍റെ കണക്കുകള്‍ ലഭ്യമല്ല. കെഎ​സ്.യു, യൂ​ത്ത് കോ​ൺ​ഗ്ര​സ് അ​ട​ക്ക​മു​ള്ള സം​ഘ​ട​ന​ക​ളു​ടെ ക​ൺ​വെ​ൻ​ഷ​ൻ, പ​ഠ​ന ക്യാ​മ്പ്, കേസില്‍ ഉള്‍പ്പെട്ടെ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും കോ​ട​തി​ക​ളി​ൽ നി​ന്നും ജാ​മ്യ​മെ​ടു​ക്ക​ൽ എ​ന്നി​വ​ക്ക് പ​ണം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ൽ​കി​യില്ലെന്നും പരാതിയില്‍ പറയുന്നു.

ഡിസിസി യോ​ഗം ചേര്‍ന്നില്ല

ഡിസിസി യോ​ഗം ചേര്‍ന്നില്ല

രാഹുല്‍ ഗാന്ധിയുടെ പരിപാടിക്ക് മാത്രമാണ് 1.10 കോടി രൂപയില്‍ നിന്ന് ഫണ്ട് ചിലവഴിച്ചതായി അറിവുള്ളു. ഇതിന് പുറമെ എവിടെയാണ്, എങ്ങനെയാണ് പണം ചെലവാക്കിയത് എന്ന് വ്യക്തമാക്കണമെന്നാണ് ജി​ല്ല​യി​ലെ മുതിര്‍ന്ന നേ​താ​വാ​യ ഡിസിസി മു​ൻ പ്ര​സി​ഡ​ൻ​റ്​ കെപിസിസിക്ക് അയച്ച കത്തില്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ച് മു​ത​ൽ ഡിസിസി യോ​ഗം ചേ​രാതിരുന്നത് കണക്ക് അവതരണത്തിനും ചര്‍ച്ചകള്‍ക്കും തടസ്സമായെന്ന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

<strong> ബിജെപിയില്‍ ചേര്‍ന്ന മുന്‍ മേയര്‍ സിപിഎം നേതാവെന്ന് വ്യാജപ്രചരണം; രാജന്‍റെ പാര്‍ട്ടി സിപിഎം അല്ല</strong> ബിജെപിയില്‍ ചേര്‍ന്ന മുന്‍ മേയര്‍ സിപിഎം നേതാവെന്ന് വ്യാജപ്രചരണം; രാജന്‍റെ പാര്‍ട്ടി സിപിഎം അല്ല

English summary
Complaint to KPCC against Thrissur DCC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X