കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹശേഷമുള്ള പീഡനം ക്രിമിനല്‍ കുറ്റമാകില്ലെന്ന് മേനകാ ഗാന്ധി

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: വിവാഹശേഷം സ്ത്രീക്ക് എന്തു സംഭവിച്ചാലും പ്രശ്‌നമല്ലേ? കേട്ട് ഞെട്ടണ്ട, ഇത്തരത്തിലുള്ള പ്രസ്താവനയാണ് വനിത ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധി നടത്തിയിരിക്കുന്നത്. വിവാഹശേഷമുള്ള പീഡനത്തെ ക്രിമിനല്‍ കുറ്റത്തിന്റെ പരിധിയില്‍ കൊണ്ടു വരാന്‍ പറ്റില്ലെന്നാണ് മേനകാ ഗാന്ധി പറഞ്ഞത്.

ക്രിമിനല്‍ കുറ്റത്തിന്റെ പരിധിയില്‍ ഇതു കൊണ്ടുവരാന്‍ ശ്രമിച്ചാലും അത് വിജയിക്കില്ല. ഇന്ത്യയില്‍ ഇത്തരം പീഡനത്തിന് പ്രസക്തി നഷ്ടപ്പെട്ടെന്നും അവര്‍ വ്യക്തമാക്കി. രാജ്യാന്തര തലത്തില്‍ വിലയിരുത്തുമ്പോള്‍ ഇതിന് പ്രസക്തിയുണ്ടെന്നും മേനാകാ ഗാന്ധി പറയുന്നു.

maneka-gandhi

ദാരിദ്ര്യം, മതവിശ്വാസങ്ങള്‍, സാമൂഹിക ആചാരങ്ങള്‍, സമൂഹത്തിലെ മനോനില തുടങ്ങിയവ നോക്കുമ്പോള്‍ ഇന്ത്യയില്‍ ഇത്തരം കാര്യങ്ങള്‍ക്ക് പ്രസക്തി നഷ്ടപ്പെടുകയാണെന്നും മേനകാ ഗാന്ധി പറഞ്ഞു. രാജ്യത്ത് സ്ത്രീകള്‍ക്കു നേരെ തുടരെ ഉണ്ടാകുന്ന പീഡനങ്ങള്‍ക്കിടയിലാണ് മേനകയുടെ വിവാദ പരാമര്‍ശം എത്തിയിരിക്കുന്നത്.

ഭാര്യയെ ഭര്‍ത്താവ് ബലമായോ, ഭീഷണിപ്പെടുത്തിയോ, ഉപദ്രവിച്ചോ, പീഡിപ്പിക്കുന്നതാണ് ക്രിമിനല്‍ കുറ്റത്തിന്റെ കീഴില്‍ വരുന്നതെന്നും മന്ത്രി പറഞ്ഞു.

English summary
The government remains unconvinced about criminalising marital rape as Minister for Women and Child Development Maneka Gandhi told Rajya Sabha that a country like India is not ready for the change due to factors like poverty, illiteracy and religious beliefs.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X