കോണ്ടം, പാഡുകള്‍, ഡയപറുകള്‍ എന്നിവ കുമിഞ്ഞു കൂടുന്നു. കൃത്യമായി സംസ്‌കരിക്കാന്‍ പുതിയ മാര്‍ഗമെത്തി..
ദില്ലി: കോണ്ടം, പാഡ്, ഡയപര്‍ എന്നിവ ഉപയോഗ ശേഷം സംസ്‌കരിക്കാത്തെ മാലിന്യത്തോടെപ്പം വലിച്ചെറിയുന്ന പ്രവണത കൂടിവരുകയാണ്. ഇത്തരം മാലിന്യങ്ങള്‍ കൃത്യമായി സംസ്‌കരിക്കുന്നതിന് പുതിയ മാര്‍ഗവുമായി എത്തിയിരിക്കുകയാണ് പരിസ്ഥിതി മന്ത്രാലയം.
ഇത്തരം നാപ്കിനുകള്‍ വാങ്ങുമ്പോള്‍ ഡിസ്‌പോസ് ചെയ്യുന്നതിനുള്ള പ്രത്യേക പൗച്ചുകള്‍ നിര്‍മ്മാതാക്കള്‍ നല്‍കണമെന്നാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം. മന്ത്രാലയത്തിന്റെ മാലിന്യ നിര്‍മ്മാര്‍ജന നിയമത്തിന്റെ ഭാഗമായാണ് പുതിയ നടപടി.

പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രൊഡക്ടുകള്‍ ഉണ്ടാകുന്ന കമ്പനികള്‍ എങ്ങനെയാണ് ഡിസ്‌പോസ് ചെയ്യുന്നത് എന്ന് ആളുകള്‍ക്ക് നിര്‍ദേശം നല്‍കണം. സംസ്‌കരിക്കാതെ തെരുവില്‍ ഉപേക്ഷിക്കുന്ന നാപ്കിനുകള്‍ പുനരുപയോഗത്തിന് സാധ്യത കാണുന്നുണ്ടെന്നും ഇത് തടയുന്നതിനാണ് കൃത്യമായി നിര്‍മാര്‍ജനം ചെയ്യുന്നതെന്നും മന്ത്രാലയെ പറഞ്ഞു.
രാജ്യത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കാകും ഇതിന്റെ ചുമതല ലഭിക്കുക. മാലിന്യം കത്തിച്ച് നശിപ്പിക്കുന്ന അവാസാന മാര്‍ഗമല്ല. ഇത് മൂലം വായുമലിനീകരണവും ഉണ്ടാകുന്നു. പരമാവധി പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഇല്ലാതെ മാലിന്യങ്ങള്‍ സംസ്‌കരിക്കാനാണ് പ്രത്യേക പൗച്ചുകള്‍ നിര്‍ദേശിക്കുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ മാലിന്യ സംസ്‌കരണം പൂര്‍ണമാകുമെന്നും മന്ത്രാലയം ഉറപ്പ് പറയുന്നു.












Click it and Unblock the Notifications