കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്ടം അത്രയ്ക്ക് അശ്ലീലമാണോ; സേഫ്റ്റിയല്ലേ... പകൽ വിരുദ്ധം, രാത്രിമതിയെന്ന് അഡ്വർടൈസിങ് കൗൺസിൽ!

  • By Desk
Google Oneindia Malayalam News

ദില്ലി: കോണ്ടം പരസ്യങ്ങൾക്ക് പകൽ വിലക്ക്. ദൃശ്യ മാധ്യമങ്ങളിൽ കോണ്ടത്തിന്റെ പരസ്യം നൽകുന്നതിന് സമയപരിധി നിശ്ചയിക്കുന്നതിന്റെ സാധ്യത തേടി അഡ്വർടൈസിങ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യ കേന്ദ്ര സർക്കാരിനെ സമീപിച്ചു. ഗർഭ നിരോധന ഉറകളുടെ പരസ്യ ചിത്രം രാത്രി 11നും പുലർച്ചെ അഞ്ചിനും ഇടയിൽ മാത്രമായി സംപ്രേഷണം ചെയ്യുന്നതിന്റെ സാധ്യത തേടിയാണ് കേന്ദ്രസർക്കാരിനെ സമീപിച്ചത്. മുതിർന്നവർക്ക് മാത്രമായി ഇത്തരം പരസ്യം ക്രമീകരിക്കണമെന്ന് വിവിധ പരാതികൾ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംഘടന കേന്ദ്രത്തെ സമീപിച്ചിരിക്കുന്നത്.

കുടുംബവുമായി ടിവിക്ക് മുൻപിൽ സമയം ചിലവഴിക്കുന്ന സമയത്ത് ഇത്തരം പരസ്യങ്ങൾ വരുന്നത് കുടുംബത്തിന്റെ മഹത്വത്തിന് കോട്ടം വരുത്തുന്നതായി കാണിച്ച് നിരവദി ഉപഭോക്താക്കൾ പരാതി നൽകിയിരുന്നതായി എഎസ് സിഐ അറിയിച്ചിരുന്നു. പ്രമുഖ ബോളീവുഡ് നടിയായ സണ്ണി ലിയോൺ അബിനയിച്ച കോണ്ടത്തിന്റെ പരസ്യചിത്രം ഉൾപ്പടെയുള്ളവ ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടിയാണ് പരാതികൾ ഏറെയും ലഭിച്ചിരിക്കുന്നത്. പക്ഷിമൃഗാദികളെ സംബന്ധിച്ച് സംശയങ്ങൾ ചോദിക്കേണ്ട ഇളംപ്രായത്തിൽ കുട്ടികൾ 60 സെക്കന്റ് നീണ്ടു നിൽക്കുന്ന പരസ്യ ചിത്രത്തെ അടിസ്ഥാനമാക്കി പരാതിയിൽ പറയുന്നു.

സുരക്ഷിത മാർഗം

സുരക്ഷിത മാർഗം

എയ്‍ഡ്സ് തടയുന്നതിനുള്ള സുരക്ഷിത മാർഗമെന്ന നിലയിൽ കോണ്ടം ഉപയോഗിക്കാനുള്ള ഉപദേശം സർവ്വസാധാരണമാണ്. ഇത്തരം ഉപദേശങ്ങൾക്ക് ബദലായി വിശ്വാസ്യതയ്ക്ക് കൂടുതൽ ഊന്നൽ നൽകണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ അഭിപ്രായപ്പെട്ടു. പരസ്യത്തിനെതിരെ നേരത്തെയും ആശങ്കകൾ പങ്കുവെച്ച് സംഘപരിവാർ സംഘടനകളും സണ്ണിലിയോണിനെതിരെ രംഗത്ത് വന്നിരുന്നു.

തെറ്റായ സന്ദേശം നൽകുന്നു

തെറ്റായ സന്ദേശം നൽകുന്നു

എയ്ഡ്സ് തടയുന്നതിനുള്ള പ്രചാരണങ്ങളിൽ എല്ലാം കൂടുതൽ ഊന്നൽ നൽകുന്നത് കോണ്ടം ഉപയോഗിക്കാനാണ്. ഇത് വഴിവിട്ട ലൈംഗീക ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലയിൽ തെറ്റായ സന്ദേശം നൽകുന്നതായും കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ പറഞ്ഞിരുന്നു. അതേസമയം കോണ്ടം എന്ന ഗര്‍ഭ നിരോധന ഉറകള്‍ വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് പിറപിയെടുത്തതാണെന്നാണ് ചരിത്രം പറയുന്നത്.

ഈജിപ്ഷ്യന്‍ ചിത്രം

ഈജിപ്ഷ്യന്‍ ചിത്രം

3000 വര്‍ഷം പഴക്കമുള്ള ഒരു ഈജിപ്ഷ്യന്‍ ചിത്രം ഉറ ധരിച്ചുകൊണ്ടുനില്‍ക്കുന്ന പുരുഷന്റേതായിരുന്നു. പക്ഷെ, ഇത് ധരിച്ചത് ഗര്‍ഭ നിരോധന മാര്‍ഗ്ഗം എന്ന നിലയിലോ അതോ മറ്റു വല്ല ആചാരത്തിന്റെ പേരിലോ ആണോ എന്ന് വ്യക്തമായിരുന്നില്ല. പതിനാറാം നൂറ്റാണ്ടിലാണ് ഇറ്റലിയിലെ ഗബ്രിയേലെ ഫാലേപ്പിയോ ആണ്, രോഗപ്രതിരോധ മാര്‍ഗ്ഗം എന്ന നിലയില്‍ ലിംഗത്തില്‍ ധരിക്കാനുള്ള ഉറകളെ കുറിച്ച് ആദ്യം എഴുതി പ്രസിദ്ധീകരിച്ചത്. തുണി കൊണ്ടുണ്ടാക്കിയ ഉറകള്‍ രാസലായനിയില്‍ മുക്കി ഉണക്കിയ ശേഷം ഉപയോഗിക്കാനായിരുന്നു അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശം.

റബ്ബർ ഉറകൾ

റബ്ബർ ഉറകൾ

1844 ല്‍ ചാള്‍സ് ഗുഡ് ഈയര്‍ റബ്ബര്‍ വള്‍ക്കനൈസ് ചെയ്യാനുള്ള പ്രക്രിയ കണ്ടുപിടിച്ചതോടെ റബ്ബര്‍ ഉറകള്‍ നിര്‍മ്മിക്കാനുള്ള ശ്രമം ആരംഭിച്ചു. ആദ്യത്തെ റബ്ബര്‍ ഉറ 1855 ലാണ് ഉണ്ടാക്കിയത്. ആദ്യമുണ്ടാക്കിയ റബ്ബര്‍ ഉറകള്‍ക്ക് 1-2 മില്ലീമീറ്റര്‍ കട്ടിയുണ്ടായിരുന്നു. ഇവ വീണ്ടും ഉപയോഗിക്കാന്‍ പറ്റുന്നവയുമായിരുന്നു. പക്ഷെ, അക്കാലത്ത് റബ്ബര്‍ കോണ്ടമുകള്‍ വിലപിടിപ്പുള്ളതായിരുന്നു എന്നാണ് ചരിത്രം പറയുന്നത്.

കോം സ്റ്റോക് ആക്റ്റ്

കോം സ്റ്റോക് ആക്റ്റ്

1873 ല്‍ കോം സ്റ്റോക് ആക്റ്റ് പാസാക്കിയതോടെ അമേരിക്കയില്‍ കോണ്ടത്തിന്റെ വിതരണം പരിമിതമായി. തപാലിലൂടെയും മറ്റും റബ്ബര്‍ ഉറകള്‍ അയയ്ക്കുന്നതിന് വിലക്ക് വന്നു. ഗര്‍ഭം തടയുന്നതിന് ഉപയോഗിക്കുന്ന ഉറയായതുകൊണ്ടാണ് ഈ വിലക്ക് ഉണ്ടായത്. പക്ഷെ, ഡോക്‍ടര്‍മാരുടെ നിര്‍ദ്ദേശം അനുസരിച്ച് ഉറകള്‍ ലഭ്യമായിരുന്നു. അതുപക്ഷെ, ഗര്‍ഭ നിരോധനത്തിനല്ല അസുഖം വരാതെ സൂക്ഷിക്കാന്‍ വേണ്ടിയായിരുന്നു കുറിച്ചു കൊടുത്തിരുന്നത് എന്ന് പറയപ്പെടുന്നു.

English summary
Soon airing of advertisements for condoms may only be allowed during watershed hours (between 10 pm and 6 am) on television after the Advertising Standards Council of India — the apex self-regulating body of advertising sector — received several complaints regarding a steamy condom commercial featuring actor Sunny Leone.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X