കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ ജോലിക്ക് സൈനീക സേവനം നിര്‍ബന്ധമാക്കുന്നു!! നിര്‍ദ്ദേശവുമായി പാര്‍ലമെന്‍ററി കമ്മിറ്റി

  • By Desk
Google Oneindia Malayalam News

ദില്ലി: സംസ്ഥാന , കേന്ദ്ര സര്‍വ്വീസുകളില്‍ ജോലി ലഭിക്കണമെങ്കില്‍ ഇനി ഉദ്യോഗാര്‍ത്ഥികള്‍ അഞ്ച് വര്‍ഷത്തെ സൈനീക സേവനം നടത്തേണ്ടി വന്നേക്കും. സൈനീക സേവനം നിര്‍ബന്ധമാക്കണമെന്ന നിര്‍ദ്ദേശം പാര്‍ലമെന്‍ററി സ്റ്റാന്‍റിങ്ങ് കമ്മിറ്റിയാണ് മുന്നോട്ട് വെച്ചത്. ഇത് സംബന്ധിച്ച പ്രപ്പോസല്‍ മുന്നോട്ട് വെയ്ക്കാന്‍ പേഴ്സണല്‍ ആന്‍റ് ട്രെയിനിങ്ങ് വകുപ്പിനോട് പാര്‍ലിമെന്‍ററി സ്റ്റാന്‍റിങ്ങ് കമ്മിറ്റി നിര്‍ദ്ദേശിച്ചതായാണ് റിപ്പോര്‍ട്ട്.പദ്ധതി നടപ്പാക്കുന്നതോടെ നിലവില്‍ സൈന്യത്തില്‍ നേരിടുന്ന ആള്‍ക്ഷാമം കുറയ്ക്കാന്‍ സാധിക്കുമെന്നും സമിതി വ്യക്തമാക്കുന്നു.

indian military

സൈന്യത്തില്‍ വന്‍ ആള്‍ക്ഷാമം നേരിടുന്നതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സൈനീക മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം നിലവില്‍ കരസേനയില്‍ മാത്രം 7000 ഉദ്യോഗസ്ഥരുടേയും 20,000 സൈനീകരുടേയും ഒഴിവുണ്ട്. എയര്‍ഫോഴ്സിലും സമാനമായ അവസ്ഥയാണ്. 150 ഓഫീസര്‍മാരുടേയും 15,000 നാവികരുടേയും ഒഴിവുകള്‍ ഉണ്ട്.

കേന്ദ്ര സര്‍ക്കാരില്‍ മാത്രം 30 ലക്ഷം ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലാകട്ടെ ഇത് രണ്ട് കോടിക്കടുത്ത് വരും. ഈ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നിര്‍ദ്ദേശം പാര്‍ലമെന്‍ററി കാര്യ സമിതി മുന്നോട്ട് വെച്ചത്. ഉദ്യോഗസ്ഥര്‍ക്ക് സൈനീക സേവനം നിര്‍ബന്ധമാക്കുന്നത് വഴി സര്‍ക്കാര്‍ ഓഫീസുകളില്‍ അച്ചടക്കമുള്ള ജീവനക്കാരെ നിയമിക്കാന്‍ ആകുമെന്നും സമിതി വ്യക്തമാക്കുന്നു.

English summary
A Parliamentary Standing Committee has recommended five years of compulsory military service for anyone who wants a subsequent employment with the state or the central government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X