കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് മുട്ടന്‍ പണികൊടുത്ത് മുന്‍മന്ത്രി; സര്‍ക്കാരിനെതിരെ സന്ന്യാസിപ്പട!! കോണ്‍ഗ്രസിന് പ്രതീക്ഷ

Google Oneindia Malayalam News

ഭോപ്പാല്‍: ബിജെപി മന്ത്രിസഭയില്‍ അംഗമായിരുന്ന സന്ന്യാസി ബിജെപിക്കെതിരെ പടയൊരുക്കം നടത്തുന്നു. മധ്യപ്രദേശ് ബിജെപി സര്‍ക്കാരിന് കടുത്തവെല്ലുവിളിയാണ് സന്ന്യാസിയുടെ നേതൃത്വത്തിലുള്ള ഹൈന്ദവ പുരോഹിതരുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. ബിജെപി സര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് രണ്ടാഴ്ച മുമ്പ് മന്ത്രിപദവി രാജിവച്ച കംപ്യൂട്ടര്‍ ബാബയെന്ന സന്ന്യാസിയാണ് പ്രചാരണത്തിന് മുന്നില്‍ നില്‍ക്കുന്നത്.

ഉയര്‍ന്ന ജാതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും, കര്‍ഷകരും ബിജെപിക്കെതിരെ രംഗത്തുവന്നതിന് പിന്നാലെയാണ് സ്വാമിയുടെ നേതൃത്വത്തിലുള്ള വെല്ലുവിളി. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് ആശ്വാസം നല്‍കുന്ന നീക്കമാണിത്. വിവരങ്ങള്‍ ഇങ്ങനെ....

മന്ത്രി പദവി രാജിവച്ചതിന് പിന്നാലെ

മന്ത്രി പദവി രാജിവച്ചതിന് പിന്നാലെ

സന്ന്യാസി സമൂഹത്തെ സംഘടിപ്പിക്കുകയാണ് നംദിയോ ദാസ് ത്യാഗി എന്ന കംപ്യൂട്ടര്‍ ബാബ. മന്ത്രി പദവി രാജിവച്ചതിന് പിന്നാലെയാണ് അദ്ദേഹം ബിജെപി സര്‍ക്കാരിനെതിരെ പടയൊരുക്കുന്നത്. സര്‍ക്കാരിന്റെ പല നീക്കങ്ങളും മുന്‍ പ്രഖ്യാപനങ്ങളുമായി ബന്ധമില്ലാത്തതാണെന്ന ബാബ പറയുന്നു. സംസ്ഥാന വ്യാപക പ്രചാരണത്തിന് തുടക്കം കുറിക്കുകയാണ് ബാബ.

ഇന്‍ഡോറില്‍ കൂറ്റന്‍ റാലി

ഇന്‍ഡോറില്‍ കൂറ്റന്‍ റാലി

ഒക്ടോബര്‍ ഒന്നിനാണ് ബാബ മന്ത്രിപദവി രാജിവച്ചതും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെതിരെ രംഗത്തുവന്നതും. തിരഞ്ഞെടുപ്പ് അടുത്തുവരുന്ന വേളയില്‍ സന്ന്യാസി സമൂഹം ബിജെപിക്കെതിരെ തിരിയുന്നത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാകും. ഇന്‍ഡോറില്‍ സന്യാസിമാരുടെ കൂറ്റന്‍ റാലിയാണ് ചൊവ്വാഴ്ച നടന്നത്. ബാബയ്ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് സന്യാസിമാരെത്തിയത്.

ബിജെപിയെ തൂത്തെറിയും

ബിജെപിയെ തൂത്തെറിയും

ബിജെപിക്കെതിരെ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സന്യാസിമാര്‍ തീരുമാനിച്ചു. 13 മഠങ്ങളില്‍ നിന്നുള്ള സ്വാമിമാരാണ് ഇന്‍ഡോറില്‍ സംഘടിച്ചത്. അടുത്ത മാസം 28നാണ് മധ്യപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ബിജെപിയെ തൂത്തെറിയണമെന്ന ബാബ പ്രഖ്യാപിച്ചു. ഹിന്ദുക്കളെ മൊത്തം വഞ്ചിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും അവര്‍ ആരോപിക്കുന്നു.

പാഴായ വാഗ്ദാനം, മുതലെടുത്ത് കോണ്‍ഗ്രസ്

പാഴായ വാഗ്ദാനം, മുതലെടുത്ത് കോണ്‍ഗ്രസ്

നര്‍മദ നദി ശുദ്ധീകരിക്കും, അനധികൃത ഖനനം തടയും, പശുക്കളെ സംരക്ഷിക്കും, ഹിന്ദു മഠങ്ങള്‍ സുരക്ഷിതമാക്കും തുടങ്ങിയ ഒട്ടേറെ വാഗ്ദാനങ്ങള്‍ ബിജെപി സര്‍ക്കാര്‍ നല്‍കിയിരുന്നു. എന്നാല്‍ അവര്‍ ഒരു വാഗ്ദാനവും പാലിച്ചില്ല. ഇനിയും ബിജെപിയില്‍ വിശ്വാസമര്‍പ്പിച്ച് നില്‍ക്കുന്നത് വിഡ്ഡിത്തമാണ്. ബിജെപിയെ തൂത്തെറിയുമെന്നും ബാബ പ്രഖ്യാപിച്ചു. പശുസംരക്ഷണത്തിന് പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.

സന്യാസി സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാക്കളും

സന്യാസി സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാക്കളും

പെണ്‍കുട്ടികള്‍ക്കെതിരെ ലൈംഗിക അതിക്രമം മധ്യപ്രദേശില്‍ വര്‍ധിച്ചിട്ടുണ്ട്. സംവരണം, രാമക്ഷേത്രം നിര്‍മാണം എന്നീ കാര്യങ്ങളിലും സര്‍ക്കാര്‍ വാക്ക് പാലിച്ചില്ല. ഇനി ബിജെപിക്കൊപ്പം നില്‍ക്കില്ല. വാഗ്ദാനങ്ങള്‍ നടപ്പാക്കാത്തവരാണവരെന്നും സന്യാസിമാര്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളും സന്യാസിമാരുടെ സമ്മേളനത്തിന് എത്തിയിരുന്നു.

അടുത്ത ഘട്ടം കൂടുതല്‍ ശക്തം

അടുത്ത ഘട്ടം കൂടുതല്‍ ശക്തം

ഗ്വാളിയോര്‍, ഖന്ത്വ, റേവ, ജബല്‍പൂര്‍ എന്നീ നഗരങ്ങളിലും സന്യാസിമാര്‍ സമ്മേളനം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ സന്യാസിമാരെ പങ്കെടുപ്പിക്കാനാണ് തീരുമാനം. ബിജെപിക്ക് തലവേദന ശക്തമാക്കുന്നതാണ് സന്യാസിമാരുടെ നീക്കം. ഇവര്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാനുള്ള സാധ്യതയുമുണ്ട്. എന്നാല്‍ ആരെയും പിന്തുണക്കില്ലെന്നാണ് പരസ്യനിലപാട് സ്വീകരിച്ചിരിക്കുന്നത്.

പ്രതികരിക്കാതെ ബിജെപി, ബഹുമാനം മാത്രം

പ്രതികരിക്കാതെ ബിജെപി, ബഹുമാനം മാത്രം

ഉത്തര്‍ പ്രദേശ് ഉള്‍പ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് സന്യാസിമാരെ മധ്യപ്രദേശില്‍ ബിജെപിക്കെതിരെ പ്രചാരണത്തിന് എത്തിക്കാന്‍ ബാബ ശ്രമിക്കുന്നുണ്ട്. സന്യാസിമാര്‍ സംഘടിക്കുന്നതില്‍ പ്രതികരിക്കാന്‍ ബിജെപി തയ്യാറായില്ല. സന്യാസിമാരെ ബഹുമാനിക്കുന്നത് കൊണ്ടാണ് പ്രതികരിക്കാതിരിക്കുന്നതെന്ന് ബിജെപി വൈസ് പ്രസിഡന്റ് വിനയ് സഹസ്രാബുദ്ദെ പറഞ്ഞു.

ബിജെപിയുടെ ലക്ഷ്യം പാളി

ബിജെപിയുടെ ലക്ഷ്യം പാളി

ആറ് മാസം മുമ്പാണ് ബാബ ഉള്‍പ്പെടെ തിരഞ്ഞെടുത്ത അഞ്ച് സന്യാസിമാര്‍ക്ക് ബിജെപി സര്‍ക്കാര്‍ മന്ത്രി പദവി നല്‍കിയത്. സന്യാസി സമൂഹത്തെയും അതുവഴി എല്ലാ വിഭാഗം ഹിന്ദുക്കളെയും ബിജെപിയുമായി അടുപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ അവര്‍ രാജിവച്ചത് ബിജെപി നേതൃത്വത്തിന് ഞെട്ടലുണ്ടാക്കി. നേരത്തെ കര്‍ഷകരും സര്‍ക്കാര്‍ ജീവനക്കാരും ബിജെപിക്കെതിരെ രംഗത്തുവന്നിരുന്നു.

കൂടൊഴിഞ്ഞവര്‍ വേറെയും

കൂടൊഴിഞ്ഞവര്‍ വേറെയും

കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കൊപ്പം നിന്നവരാണ് ഉദ്യോഗസ്ഥരും കര്‍ഷകരും സന്യാസിമാരും. ലക്ഷക്കണക്കിന് ഉദ്യോഗസ്ഥരും കര്‍ഷകരുമാണ് ബിജെപിക്ക് എതിരേ വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പും തൊട്ടുപിന്നാലെ ലോക്‌സഭാ തിരഞ്ഞെടുപ്പും വരുന്നതിനിടെയാണ് ബിജെപിയെ വെട്ടിലാക്കി ഉദ്യോഗസ്ഥരുടെയും കര്‍ഷകരുടെയും പ്രഖ്യാപനം.

കര്‍ഷകരെ വഞ്ചിച്ചെന്ന്

കര്‍ഷകരെ വഞ്ചിച്ചെന്ന്

കര്‍ഷകര്‍ നടത്തിയ ദില്ലി മാര്‍ച്ച് പോലീസ് ബലപ്രയോഗത്തിലൂടെ തടഞ്ഞത് വിവാദമായിരുന്നു. ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ തങ്ങളെ വഞ്ചിച്ചുവെന്നാണ് കര്‍ഷകര്‍ പറയുന്നത്. കൃഷിക്കാര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും മോദി സര്‍ക്കാര്‍ പാലിച്ചില്ലെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. ഒട്ടേറെ കര്‍ഷക സംഘങ്ങളുടെ കൂട്ടായ്മയാണ് ബിജെപിക്കെതിരെ വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

13 സംഘങ്ങള്‍

13 സംഘങ്ങള്‍

കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ (സിഐഎഫ്എ) ആണ് ബിജെപിക്കെതിരെ വോട്ട് ചെയ്യുമെന്ന് അറിയിച്ചത്. 13 കര്‍ഷക സംഘടനകളുടെ കൂട്ടായ്മയാണിത്. മെയ് മാസത്തില്‍ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും അടുത്തമാസം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും ബിജെപിക്കെതിരേ വോട്ട് ചെയ്യുമെന്ന് ഇവര്‍ പറയുന്നു.

കോണ്‍ഗ്രസിന് അനുകൂലമായേക്കും

കോണ്‍ഗ്രസിന് അനുകൂലമായേക്കും

ബിജെപിയുടെ ശക്തി കേന്ദ്രങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് വരുന്നത്. ബിജെപി വര്‍ഷങ്ങളായി ഭരിക്കുന്ന ചത്തീസ്ഗഡ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ വോട്ട് ബാങ്കായിരുന്നു കര്‍ഷകരും ഉദ്യോഗസ്ഥരും സന്യാസിമാരും. അവരാണിപ്പോള്‍ മാറ്റി വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചത്. സംവരണ പ്രശ്‌നമാണ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. നിലവിലെ സാഹചര്യം കോണ്‍ഗ്രസിന് അനുകൂലമാകാനാണ് സാധ്യത.

സൗദിക്ക് വന്‍ തിരിച്ചടി; അമേരിക്ക വാതില്‍ കൊട്ടിയടച്ചു, പ്രതിഷേധം ശക്തം!! കൊലയില്‍ കുരുങ്ങി ബന്ധംസൗദിക്ക് വന്‍ തിരിച്ചടി; അമേരിക്ക വാതില്‍ കൊട്ടിയടച്ചു, പ്രതിഷേധം ശക്തം!! കൊലയില്‍ കുരുങ്ങി ബന്ധം

English summary
Computer Baba, Former MP Minister, Takes Lead to Unite Seers Against 'Anti-religion' BJP Govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X