കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംഘർഷ പ്രദേശങ്ങളിൽ നിന്ന് സൈന്യത്തെ പിൻവലിക്കും: ഇന്ത്യ- ചൈന സമവായമെന്ന് വിദേശകാര്യമന്ത്രാലയം

Google Oneindia Malayalam News

ദില്ലി: ഇന്ത്യ- ചൈന അതിർത്തിയിൽ നിന്ന് പൂർണ്ണമായി സൈന്യത്തെ പിൻവലിക്കാമെന്ന് ചൈനയുമായി ധാരണയിലെത്തിയതായി വിദേശകാര്യമന്ത്രാലയം. ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എന്നിവർ ചൈനീസ് പ്രതിരോധ മന്ത്രിയും വിദേശകാര്യമന്ത്രിയുമായി അടുത്തിടെ മോസ്കോയിൽ വെച്ച് നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയിലെത്തിയിട്ടുള്ളതെന്നാണ് വിദേശകാര്യമന്ത്രാലയം വ്യാഴാഴ്ച വ്യക്തമാക്കിയിട്ടുള്ളത്. ധാരണ അനുസരിച്ച് ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിലെ ചൈനീസ് ഭാഗത്ത് നിന്ന് എത്രയും പെട്ടെന്ന് സൈന്യത്തെ പിൻവലിക്കുമെന്നാണ് വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാണിക്കുന്നത്.

ഉപതിരഞ്ഞെടുപ്പിന് മുൻപ് 'മുട്ടയിൽ' ഉരസി സിന്ധ്യ-ശിവരാജ് സിംഗ് പക്ഷങ്ങൾ; മുഖ്യമന്ത്രിക്കെതിരെ മന്ത്രിഉപതിരഞ്ഞെടുപ്പിന് മുൻപ് 'മുട്ടയിൽ' ഉരസി സിന്ധ്യ-ശിവരാജ് സിംഗ് പക്ഷങ്ങൾ; മുഖ്യമന്ത്രിക്കെതിരെ മന്ത്രി

കൂടിക്കാഴ്ച നിർണായകം

കൂടിക്കാഴ്ച നിർണായകം

സെപ്തംബർ പത്തിന് മോസ്കോയിൽ വെച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ- ചൈന അതിർത്തിയിലെ സംഘർഷങ്ങൾ സംബന്ധിച്ച് ഇരു വിദേശകാര്യമന്ത്രിമാരും തമ്മിൽ സമവായത്തിലെത്തുകയും ചെയ്തിരുന്നു. സെപ്തംബർ നാലിന് ഇന്ത്യൻ പ്രതിരോധ മന്ത്രിയും ചൈനീസ് പ്രതിരോധ മന്ത്രിയും തമ്മിൽ മോസ്കോയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയതിന്റെ തുടർച്ചയായിട്ടായിരുന്നു ഈ കൂടിക്കാഴ്ച. ദില്ലിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുമ്പോഴാണ് ഇന്ത്യൻ വിദേശകാര്യ വക്താവ് ഇക്കാര്യം വ്യക്തമാക്കിയത്.

സൈന്യത്തെ പിൻവലിക്കാൻ ധാരണ

സൈന്യത്തെ പിൻവലിക്കാൻ ധാരണ


ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിൽ സംഘർഷം നിലനിൽക്കുന്ന എല്ലാ പ്രദേശങ്ങളിൽ നിന്നും എത്രയും പെട്ടെന്ന് ഇരു ഭാഗത്തുനിന്നുമുള്ള സൈന്യത്തെ പിൻവലിക്കാൻ ധാരണയായതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സംഘർഷം നിലനിൽക്കുന്ന പ്രദേശങ്ങളിലെ സംഘർഷത്തിന് അയവുവരുത്താനാണ് ഇന്ത്യയും ചൈനയും ശ്രദ്ധചെലുത്തേണ്ടത്. സ്ഥിതിഗതികൾ വഷളാവുന്ന തരത്തിലുള്ള പ്രവൃത്തികളിൽ നിന്ന് വിട്ടുനിൽക്കുന്നതിൽ ശ്രദ്ധ ചെലുത്തണമെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം പറയുന്നു.

ഇന്ത്യ സന്നദ്ധം

ഇന്ത്യ സന്നദ്ധം


അതിർത്തിയിലെ സംഘർഷത്തിന് അയവുവരുത്താൻ ഉഭയകക്ഷി കരാറുകൾ, പ്രോട്ടോക്കോളുകൾ എന്നിവ കർശനമായി പാലിക്കേണ്ടതുണ്ട്. നിലവിലെ സ്ഥിതിഗതികൾ മാറ്റാൻ ഏകപക്ഷീയമായി ശ്രമിക്കരുതെന്നും വിദേശകാര്യ മന്ത്രാലയം പറയുന്നു. സൈനിക നയതന്ത്ര മാർഗ്ഗങ്ങളിലൂടെ ഉൾപ്പെടെ ചൈനയുമായി സമാധാനപരമായ സംഭാഷണത്തിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് സെപ്തംബർ 15ന് പാർലമെന്റിൽ നടത്തിയ പ്രസ്താവന ആവർത്തിക്കുകയും ചെയ്തു.

 അതിർത്തിയെ മാനിക്കുമെന്നും

അതിർത്തിയെ മാനിക്കുമെന്നും


പാൻഗോങ് തടാകം ഉൾപ്പെടെ സംഘർഷം നിലനിൽക്കുന്ന എല്ലാ പ്രദേശങ്ങളിൽ നിന്നും ചൈനീസ് സൈന്യത്തെ പിൻവലിക്കുന്നതിനായി ചൈന ഇന്ത്യയോടൊപ്പം ചേർന്ന് ആത്മാർത്ഥതയോടെ പ്രവർത്തിക്കുമെന്നും കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ചൈന ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിനെ മാനിക്കുമെന്നും ഏകപക്ഷീയമായി സ്ഥിതിഗതികൾ മാറ്റുന്നതിനുള്ള ശ്രമങ്ങൾ നടത്തില്ലെന്നും ഞങ്ങൾ വിശ്വസിക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.

English summary
Complete disengagement of troops in friction areas of LAC: MEA on Ladakh standoff
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X