കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലങ്കാനയിലെ വോട്ടര്‍പ്പട്ടികയില്‍ ക്രമക്കേട്: 2.61 കോടിയില്‍ 48 ലക്ഷം പേരുകളും ക്രമക്കേടെന്ന് !!

  • By Desk
Google Oneindia Malayalam News

ദില്ലി: തെലങ്കാനയിലെ വോട്ടര്‍പ്പട്ടികയില്‍ വന്‍ ക്രമക്കേട് നടന്നതായി പരാതി. ഇന്ത്യയിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം 68.3 വയസാണ്. എന്നാല്‍ ഞെട്ടിക്കുന്ന കാര്യം അതല്ല. തെലങ്കാനയിലെ വോട്ടര്‍പ്പട്ടികയില്‍ ഇപ്പോഴും പേരുള്ളവരുടെ പ്രായമാണ്. 100നും 2017 വര്‍ഷത്തിനും ഇടയില്‍ പ്രായമുള്ളവരാണ് പട്ടികയിലുള്ള പലരും. കാലാകാലങ്ങളില്‍ വോട്ടര്‍പ്പട്ടിക പരിഷ്കരിക്കാത്തതുകൊണ്ട് സംഭവിച്ചിട്ടുള്ള ക്രമക്കേടാണിത്. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള ഒരു പരാതിയിലാണ് തെലങ്കാനയിലെ വോട്ടര്‍പ്പട്ടികയിലുള്ള വന്‍ ക്രമക്കേടിനെക്കുറിച്ച് അറിയുന്നത്. തെലങ്കാനയില്‍ ചന്ദ്രശേഖര റാവുവിന്റെ കാലാവധി അവസാനിക്കുന്നതോടെ 2019ല്‍ തിരഞ്ഞെടുപ്പ് നടക്കും. ഇതിന് മുന്നോടിയായി സംസ്ഥാനത്തെ വോട്ടര്‍പ്പട്ടിക പരിഷ്കരിച്ച് ക്രമക്കേടുകള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇത് മെയ് മാസത്തോടെയാണ് ആരംഭിച്ചത്. 2019 ജനുവരി ഒന്നിന് 18വയസ്സ് തികയുന്നവര്‍ക്കാണ് വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള യോഗ്യത ഉണ്ടാകുക.

tvoterid


2018 ജനുവരി 1 യോഗ്യത നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവ് സെപ്തംബര്‍ എട്ടിനാണ് തെലങ്കാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കിയത്. 2018 ഒക്ടോബര്‍ എട്ടിനാണ് പുതിയ വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിക്കുക. ഇതില്‍ തിരുത്തുകളും എതിര്‍പ്പുകളും അറിയിക്കാന്‍സ 2019 ജനുവരി നാല് വരെ സമയം അനുവദിക്കുകയും ചെയ്യും. താന്‍ രണ്ടിലധികം തവണ ഇതേ ആവശ്യവുമായി സമീപിച്ചെങ്കിലും വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മൗനം പാലിക്കുകയാണ് എന്നാണ് മുന്‍ കോണ്‍ഗ്രസ് എംഎല്‍എ മാരി ശശിധര്‍ റെഡ്ഡിയുടെ ആരോപണം. നിലവിലെ വോട്ടര്‍പ്പട്ടിക സെപ്തംബര്‍ എട്ടിനകം പ്രത്യേക പരിശോധന നടത്താന്‍ ഇദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. തെലങ്കാനയിലെ വോട്ടര്‍പ്പട്ടിക പരിഷ്കരിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ അദ്ദേഹം സുപ്രീം കോടതിയില്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. താന്‍ സമര്‍പ്പിച്ച പരാതിയില്‍ വോട്ടര്‍മാര്‍ക്കുള്ള പരാതികള്‍ കേള്‍ക്കാന്‍ തയ്യാറാവണമെന്നും അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

election-commission-1

തെലങ്കാനയിലെ വോട്ടര്‍പ്പട്ടികയിലെ 2. 61 കോടി വോട്ടര്‍മാരില്‍ 48 ലക്ഷം പേരുകളും അനധികൃതമാണെന്നാണ് റെ‍ഡ്ഡിയുടെ പരാതി. 30.13 ലക്ഷം ഡ്യൂപ്ലിക്കേറ്റ് വോട്ടര്‍ ഐഡി കാര്‍ജഡുകളാണ് തെലങ്കാനക്ക് ഉള്ളില്‍ ഉള്ളത്. 18 ലക്ഷത്തോളം പേരുകള്‍ തെലങ്കാനയിലേയും ആന്ധ്രാപ്രദേശിലേയും വോട്ടര്‍പ്പട്ടികയില്‍ ഇരട്ടിച്ചിട്ടുള്ളത്. 2014ല്‍ ആന്ധ്രയില്‍ നിന്ന് വിഭജിച്ചതോടെയാണ് തെലങ്കാന സംസ്ഥാനം രൂപംകൊള്ളുന്നത്.

English summary
India’s life expectancy is 68 years, but thousands of Telangana voters are 2017 years old.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X