കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകില്ലെന്ന് പ്രവചനം; രാജ്യത്ത് എവിടേയും മോദി തരംഗമില്ല

Google Oneindia Malayalam News

Recommended Video

cmsvideo
മോദി വീണ്ടും പ്രധാനമന്ത്രിയാകില്ല, കമ്പ്യൂട്ടർ ബാബയുടെ പ്രവചനം | Oneindia Malayalam

ഭോപ്പാല്‍: 2014 ലെ മോദി തരംഗം ഇത്തവണ രാജ്യത്ത് എവിടേയുമില്ലെന്ന് ആള്‍ദൈവമായ കമ്പ്യൂട്ടര്‍ ബാബ. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകില്ലെന്നും കമ്പ്യൂട്ടര്‍ ബാബ എന്നറിയപ്പെടുന്ന നംദ്യോ ദാസ് ത്യാഗി എന്ന കമ്പ്യൂട്ടര്‍ ബാബ പ്രവചിക്കുന്നു.

<strong>'നിങ്ങൾ കാരണം ഭാര്യ ചോറ് തരുന്നില്ല'; ഒരു കാസര്‍കോട്ടുകാരന്‍റെ പരാതി, തുറന്ന് പറഞ്ഞ് ഉണ്ണിത്താന്‍ </strong>'നിങ്ങൾ കാരണം ഭാര്യ ചോറ് തരുന്നില്ല'; ഒരു കാസര്‍കോട്ടുകാരന്‍റെ പരാതി, തുറന്ന് പറഞ്ഞ് ഉണ്ണിത്താന്‍

ബിജെപിയുടെ കടുത്ത അനുയായി ആയിരുന്നു ബാബ മധ്യപ്രദേശില്‍ ബിജെപി അധികാരത്തിലിരിക്കെ നാംദേവ് ത്യാഗി മന്ത്രി പദം അലങ്കരിച്ചിരുന്നു. പിന്നീട് ബിജെപിയുമായി അകന്ന ബാബ മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് ശിവ്‍രാജ് സിംഗ് ചൗഹാന്‍ പരാജയപ്പെടുമെന്ന് പ്രവചിച്ചിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ..

ജനന തീയതി അടിസ്ഥാനമാക്കി

ജനന തീയതി അടിസ്ഥാനമാക്കി

നരേന്ദ്ര മോദിയുടെ ജനന തീയതി അടിസ്ഥാനമാക്കിയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള തന്‍റെ പ്രവചനമെന്നാണ് കമ്പ്യൂട്ടര്‍ ബാബ അഭിപ്രായപ്പെടുന്നത്.

വീണ്ടും പ്രധാനമന്ത്രിയാകില്ല

വീണ്ടും പ്രധാനമന്ത്രിയാകില്ല

ചില കണക്കുള്‍ ഒത്തുനോക്കുമ്പോള്‍ ഇത്തവണ നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകില്ലെന്നാണ് വ്യക്തമാവുന്നതെന്ന് കമ്പ്യൂട്ടര്‍ ബാബ പറയുന്നു. രാജ്യത്ത് എവിടേയും മോദി തരംഗം ഇല്ലാത്തതും തന്‍റെ പ്രവചനത്തിനോടൊപ്പം തന്നെ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ശിവരാജ് സിംഗ് ചൗഹാനുമായി

ശിവരാജ് സിംഗ് ചൗഹാനുമായി

മുമ്പ് ശിവരാജ് സിംഗ് ചൗഹാനുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നുയാളാണ് കമ്പ്യൂട്ടര്‍ ബാബ. ശിവ്‍രാജ് സിംഗ് ചൗഹാന്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് സഹമന്ത്രി സ്ഥാനം നല്‍കിയ അഞ്ച് സന്യാസിമാരില്‍ ഒരാളായിരുന്നു കമ്പ്യൂട്ടര്‍ ബാബയും.

സഹമന്ത്രി പദം

സഹമന്ത്രി പദം

നര്‍മ്മദ നദി സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള സംരക്ഷണ സമിതി അംഗമായി നിയമിച്ചതിലൂടെയാണ് സഹമന്ത്രി പദത്തിന് തുല്യമായ സ്ഥാനം ലഭിച്ചത്. എന്നാല്‍, ആറ് മാസത്തിന് ശേഷം കമ്പ്യൂട്ടര്‍ ബാബ രാജി പ്രഖ്യാപിക്കുകയും ചെയ്തു.

രാജി

രാജി

2018 ഏപ്രിലില്‍ നര്‍മ്മദയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് പുതിയ പദ്ധതികള്‍ നാംദേവ് കൊണ്ടുവന്നെങ്കിലും സർക്കാർ അത് പരി​ഗണിച്ചിരുന്നില്ല. ഇതേ തുടർന്നായിരുന്നു അദ്ദേഹം രാജിവെക്കുകയും ബിജെപിയുടെ വിമര്‍ശകനുമായത്.

മതവിരുദ്ധ പാർട്ടി

മതവിരുദ്ധ പാർട്ടി

നർമദ നദിയുടെ സംരക്ഷണം, പശു സംരക്ഷണം തുടങ്ങിയവയ്ക്കായി നിരവധി പദ്ധതികൾ താൻ മുമ്പോട്ടു വെച്ചെങ്കിലും അതൊന്നും നടപ്പിലാക്കാന്‍ ബിജെപി നേതൃത്തലുള്ള സര്‍ക്കാര്‍ തയ്യറായില്ലെന്നും ബിജെപി മതവിരുദ്ധ പാർട്ടിയാണെന്നും ബാബ ആരോപിച്ചു.

കോണ്‍ഗ്രസിന് പിന്തുണ

കോണ്‍ഗ്രസിന് പിന്തുണ

രാജിക്ക് പിന്നാലെ നര്‍മദെ സന്‍സദ് എന്ന പേരില്‍ മതനേതാക്കളുടെ വലിയൊരു ചടങ്ങ് നര്‍മദ തീരത്ത് വെച്ച് ബാബ നടത്തിയിരുന്നു. യുപിയില്‍ നിന്നടക്കമുള്ള മതനേതാക്കള്‍ ഇതില്‍ പങ്കെടുത്തു. ഇവര്‍ കൂടിയാലോചനകള്‍ക്ക് ശേഷം നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

പ്രവചനം

പ്രവചനം

ഈ വേദിയില്‍ വെച്ചായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള ഭരണം വീഴുമെന്ന് ബാബ പ്രവചിച്ചത്. ഫലം പുറത്തുവന്നപ്പോള്‍ ബിജെപി പരാജയപ്പെടുത്തി കോണ്‍ഗ്രസ് അധികാരപിടിക്കുകയും ചെയ്തു. ഇത് തന്‍റെ പ്രവചനത്തിന്‍റെ ശക്തിയാണെന്നായിരുന്നു ബാബയുടെ അവകാശവാദം.

റിവര്‍ട്രസ്റ്റ് ചെയര്‍മാന്‍

റിവര്‍ട്രസ്റ്റ് ചെയര്‍മാന്‍

അധികാരത്തില്‍ വന്നതിന് പിന്നാലെ നാംദേവ് ത്യാഗിയെ റിവര്‍ട്രസ്റ്റ് ചെയര്‍മാനായ് മധ്യപ്രദേശ് സര്‍ക്കാര്‍ തിരഞ്ഞെടുത്തിരുന്നു. 'മാ നര്‍മ്മതാ, മാ ക്ഷിപ്ര ഇവാം മാ മന്ദാഗിനി' റിവര്‍ ട്രസ്റ്റ് ചെയര്‍മാനായായിരുന്നു കമ്പ്യൂട്ടര്‍ ബാബയെ കോൺ​ഗ്രസ് സർക്കാർ നിയമിച്ചത്.

കമല്‍നാഥ് സര്‍ക്കാര്‍

കമല്‍നാഥ് സര്‍ക്കാര്‍

നിയമനത്തിന് പിന്നാലെ കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധിക്കും മുഖ്യമന്ത്രി കമൽ നാഥിനും റിവര്‍ട്രസ്റ്റ് ചെയര്‍മാനായി തന്നെ നിയോഗിച്ചതിന് അദ്ദേഹം നന്ദി രേഖപ്പെടുത്തിയിരുന്നു. മാര്‍ച്ച് 8 നാണ് കമല്‍നാഥ് സര്‍ക്കാര്‍ നാം ത്യാഗിയെ ട്രസ്റ്റ് ചെയര്‍മാനായി പ്രഖ്യാപിച്ചത്.

നദിയുടെ സംരക്ഷണത്തിനായി

നദിയുടെ സംരക്ഷണത്തിനായി

നര്‍മ്മദയില്‍ നിന്നുള്ള അനിയന്ത്രിതവും നിയമവിരുദ്ധവുമായ മണല്‍വാരല്‍ തടയുന്നതിനാകും താൻ ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുക്കുകയെന്നും നദിയുടെ സംരക്ഷണത്തിനായി എല്ലാവിധ പ്രവര്‍ത്തനങ്ങളും നാംദേവ് അഭിപ്രായപ്പെടുകയും ചെയ്തു.

English summary
computer baba predicts modi will not become pm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X