കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമ്പ്യൂട്ടര്‍ ബാബ ബിജെപിക്കുള്ള പിന്തുണ പിന്‍വലിച്ചു..... മുന്‍ മന്ത്രിയുടെ പിന്തുണ കോണ്‍ഗ്രസിന്

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഹിന്ദു സമൂഹവും ബിജെപിയെ കൈവിടുന്നു. മുന്‍ മന്ത്രിയായ സ്വാമി നാംദേവ് ത്യാഗി തന്റെ പിന്തുണ കോണ്‍ഗ്രസിനാണെന്ന് അറിയിച്ചിരിക്കുകയാണ്. അതേസമയം ബിജെപിയെ ഞെട്ടിച്ച നീക്കമാണിത്. നേരത്തെ താന്‍ ബിജെപിക്ക് വീണ്ടും അവസരം നല്‍കുമെന്ന് പറഞ്ഞിരുന്നതാണ് അദ്ദേഹം. ഇപ്പോള്‍ അത് തിരുത്തിയിരിക്കുകയാണ് ത്യാഗി. സംസ്ഥാനത്ത് ബിജെപിക്ക് തിരിച്ചടിയുണ്ടാവും എന്ന വിലയിരുത്തലാണ് ഇതിന് പിന്നിലുള്ളത്.

ബിജെപിയുടെ ഏറ്റവും വലിയ വോട്ട് ബാങ്കാണ് ബ്രാഹ്മണരും മറ്റ് ഹിന്ദു മുന്നോക്ക കക്ഷികളും ഇവര്‍ കൈയ്യൊഴിയുന്നത് നഗരമേഖലകളില്‍ ബിജെപിയുടെ പതനത്തിന് കാരണമാകും. പ്രധാനമായും ബിജെപി ഒരു നഗര വോട്ടര്‍മാരുടെ പാര്‍ട്ടിയാണ്. അവര്‍ കൈയ്യൊഴിഞ്ഞാല്‍ അത് ബിജെപിയുടെ ഏറ്റവും വലിയ തകര്‍ച്ചയ്ക്ക് കാരണമാകും. അങ്ങനെയൊന്ന് സംഭവിക്കുമെന്നാണ് ബാബ പറയുന്നത്.

കമ്പ്യൂട്ടര്‍ ബാബ

കമ്പ്യൂട്ടര്‍ ബാബ

സ്വാമി നാംദേവ് ത്യാഗി എന്നാണ് യഥാര്‍ത്ഥ പേര്. കമ്പ്യൂട്ടര്‍ ബാബ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. ബിജെപി മന്ത്രിസഭയില്‍ അംഗമായിരുന്നു അദ്ദേഹം. മുമ്പ് ശിവരാജ് സിംഗ് ചൗഹാനുമായി അടുത്ത ബന്ധമായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹം ബിജെപിയുമായി ഇടയുകയും രാജിവെക്കുകയും ചെയ്തത്. ഇത് ബിജെപിയെ ഞെട്ടിച്ചിരുന്നു. അദ്ദേഹത്തിന് പിന്നില്‍ വലിയൊരു ആരാധക വൃന്ദമുള്ളതാണ് ബിജെപിയെ ഭയപ്പെടുത്തുന്നത്.

മതനേതാക്കളുടെ ചടങ്ങ്

മതനേതാക്കളുടെ ചടങ്ങ്

കമ്പ്യൂട്ടര്‍ ബാബ മതനേതാക്കളുടെ വലിയൊരു ചടങ്ങ് നര്‍മദ തീരത്ത് വെച്ച് നടത്തിയിരുന്നു. നര്‍മദെ സന്‍സദ് എന്നായിരുന്നു ഇതിന്റെ പേര്. യുപിയില്‍ നിന്നടക്കമുള്ള മതനേതാക്കള്‍ ഇതില്‍ പങ്കെടുത്തു. ഇവര്‍ കൂടിയാലോചനകള്‍ക്ക് ശേഷം കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. സന്ന്യാസി സമൂഹത്തിന്റെ എല്ലാ പിന്തുണയും കോണ്‍ഗ്രസിനുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ശിവരാജ് സിംഗ് ചൗഹാനെ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്.

ബിജെപിയെയും പിന്തുണച്ചു

ബിജെപിയെയും പിന്തുണച്ചു

മുമ്പ് ബിജെപിയെയും ശിവരാജ് സിംഗ് ചൗഹാനെയും ബാബ പിന്തുണച്ചിരുന്നു. അദ്ദേഹം വീണ്ടും അധികാരത്തിലെത്തുമെന്നായിരുന്നു പ്രവചനം. എന്നാല്‍ ബിജെപി ഇതുവരെ പറഞ്ഞ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെന്ന് അദ്ദേഹം ആരോപിക്കുന്നു. നര്‍മദ തീരത്തെ അനധികൃത ഖനനം അവസാനിപ്പിക്കണമെന്നായിരുന്നു ബാബയുടെ നിര്‍ദേശം. ഇതിനെതിരെ സംസ്ഥാനത്ത് വലിയ പ്രക്ഷോഭവും നടക്കുന്നുണ്ട്. എന്നാല്‍ ബിജെപി നേതാക്കള്‍ ഇതിന് വഴിവിട്ട് സഹായിക്കുന്നുണ്ട്.

കോണ്‍ഗ്രസിന്റെ ഹിന്ദുത്വ മുഖം

കോണ്‍ഗ്രസിന്റെ ഹിന്ദുത്വ മുഖം

ഇത്തവണത്തെ സംസ്ഥാന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തീവ്ര ഹിന്ദുത്വ മുഖമാണ് പുറത്തെടുത്തത്. ബിജെപിയെ നേരിടാന്‍ ഇതാണ് നല്ല വഴിയെന്ന് രാഹുല്‍ ഗാന്ധി തന്നെ തിരിച്ചറിയുകയായിരുന്നു. ഇതാണ് സന്ന്യാസി സമൂഹത്തിന് കോണ്‍ഗ്രസ് പ്രിയപ്പെട്ടവരാകാന്‍ കാരണം. സംസ്ഥാനത്ത് എല്ലാ വിഭാഗങ്ങള്‍ക്കിടയിലും വലിയ സ്വാധീനം ഇവര്‍ക്കുണ്ട്. പിന്തുണ കോണ്‍ഗ്രസിനെ വലിയ ശക്തിയായി ഉയര്‍ത്തിയിരിക്കുകയാണ്. 200 സീറ്റുകളില്‍ അധികം കോണ്‍ഗ്രസ് നേടിയാല്‍ അദ്ഭുതപ്പെടാനില്ല.

15 വര്‍ഷം ഭരിച്ചില്ലേ....

15 വര്‍ഷം ഭരിച്ചില്ലേ....

ബിജെപി ഇവിടെ 15 വര്‍ഷം ഭരിച്ചു. ഞങ്ങളാണ് അവര്‍ക്ക് ഇത്രയും കാലം അവസരം നല്‍കിയത്. അതുകൊണ്ട് കോണ്‍ഗ്രസിന് ഇനി അടുത്ത അഞ്ച് കൊല്ലം നല്‍കാന്‍ ഞങ്ങള്‍ തീരുമാനിച്ചത്. കോണ്‍ഗ്രസ് അവരുടെ ധര്‍മത്തില്‍ ഉറച്ച് നില്‍ക്കുകയാണെങ്കില്‍ അവര്‍ക്കൊപ്പം എന്നും സന്ന്യാസി സമൂഹം ഉണ്ടാകും. അതല്ലെങ്കില്‍ ബിജെപിയുടെ അവസ്ഥ അവര്‍ക്കും ഉണ്ടാകുമെന്നും കമ്പ്യൂട്ടര്‍ ബാബ പറയുന്നു. അതേസമയം അനധികൃത ഖനനത്തെ തുറന്നു കാട്ടാന്‍ വലിയൊരു യാത്രയും സന്ന്യാസി സമൂഹം നടത്തുന്നുണ്ട്. ഇത് ബിജെപിക്ക് വലിയ തിരിച്ചടിയാവും.

ചാണക്യ തന്ത്രങ്ങളുമായി ശിവകുമാര്‍ എത്തി.... കെസിആറിനെ പൂട്ടാന്‍ ഇതുവരെ കാണാത്ത തന്ത്രം!!ചാണക്യ തന്ത്രങ്ങളുമായി ശിവകുമാര്‍ എത്തി.... കെസിആറിനെ പൂട്ടാന്‍ ഇതുവരെ കാണാത്ത തന്ത്രം!!

സഖ്യം പൊളിയാന്‍ കാരണം മായാവതി..... ചിന്ദ്വാര ഇന്‍ഡോര്‍ സീറ്റുകളില്‍ കോണ്‍ഗ്രസുമായി ഇടഞ്ഞുസഖ്യം പൊളിയാന്‍ കാരണം മായാവതി..... ചിന്ദ്വാര ഇന്‍ഡോര്‍ സീറ്റുകളില്‍ കോണ്‍ഗ്രസുമായി ഇടഞ്ഞു

English summary
computer baba presses refresh button to back congress in madhya pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X