കര്‍ 'നാടകം' തുടരുന്നു... കോണ്‍ഗ്രസ് സംഘത്തില്‍ മൂന്ന് പേരെ കാണാനില്ല!!
Recommended Video

ബെംഗളൂരു; രാഷ്ട്രീയ നാടകം തുടരുന്ന കര്‍ണാടകയില്‍ ജനപ്രതിനിധികളെ ഹൈദരാബാദിലെത്തിച്ച് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം. രാവിലെയാണ് എംഎല്‍എമാരെ ഹൈദരാബാദിലെ റിസോര്‍ട്ടില്‍ എത്തിച്ചത്. നേരത്തേ എംഎല്‍എമാരെ കേരളത്തില്‍ എത്തിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും ഹൈദരാബാദിലേക്ക് എംഎല്‍എമാരെ മാറ്റിയതായി ജെഡിഎസ്-കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. അതേസമയം സംഘത്തില്‍ മൂന്ന് എംഎല്‍എമാരെ കാണാനില്ലെന്നാണ് വിവരം.

എംഎല്‍എമാരുടെ പിന്തുണ ഉറപ്പാക്കിക്കൊണ്ടുള്ള കത്ത് സുപ്രീംകോടതിയില്‍ ഇന്ന് ഹാജരാക്കാനിരിക്കേയാണ് മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി പാളയത്തിലെത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ബിജെപിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ എത്തിയ എംഎല്‍എ ആനന്ദ് സിങ്ങ്, പ്രതാപ് ഗൗഡ പാട്ടീല്‍ എന്നിവരാണ് ബിജെപി പാളയത്തില്‍ എത്തിയതെന്നാണ് വിവരം. കോണ്‍ഗ്രസ് പിന്തുണയോടെ മുളബാഗില്‍ നിന്ന് മത്സരിച്ച് ജയിച്ച എച്ച് നാഗാഷാണ് സംഘത്തില്‍ ഇല്ലാത്ത മറ്റൊരാള്‍ എന്നാണ് വിവരം. ഇയാള്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് കാമ്പില്‍ നിന്ന് ബിജെപിയില്‍ എത്തുകയും പിന്നാലെ കോണ്‍ഗ്രസിലേക്ക് മടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇരുട്ടിവെളുത്തപ്പോള്‍ ബിജെപിയില്‍ എത്തിയതായാണ് വിവരം.
117 പേരുടെ പിന്തുണ ഉണ്ടെന്ന് കാണിച്ചാണ് കോണ്‍-ജെഡിഎസ് സഖ്യം ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്. അതേസമയം യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ എത്ര പേരുടെ പിന്തുണ ഉറപ്പാക്കിയിട്ടുണ്ടെന്നുള്ള കാര്യം വ്യക്തമല്ല. ഇതാണ് ഇന്ന് കോടതി പരിശോധിക്കുന്നത്.












Click it and Unblock the Notifications