കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോക്സോ കേസുകളുടെ വിചാരണ ആറ് മാസത്തില്‍ വേണം: ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരോട് കേന്ദ്രം

Google Oneindia Malayalam News

ദില്ലി: പോക്സോ കേസുകളിലെ വിചാരണ വേഗത്തിലാക്കാന്‍ ഹൈക്കോടതികളോട് കേന്ദ്രസ‍ര്‍ക്കാര്‍. ഉന്നാവോ- ഹൈദരാബാദ് പീഡനക്കേസകളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. രാജ്യത്ത് രജിസ്റ്റര്‍ ചെയ്യുന്ന പോക്സോ കേസുകളുടെ വിചാരണ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നാണ് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് രാജ്യത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാരോട് നിര്‍ദേശിച്ചിട്ടുള്ളത്. ഇത്തരം കേസുകളില്‍ രണ്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കുന്നുണ്ട് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രിമാരോടും നിര്‍ദേശിച്ചിട്ടുണ്ട്.

 വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ സംഘർഷങ്ങൾക്ക് പിന്നിൽ കോൺഗ്രസാണെന്ന് ഭരണപക്ഷം, സഭയിൽ വാക്പോര് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ സംഘർഷങ്ങൾക്ക് പിന്നിൽ കോൺഗ്രസാണെന്ന് ഭരണപക്ഷം, സഭയിൽ വാക്പോര്

പോക്സോ കേസുകളിലെ വിചാരണ എളുപ്പത്തിലാക്കാന്‍ സംസ്ഥാനത്ത് 1,023 ഫാസ്റ്റ് ട്രാക്ക് കോടതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. നിലവില്‍ 700 ഫാസ്റ്റ് ട്രാക്ക് കോടതികളാണ് രാജ്യത്തുള്ളത്. ഇതോടെ ഫാസ്റ്റ് ട്രാക്ക് കോടതികളുടെ എണ്ണം 1,723 കോടതികളായി മാറും. ഉന്നാവോ- ഹൈദരബാദ് ബലാത്സംഗക്കേസുകളിലെ ഇരകളെ കൊലപ്പെടുത്തിയ സംഭവങ്ങള്‍ രാജ്യത്ത് വന്‍ പ്രക്ഷോഭങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇരകളുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം ആരംഭിച്ചത്.

ravi-shankar-prasad-22

കൂട്ടബലാത്സംഗത്തിനിരയാക്കിയ 23കാരിയായ യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയിരുന്നു. കേസിന്റെ വിചാരണക്കായി റായ് ബറേലിയിലെ കോടതിയിലേക്കോ പോകും വഴിയാണ് കേസിലെ പ്രതികളായ രണ്ട് പേരുള്‍പ്പെടെ അഞ്ച് പേര്‍ ചേര്‍ന്ന് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഡ‍ിസംബര്‍ ആറിനായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ യുവതി ദില്ലിയിലെ സഫ്ദര്‍ജംങ് ആശുപത്രിയില്‍ വെച്ച് മരണമടയുകയായിരുന്നു.

മറ്റൊരു സംഭവം നാല് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച ശേഷം തീകൊളുത്തുകയായിരുന്നു. തുടര്‍ന്ന് നഗരത്തിലെ ആളൊഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് നാല് പേര്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഹൈദരാബാദില്‍ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസും ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കണമെന്നാവശ്യപ്പെട്ട് കടുത്ത പ്രക്ഷോഭമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഉയര്‍ന്നത്. പിന്നീട് കുറ്റവാളികളായ നാല് പേര്‍ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. കുറ്റവാളികള്‍ പോലീസില്‍ നിന്ന് ആയുധങ്ങള്‍ കൈവശപ്പെടുത്തിയെന്നും സ്വയരക്ഷയ്ക്ക് വേണ്ടിയാണ് വെടിയുതിര്‍ത്തത് എന്നുമാണ് പോലീസ് ഭാഷ്യം.

English summary
Complete trial in rape and POCSO cases within 6 months: Centre to high courts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X