ഡല്‍ഹി വിമാനത്താവളത്തിലെ നിര്‍ബന്ധിത പരിശോധന; മണിക്കൂറുകളോളം ക്യൂ നിന്ന് യാത്രക്കാര്‍, സംഭവം ഇങ്ങനെ
ന്യൂഡല്‍ഹി: അന്താരാഷ്ട്ര ആഗമനത്തിനുള്ള പുതിയ ഉത്തരവ് പ്രകാരം ബുദ്ധിമുട്ടി യാത്രക്കാര്‍. ഡല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരാണ് മണിക്കൂറുകളോളം നീണ്ട് വരിയില്‍ നിന്ന് ബുദ്ധിമുട്ടുന്നത്.
ഡല്‍ഹിയില്‍ വിദേശത്ത് നിന്നും എത്തുന്ന യാത്രക്കാരുടെ ബാഗുകള്‍ പൂര്‍ണമായും എക്‌സ്‌റേ സ്‌കാനിംഗ് നടത്തണമെന്ന് ഉത്തരവുണ്ടായിരുന്നു. ഇതാണ് യാത്രക്കാര്‍ക്ക് പുറത്ത് കടക്കാന്‍ കാലതാമസം നേരിടുന്നത്. ഇതിന്റെ പേരില്‍ മണിക്കൂറുകളോളമാണ് യാത്രക്കാര്‍ക്ക് നീണ്ട വരിയില്‍ നില്‍ക്കേണ്ടി വരുന്നത്.

ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിദേശത്ത് നിന്നുമെത്തുന്ന യാത്രക്കാരുടെ ബാഗേജുകള്‍ 100 ശതമാനം എക്‌സ് റേ സ്‌കാനിംഗ് നടത്തണമെന്ന് നിര്‍ദേശമുണ്ടായിരുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നതെന്നും മുതിര്‍ന്ന കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ ബാഗേജുകള്‍ പരിശോധിക്കുന്നതിനായി മൂന്ന് എക്‌സ്‌റേ മെഷീനുകളാണ് ഡല്‍ഹി എയര്‍പോര്‍ട്ടിലുള്ളത്. കൂടാതെ അടുത്തിടെ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ ഒരു എക്‌സ്‌റെ സ്‌കാനിംഗ് മെഷീന്‍ കൂടി ഉദ്ഘാടനം ചെയ്തിരുന്നു. അന്താരാഷ്ട്ര യാത്രക്കാര്‍ ഡല്‍ഹിയില്‍ എത്തിചേരുമ്പോള്‍ അവരുടെ ബാഗേജുകള്‍ കൃത്യമായി പരിശോധിക്കണമെന്നും പ്രത്യേകിച്ച് അതിരാവിലെ വന്നിറങ്ങുന്ന വിമാനത്തിലെ യാത്രക്കാരുടേത് കൃത്യമായി പരിശോധിക്കണമെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഉത്തരവുണ്ടെന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഇത്തരം പരിശോധനകള്‍ തങ്ങള്‍ക്ക് ബുദ്ധിമുട്ടാണ്ടാക്കുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. മണിക്കൂറുകളോളമാണ് വരി നില്‍ക്കേണ്ടി വരുന്നതെന്നും. ഇത് വന്‍ തോതില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നുവെന്നും യാത്രക്കാര്‍ പറയുന്നു. ഇന്ത്യന്‍ കസ്റ്റംസ് 1980കളിലേക്കാണ് സഞ്ചരിച്ച് കൊണ്ടിരിക്കുന്നതെന്നാണ് യാത്രക്കാര്‍ പറയുന്നത്. പ്രധാനമന്ത്രി രാജ്യം മുന്നോട്ട് കുതിക്കുകയാണെന്ന് പറയുമ്പോഴും സര്‍ക്കാരിന്റെ ഭാഗമായ ധനകാര്യ മന്ത്രാലയം രാജ്യത്തെ പിന്നോട്ട് വലിക്കുകയാണെന്നും 1972 മുതല്‍ വിമാനത്തില്‍ യാത്ര ചെയ്യുന്ന യാത്രക്കാരന്‍ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

എയര്‍പോര്‍ട്ട് കസ്റ്റംസ് ഇന്റലിജന്‍സുകാരുടെ പരാജയമാണ് കള്ളകടത്തുകാരെ പിടികൂടാന്‍ സോളിറ്ററി മെഷീനെ ആശ്രയിക്കേണ്ടി വരുന്നതെന്ന് ഒരു യാത്രക്കാരന്‍ പറഞ്ഞു. നിര്‍ബന്ധിത കസ്റ്റംസ് എക്‌സറേ പരിശോധനയില്‍ യാത്രക്കാരുടം ബുദ്ധിമുട്ട് സംബന്ധിച്ച് കസ്റ്റംസ് പിആര്‍ഒ ഡിപ്പാര്‍ട്ട്‌മെന്റുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ ഇതിനോട് പ്രതികരിക്കാന്‍ തയ്യാറായില്ലെന്നും അധികൃതര്‍ പറഞ്ഞു. ഈ മാസവാസാനം മുംബൈയിലെ ഛത്രപതി ശിവജി എയര്‍പോര്‍ട്ടിലും സമാന സംഭവമുണ്ടായി. യാത്രക്കാരെ നിയന്ത്രിക്കാന്‍ സാധിക്കാത്തതിനാല്‍ പല യാത്രക്കാര്‍ക്കും വിമാനം കിട്ടാത്ത അവസ്ഥവരെയുണ്ടായി. കസ്റ്റംസ് ചെക്കിംഗില്‍ നിന്നും ബുദ്ധിമുട്ടില്ലാതെ പുറത്തേക്ക് വരണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ഇത് സംബന്ധിച്ച യാത്രക്കാര്‍ എയര്‍ പോര്‍ട്ട് അധികൃതര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്.

നവമ്പര്‍ 24 മുതല്‍ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും എയര്‍ അറേബ്യ അബുദാബി ആദ്യ ബഡ്ജറ്റ് നിരക്കില്‍ യാത്ര ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. യുഎഇ യാത്രക്കാര്‍ായി ആഴ്ചയില്‍ നാല് തവണയാണ് വിമാനം സര്‍വീസ് നടത്തുക. എല്ലാ തിങ്കള്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളിലും രാവിലെ 10.35ന് അബുദാബിയില്‍ നിന്ന് പുറപ്പെടുന്ന വിമാനം, ഉച്ചക്ക് 3.30ഓടെ ഡസല്‍ഹിയിലെത്തിചേരുന്ന രീതിയിലാണ് സര്‍വീസ് നടത്തുക.
Recommended Video

തിരിച്ച് അബുദാബിയിലെക്കുള്ള വിമാനങ്ങള്‍ അതേ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ നിന്ന് വൈകീട്ട് നാല് മണിക്ക് പുറപ്പെട്ട് 6.30 ഓടെ അബുദാബിയില്‍ എത്തിചേരുന്ന രീതിയിലാണ് സര്‍വീസ് നടത്തുക. 2020 ജൂലൈ മുതലാണ് അബുദാബി എയര്‍ അറേബ്യ എന്ന പേരില്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങലില്‍ നിന്ന് ബഡ്ജറ്റ് കരിയര്‍ സര്‍വീസുകള്‍ ആരംഭിച്ചത്. എയര്‍ അറേബ്യയുടെ 16മത്തെ റൂട്ടാണ് ഡല്‍ഹിയില്‍ നിന്നുള്ളത്.












Click it and Unblock the Notifications