കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിന്‍ പൈലറ്റിന്‍റെ മടക്കം ഉടന്‍?; ഒത്തുതീര്‍പ്പ് നീക്കങ്ങള്‍ സജീവം, വിട്ടുവീഴ്ചയുമായി ഇരുപക്ഷവും

Google Oneindia Malayalam News

ജയ്പൂര്‍: സച്ചിന്‍ പൈലറ്റിന്‍റെ കാര്യത്തില്‍ കടുത്ത നിലപാട് സ്വീകരിക്കരുതെന്നും ചര്‍ച്ചകള്‍ക്കുല്ള അവസരങ്ങള്‍ തുറന്നിടണമെന്നുമുള്ള ദേശീയ നേതൃത്വത്തിന്‍റെ നിര്‍ദ്ദേശങ്ങള്‍ വന്നതോടെ നേരത്തേയുള്ള കര്‍ക്കശ നിലപാടില്‍ നിന്നും പിന്നാക്കം പോയിരിക്കുകയാണ് മുഖ്യമന്ത്രി അശോക് ഗെലോട്ട്. "ഹൈക്കമാൻഡ് ക്ഷമിച്ചാൽ" വിമതരെ കോൺഗ്രസിലേക്ക് തിരികെ കൊണ്ടുവരാൻ സാധിക്കുമെന്ന ഗെലോട്ടിന്‍റെ വാക്കുകളില്‍ അനുരഞ്ജനത്തിന്‍റെ വ്യക്തമായ സൂചനകളാണ് ഉള്ളത്.

ഓഗസ്റ്റ് 14 മുതൽ

ഓഗസ്റ്റ് 14 മുതൽ

ഓഗസ്റ്റ് 14 മുതൽ നിയമസഭാ സമ്മേളനം നടത്താൻ ഗവർണർ കൽ‌രാജ് മിശ്ര അനുമതി നൽകിയതിന് തൊട്ടുപിന്നാലെയാണ് അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റ് പക്ഷവും തമ്മിലുള്ള നേര്‍ക്കുനേര്‍ വാക് പോരാട്ടങ്ങള്‍ കുറഞ്ഞതെന്നതും ശ്രദ്ധേയമാണ്. ആഗസ്ത് 14 ന് തന്നെ സംസ്ഥാന സര്‍ക്കാര്‍ സഭയില്‍ വിശ്വാസ വോട്ടെടുപ്പ് തേടിയേക്കും. നിലവില്‍ സര്‍ക്കാറിനെ പിന്തുണയ്ക്കുന്ന എം‌എൽ‌എമാരെ ജയ്പൂരിലെ ഫെയർ‌മോണ്ട് ഹോട്ടലിൽ നിന്ന് ജയ്‌സാൽമീറിലെ ഒരു റിസോർട്ടിലേക്ക് മാറ്റുകുയം ചെയ്തിട്ടുണ്ട്

ബിജെപിക്കും ബിഎസ്പിക്കുമെതിരെ

ബിജെപിക്കും ബിഎസ്പിക്കുമെതിരെ

നിയമസഭാ സമ്മേളന തീയതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനനത്ത് കുതിരക്കച്ചവട ശ്രമങ്ങൾ കൂടുതൽ ശക്തമാണെന്നാണ് അശോക് ഗെലോട്ട് അഭിപ്രായപ്പെട്ടത്. പുതിയ സാഹചര്യത്തില്‍ ഗെലോട്ട് വിമത എംഎല്‍എമാര്‍ക്കെതിരെ ഒരു വാക്കുപോലും പറഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്. പകരം ബിജെപിക്കും ബിഎസ്പിക്കുമെതിരെയാണ് ഗെലോട്ട് വിമര്‍ശനങ്ങള്‍ അഴിച്ചു വിട്ടത്.

തിരികെ വരാന്‍ തയ്യാറായാല്‍

തിരികെ വരാന്‍ തയ്യാറായാല്‍

തിരികെ വരാന്‍ തയ്യാറായാല്‍ വിമത എം‌എൽ‌എമാരെ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിമതരുടെ കാര്യത്തില്‍ ദേശീയ നേതൃത്വം എന്ത് നിലപാട് സ്വീകരിക്കുന്നോ അത് ഞാന്‍ അംഗീകരിക്കും. നേതൃത്വം അവരോട് ശ്രമിക്കാന്‍ തയ്യാറായാല്‍ താനും അതിന് തയ്യാറാണെന്നും ഗെലോട്ട് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

കാലതാമസം വേണ്ട

കാലതാമസം വേണ്ട

വിശ്വാസ വോട്ടെടുപ്പിന്‍റെ കാര്യത്തില്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും സഭ ചേരുന്ന ആദ്യ ദിവസം തന്നെ വിശ്വാസ വോട്ടെടുപ്പ് തേടിയേക്കും. കേവല ഭൂരിപക്ഷം ഉറപ്പുള്ള സാഹചര്യത്തില്‍ വിശ്വാസ വോട്ടെടുപ്പ് തേടാന്‍ കാലതാമസം വേണ്ടെന്നാണ് ദേശീയ നേതൃത്വത്തിന്‍റെയും നിലപാട്.

109 ​​എംഎല്‍എമാരുടെ പിന്തുണ

109 ​​എംഎല്‍എമാരുടെ പിന്തുണ


109 ​​എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്നായിരുന്നു ഗെലോട്ട് നേരത്തെ അഭിപ്രായപ്പെട്ടിരുന്നത്. എന്നാല്‍ 92 പേർ മാത്രമാണ് ജയ്‌സാൽമീറിലെത്തിയതെന്ന് റിപ്പോർട്ടുകൾ. നാല് മന്ത്രിമാർ ഉൾപ്പെടെ മറ്റ് ഏഴ് എം‌എൽ‌എമാർ ജയ്പൂരിൽ തന്നെ തങ്ങുകയാണ്. കോൺഗ്രസ് എം‌എൽ‌എ മാസ്റ്റർ ഭവർ‌ലാൽ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നതിനാല്‍ ഫ്ലോർ‌ ടെസ്റ്റിൽ‌ പങ്കെടുക്കില്ല. ഇത് 200 അംഗ അസംബ്ലിയുടെ ശക്തി 199 ആയും ഭൂരിപക്ഷ സഖ്യ 100 ആയും കുറയ്ക്കും.

Recommended Video

cmsvideo
സച്ചിന്‍ പൈലറ്റിനോട് സോണിയയ്ക്ക് പൊറുക്കാനാകുമോ ? | Oneindia Malayalam
ബിജെപിക്ക് 72

ബിജെപിക്ക് 72

പാര്‍ട്ടി വിപ്പ് നല്‍കിയെങ്കില്‍ ബിഎസ്പിയുടെ ആറ് അംഗങ്ങളും കോണ്‍ഗ്രസിന് തന്നെയാണ് പിന്തുണ നല്‍കുന്നത്. ബിജെപിക്ക് 72 എം‌എൽ‌എമാരും സഖ്യകക്ഷിയായ രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടിക്ക് മൂന്ന് എം‌എൽ‌എമാരുമുണ്ട്. പൈലറ്റ് ക്യാമ്പിൽ നിന്ന് 19 എം‌എൽ‌എമാരുടെയും പിന്തുണ ലഭിക്കുകയാണെങ്കിലും ബിജെപിക്ക് ഭൂരിപക്ഷം തികയ്ക്കാന്‍ സാധിക്കില്ല. പാര്‍ട്ടി വിപ്പ് അനുസരിച്ച് 6 ബിഎസ്പി അംഗങ്ങളും സര്‍ക്കാറിനെതിരെ വോട്ട് ചെയ്താല്‍ മാത്രമാണ് നിലവില്‍ കോണ്‍ഗ്രസിന് ഭീഷണിയുള്ളു.

വിട്ടു വീഴ്ചയുടെ സൂചനകള്‍

വിട്ടു വീഴ്ചയുടെ സൂചനകള്‍

വിമത എം‌എൽ‌എമാരുടെ ഭാഗത്തുനിന്നും വിട്ടു വീഴ്ചയുടെ സൂചനകള്‍ പുറത്തു വരുന്നുണ്ട്. തങ്ങള്‍ ബിജെപിയിലേക്ക് പോവുന്നുവെന്ന പ്രചാരണം അടിസ്ഥന രഹിതമാണെന്ന് ആവര്‍ത്തിക്കുകയാണ് സച്ചിന്‍ പൈലറ്റ് പക്ഷം. താന്‍ ബിജെപിയില്‍ ചേരില്ലെന്നും കോണ്‍ഗ്രസിലെ നേതൃമാറ്റം മാത്രമാണ് തന്‍റെ ആവശ്യമെന്നും സച്ചിന്‍ പൈലറ്റ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

കോണ്‍ഗ്രസ് വിടില്ല

കോണ്‍ഗ്രസ് വിടില്ല

ഇതിന് പിന്നാലെയാണ് തങ്ങള്‍ കോണ്‍ഗ്രസ് വിടില്ലെന്ന് വ്യക്തമാക്കി പൈലറ്റ് പക്ഷത്തെ മറ്റ് എംഎല്‍എമാരും രംഗത്ത് എത്തിയിരിക്കുന്നത്. പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയെങ്കിലും തങ്ങള്‍ കോണ്‍ഗ്രസ് വിടില്ലെന്നാണ് പൈലറ്റിന്റെ വിശ്വസ്തനും ലഡ്‌നുനില്‍ നിന്നുള്ള എം.എല്‍എയുമായ മുകേഷ് ഭക്കര്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ബിജെപിക്ക് വേണ്ടി താന്‍ കോണ്‍ഗ്രസ് വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നമാണ് മുകേഷ് ഭക്കര്‍ വ്യക്തമാക്കിയത്.

ദേശീയ നേതൃത്വത്തിന് കത്ത്

ദേശീയ നേതൃത്വത്തിന് കത്ത്


ഈ നിലപാടുകള്‍ക്ക് പിന്നാലെ തന്‍റെ ഭാഗം വിശദീകരിച്ച് സച്ചിന്‍ പൈലറ്റ് ദേശീയ നേതൃത്വത്തിന് കത്തയക്കുകയും ചെയ്തു. പിന്നാലെയാണ് സച്ചിന്‍ പൈലറ്റിന്‍റെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് ദേശീയ നേതൃത്വവും രംഗത്തെത്തിയത്. രാജസ്ഥാനില്‍ അശോക് ഗെലോട്ടിനെതിരെ വിമത നീക്കം നടക്കുമ്പോഴും പാര്‍ട്ടി ദേശീയ നേതൃത്വത്തിനെതിരെ സച്ചിന്‍ പൈലറ്റ് ഇതുവരെ വിമര്‍ശനം ഉന്നയിച്ചിരുന്നില്ലെന്നതും ശ്രദ്ധേയമാണ്.

അനുകൂലമായ സമീപനം

അനുകൂലമായ സമീപനം

18 എംഎല്‍എമാരുമായി സച്ചിന്‍ പൈലറ്റ് വിമത നീക്കം തുടങ്ങിയതിന് പിന്നാലെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ ഒരു യോഗം ജയ്പൂരിലെ റിസോര്‍ട്ടില്‍ അശോക് ഗെലോട്ട് വിളിച്ചു ചേര്‍ത്തിരുന്നു. ഈ യോഗത്തില്‍ നിന്ന് വിട്ട് നില്‍ക്കാനുണ്ടായ കാരണം വിശദീകരിച്ചാണ് സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് കത്ത് അയച്ചത്. ഇതിനോട് അനുകൂലമായ സമീപനാണ് കോണ്‍ഗ്രസ് നേതൃത്വവും സ്വീകരിച്ചത്. തുടര്‍ ചര്‍ച്ചകളിലൂടെ പൈലറ്റിനെ പാര്‍ട്ടിയിലേക്ക് തിരികെ എത്തിക്കാന്‍ കഴിയുമെന്നാണ് അവരുടെ പ്രതീക്ഷ.

English summary
Compromise moves are active in Rajasthan Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X