കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ഇന്ന് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍; ഏതൊക്കെ മേഖലകള്‍ക്കാണ് ഇളവ്; അറിയാം

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍. അവശ്യ സേവനങ്ങള്‍ക്ക് മാത്രമായിരിക്കും അനുമതിയുണ്ടാവുക. കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി ദേശീത തലത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മെയ് 17 വരെയാണ് നിലനില്‍ക്കുന്നത്. ഇതില്‍ സര്‍ക്കാര്‍ ചില മേഖലകള്‍ക്ക് ഇളവ് നല്‍കിയിരുന്നു. ഈ മേഖലകളെ കൂടി ഉള്‍പ്പെടുത്തിയാണ് ഞായറാഴ്ച്ച കേരളത്തില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം അവശ്യസാധനങ്ങള്‍ക്ക് നിയന്ത്രണം ബാധകമല്ല. അവശ്യസാധനങ്ങള്‍, പാല്‍ വിതരണവും ശേഖരണവും, ആശുപത്രികള്‍, ലാബുകള്‍ മെഡിക്കല്‍ സ്റ്റോറുകള്‍, അനുബന്ധ സ്ഥാപനങ്ങള്‍, കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകള്‍, മാധ്യമ നിര്‍മ്മാര്‍ജനം നടത്തുന്ന സ്ഥാപനങ്ങള്‍, ഏജന്‍സികള്‍ എന്നിവയ്ക്ക് പ്രവര്‍ത്തനാനുമതിയുണ്ടാവും. ഒപ്പം മാധ്യമങ്ങള്‍, വിവാഹ മരണാന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് നിയന്ത്രണങ്ങള്‍ ബാധകമല്ല. ആരാധനാലയങ്ങളും പതിവ് നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു.

lockdown

ഇത് കൂടാതെ ഹോട്ടലുകളില്‍ പാര്‍സല്‍ സര്‍വ്വീസ് കൗണ്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാം. മെഡിക്കല്‍ ആനശ്യങ്ങള്‍ക്കും കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും അനുവദനീയ കാര്യങ്ങള്‍ക്കായി സഞ്ചരിക്കാനുള്ള അനുവാദം ഉണ്ട്.

സംസ്ഥാനത്ത് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിലെ മൂന്ന് റോഡുകള്‍ വീതം അടച്ചിടും. കോഴിക്കോട് ബട്ട് റോഡ് ബീച്ച്, എരഞ്ഞിപ്പാലം-സരോവരം പാര്‍ക്ക്, പിഎച്ച്ഇഡി റോഡ്, വെള്ളിമാട് കുന്ന്-കോവൂര്‍ റോഡ് എന്നിവയാണ് അടച്ചിടുന്നത്.

ഇത് കൂടാതെയായുള്ള മറ്റ് എന്ത് അവശ്യ സര്‍വ്വീസുകള്‍ക്കും ഭരണകൂടത്തിന്റെ പാസ് വേണം.

കേരളത്തില്‍ ഇന്നലെ രണ്ട് പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി വിദേശത്ത് നിന്ന് കേരളത്തില്‍ എത്തിയ രണ്ട് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഒരാള്‍ കോഴിക്കോടും രണ്ടാമത്തെ ആള്‍ കൊച്ചിയിലും ചികിത്സയില്‍ കഴിയുകയാണ്.
കേരളത്തില്‍ ഇതുവരേയും 505 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. അതില്‍ ഇപ്പോള്‍ ചികിത്സയില്‍ ഉളളത് 17 പേര്‍ മാത്രമാണ്. പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 23596 പേര്‍ വീടുകളിലും 334 പേര്‍ ആശുപത്രികളിലുമാണ്.

മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കാന്‍ പ്രത്യേകം ട്രെയിനുകള്‍ സജ്ജമാക്കായിട്ടുണ്ട്. ദില്ലിയില്‍ നിന്നാണ് ആദ്യത്തെ ട്രെയിന്‍. വിദ്യാര്‍ത്ഥികള്‍ക്കാണ് മുന്‍ഗണന.

ബിജെപിയുടെ വീക്ക്‌നെസ്സ് നോട്ടമിട്ട് രാഹുല്‍, അതിലൊന്ന് പൊളിയണം, തിരിച്ചുവരവിന്, 5 കാരണങ്ങള്‍!!ബിജെപിയുടെ വീക്ക്‌നെസ്സ് നോട്ടമിട്ട് രാഹുല്‍, അതിലൊന്ന് പൊളിയണം, തിരിച്ചുവരവിന്, 5 കാരണങ്ങള്‍!!

രാഹുല്‍ അതിവേഗം തിരിച്ചെത്തില്ല, മുന്നിലുള്ളത് തടസ്സങ്ങള്‍, പരീക്ഷിക്കുന്നത് ഈ വഴി, സ്ഥിരം ശൈലിയില്ലരാഹുല്‍ അതിവേഗം തിരിച്ചെത്തില്ല, മുന്നിലുള്ളത് തടസ്സങ്ങള്‍, പരീക്ഷിക്കുന്നത് ഈ വഴി, സ്ഥിരം ശൈലിയില്ല

English summary
Complete lockdown in Kerala today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X