Get Updates
Get notified of breaking news, exclusive insights, and must-see stories!

യാത്രക്കാരിയ്ക്ക് 5 രൂപയുടെ ടിക്കറ്റ് നല്‍കാത്ത കണ്ടക്‌ടറുടെ ജോലി പോയി

ചെന്നൈ: 5 രൂപയുടെ ടിക്കറ്റിന് ഒരു സര്‍ക്കാര്‍ ജോലിയുടെ വിലയുണ്ട്. യാത്രക്കാരിയ്ക്ക് ടിക്കറ്റ് നല്‍കാത്ത കണ്ടക്ടറുടെ ജോലി പോയി. ബസ്സില്‍ കയറുന്ന യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കാനും ബാക്കി ചിലറ നല്‍കാനും മടിക്കുന്ന ജീവനക്കാര്‍ക്ക് ഒരു താക്കീതാണ് ഈ ശിക്ഷ.

കുണ്ടല്ലൂര്‍ റൂട്ടില്‍ യാത്ര ചെയ്യുന്നതിനിടയിലാണ് ടിക്കറ്റ് ചെക്ക് ചെയ്യുന്നതിന് ചെക്കര്‍ എത്തിയത്. അഞ്ച് രൂപ തന്റെ കയ്യില്‍ നിന്നും വാങ്ങി ടിക്കറ്റ് നല്‍കിയില്ല എന്ന് യുവതി പരാതിപ്പെട്ടതിനെ തുടര്‍ന്ന് ചെക്കര്‍ പരിശോധന നടത്തി.

കണ്ടക്ടറുടെ ബാഗില്‍ നിന്നും 7 രൂപ കൂടുതല്‍ ലഭിച്ചതും അഞ്ച് രൂപയുടെ ടിക്കറ്റ് കൊടുക്കാത്തതും കൂടി ആയപ്പോള്‍ പ്രശ്‌നം ഗുരുതരമായി. യുവതിയുടെ പരാതി ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയില്‍ എത്തി. അന്വേഷണത്തിന് ഉടുവില്‍ ചെറിയ ശിക്ഷയില്‍ ഒതുക്കാതെ കണ്ടക്ടറെ ജോലിയില്‍ നിന്നും പിരിച്ച് വിടുകയാണ് ചെയ്തത്.

koyambedu-bus-stand

എന്നാല്‍ ഇതിനെക്കുറിച്ച് കണ്ടക്ടര്‍ക്കും പറയാനുണ്ട്. ബസ്സില്‍ അന്നേ സമയം യാത്ര ചെയ്തത് 24 യാത്രക്കാരാണ് ഇതില്‍ ഒരു യുവതിയ്ക്ക് മാത്രമാണ് ടിക്കറ്റ് കിട്ടിയില്ല എന്ന പരാതി പറഞ്ഞത്. യുവതി തന്റെ കയ്യില്‍ നിന്നും ടിക്കറ്റ് വാങ്ങി എന്നും അത് നഷ്ടപ്പെട്ടപ്പോള്‍ ചെക്കര്‍ എത്തിയപ്പോള്‍ രക്ഷപ്പെടുന്നതിന് വേണ്ടിയാണ് തന്നെ കരുവാക്കിയതെന്നും കണ്ടക്ടര്‍ പറഞ്ഞു. ബസ്സിലെ മറ്റു യാത്രക്കാര്‍ക്കൊന്നും പരാതി ഇല്ലെന്നുള്ളത് സത്യമായിരുന്നു.

പരാതിയില്‍ അന്വേഷണം നടത്തുന്ന സമയത്ത് തന്നെ വിളിച്ച് ചോദിക്കാനോ കാര്യങ്ങള്‍ അന്വേഷിക്കാനോ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല എന്നും പറയുന്നു. സംഭവത്തിന്റെ സത്യവസ്ഥ എന്താണെങ്കിലും 45 കാരനായ അയ്യര്‍ക്ക് ജോലി നഷ്ടപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+