കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

5 വര്‍ഷത്തിനിടെ 3 സര്‍ജിക്കല്‍ സ്‌ട്രെക്കുകള്‍... വെളിപ്പെടുത്തലുമായി രാജ്‌നാഥ് സിംഗ്!!

Google Oneindia Malayalam News

ബെംഗളൂരു: ബാലക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ പ്രതിപക്ഷം സംശയം ഉന്നയിക്കുന്നതിനിടെ പുതിയ അവകാശവാദങ്ങളുമായി ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. മോദി സര്‍ക്കാര്‍ ഭരിച്ച കഴിഞ്ഞ അഞ്ച് വര്‍ഷം ഇന്ത്യ 3 സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ നടത്തിയെന്ന് അദ്ദേഹം പറഞ്ഞു. പുതിയ വെളിപ്പെടുത്തലാണ് രാജ്‌നാഥ് സിംഗില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. അതേസമയം രണ്ട് ആക്രമണങ്ങളെ കുറിച്ച് മാത്രമേ വെളിപ്പെടുത്താന്‍ സാധിക്കൂ. മൂന്നാമത്തെ ആക്രമണത്തെ കുറിച്ച് പുറത്തുവിടാനാവില്ലെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

1

പാകിസ്താന്റെ അതിര്‍ത്തികള്‍ ഇന്ത്യ വ്യോമസേന മൂന്ന് തവണ കടന്നിട്ടുണ്ട്. നമ്മുടെ സേന വിജയകരമായി മൂന്ന് വ്യോമാക്രമണങ്ങള്‍ നടത്തിയെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ മൂന്നാമത്തെ വ്യോമാക്രമണം അത്യന്തം ഗൗരവമേറിയ കാര്യമാണ്. അത് പുറത്തുവിടാനാവില്ലെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. കര്‍ണാടകത്തിലെ റാലിയില്‍ സംസാരിക്കവെയാണ് അദ്ദേഹം പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനിടെ പാകിസ്താനെതിരെ രംഗത്തെത്തി. പാകിസ്താന്‍ വല്ലാതെ ഭയന്ന് വിറയ്ക്കുകയാണ്. ഇന്ത്യന്‍ വ്യോമാക്രമണത്തോടെ മോദി ഞങ്ങളെ വെടിവെച്ചിട്ടു എന്ന് അവര്‍ അലറി വിളിക്കുകയാണ്. വ്യോമാക്രമണം വളരെ നിശബ്ദമായിട്ടാണ് നടന്നത്. സമീപത്തുള്ള ആളുകളൊന്നും ഉണരേണ്ട എന്ന് കരുതിയിരുന്നു. എന്നാല്‍ ആക്രമണത്തിന് പിന്നാലെ പുലര്‍ച്ചെ അഞ്ച് മണിയോടെ അവര്‍ ഭയന്ന് വിറച്ചാണ് ട്വീറ്റ് ചെയ്തതെന്നും മോദി പറഞ്ഞു.

പാകിസ്താന്‍ വ്യോമാക്രമണത്തെ അവര്‍ ചോദ്യം ചെയ്യുന്നത് സാധാരണമാണ്. എന്നാല്‍ പ്രതിപക്ഷം വ്യോമസേനയെയം സര്‍ക്കാരിനെയും ചോദ്യം ചെയ്യുന്നത് തെറ്റാണെന്നും മോദി വ്യക്തമാക്കി. അതേസമയം മോദി രാഷ്ട്രീയ മുതലെടുപ്പിന് മാത്രമാണ് ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിനെതിരെ തീവ്ര ദേശീയത ഉയര്‍ത്തിയാണ് ബിജെപി തിരിച്ചടിച്ചത്.

യുപിയില്‍ തരംഗമായി പ്രിയങ്ക മാജിക്ക്, 4 ആഴ്ച്ചയില്‍ പാര്‍ട്ടിയിലെത്തിയത് 10 ലക്ഷം പ്രവര്‍ത്തകര്‍യുപിയില്‍ തരംഗമായി പ്രിയങ്ക മാജിക്ക്, 4 ആഴ്ച്ചയില്‍ പാര്‍ട്ടിയിലെത്തിയത് 10 ലക്ഷം പ്രവര്‍ത്തകര്‍

English summary
conducted 3 air strikes in 5 years, but ill tell you only about 2 says rajnath singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X