ദിഗ്വിജയ് സിങ് ജയിക്കാന്‍ യാഗം; നൂറോളം സന്യാസിമാര്‍ ഒത്തുചേര്‍ന്നു, നേതൃത്വം നല്കി മുന്‍ മന്ത്രി
ഭോപ്പാല്‍: മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ മതപരമായ ആചാരങ്ങളും. ഭോപ്പാലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും മുന്‍ മുഖ്യമന്ത്രിയുമായ ദിഗ്വിജയ് സിങിനെ ജയത്തിന് വേണ്ടിയാണ് സന്ന്യാസിമാര്‍ പങ്കെടുത്ത യാഗം നടന്നത്. മുന്‍ ബിജെപി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന കംപ്യൂട്ടര്‍ ബാബ എന്ന നാംദേവ് ദാസ് ത്യാഗിയാണ് പൂജയ്ക്കും മതാചാരങ്ങള്‍ക്കും നേതൃത്വം കൊടുത്തത്.
ഒട്ടേറെ സന്യാസിമാര്‍ പങ്കെടുത്തു. ബിജെപി സര്‍ക്കാരിനെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കംപ്യൂട്ടര്‍ ബാബ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. നേരത്തെ ബിജെപി സര്‍ക്കാരിനൊപ്പം നിന്ന വ്യക്തിയാണ്. ദിഗ്വിജയ് സിങിനെ ജയത്തിന് വേണ്ടി ഒട്ടേറെ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട് കംപ്യൂട്ടര്‍ ബാബയുടെ നേതൃത്വത്തിലുള്ള സന്യാസിമാര്‍....

ഏറെ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലം
ഭോപ്പാല്‍ ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലമാണ്. കോണ്‍ഗ്രസിന്റെ ശക്തനായ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദിഗ്വിജയ് സിങിനെയാണ് കോണ്‍ഗ്രസ് ഇവിടെ മല്‍സരിപ്പിക്കുന്നത്. എന്നാല്‍ ബിജെപി സ്ഥാനാര്‍ഥിയാക്കിയത് മലേഗാവ് സ്ഫോടന കേസിലെ പ്രതി സാധ്വി പ്രഗ്യാ സിങ് താക്കൂറിനെയാണ്.

അതേ നാണയത്തില്‍ തിരിച്ചടി
ബിജെപിക്കു വേണ്ടി സന്ന്യാസിനി മല്‍സരിക്കുന്ന സാഹചര്യത്തില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. സന്യാസിയായ കംപ്യൂട്ടര്‍ ബാബയെ രംഗത്തിറക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. 7000 സന്യാസിമാരുടെ സമ്മേളനമാണ് മെയ് ഒമ്പതിന് കംപ്യൂട്ടര്‍ ബാബ മുന്‍കൈയ്യെടുത്ത് ഭോപ്പാലില്‍ നടത്തുന്നത്.

ധര്‍മവും അധര്‍മവും
സമ്മേളനത്തിന് മുന്നോടിയായിട്ടാണ് ഭോപ്പാലില്‍ മതാചാരങ്ങള്‍ നടന്നത്. ദിഗ്വിജയ് സിങിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യയും ചടങ്ങില്‍ സംബന്ധിച്ചു. സന്യാസിമാര്‍ സിങിനെ ആശിര്‍വദിച്ചു. സയ്ഫിയ കോളജ് ഗ്രൗണ്ടിലായിരുന്നു യാഗം. വ്യാഴാഴ്ച വന്‍ സമ്മേളനമാണ് ഇവര്‍ പദ്ധതിയിട്ടിരിക്കുന്നത്. ധര്‍മവും അധര്‍മവും തമ്മിലുള്ള പോരാട്ടമാണ് തിരഞ്ഞെടുപ്പില്‍ നടക്കുന്നതെന്ന് കംപ്യൂട്ടര്‍ ബാബ പറഞ്ഞു.

13 മഠങ്ങളില്‍ നിന്നുള്ള സന്യാസിമാര്‍
ഗ്രാമീണ വോട്ടര്‍മാരെ ലക്ഷ്യമിട്ടാണ് കംപ്യൂട്ടര്‍ ബാബയുടെ നീക്കം. ദിഗ്വിജയ് സിങിനെ പിന്തുണച്ച് മെയ് ഒമ്പതിന് നടക്കുന്ന റാലിയില്‍ 7000 സന്യാസിമാര്‍ പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. 13 മഠങ്ങളില്‍ നിന്നുള്ള സന്യാസിമാരാണ് പങ്കെടുക്കുക. നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കാത്തതിനെ തുടര്‍ന്നാണ് കംപ്യൂട്ടര്‍ ബാബ ബിജെപിയുമായി അകന്നത്. പിന്നീട് കോണ്‍ഗ്രസിന് വേണ്ടി പ്രചാരണം നടത്തുകയായിരുന്നു.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications