കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടിലൊന്ന് വ്യാഴാഴ്ച്ച അറിയാം: കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് 18 ന്, എതിര്‍പ്പുമായി ബിജെപി

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകയില്‍ വിശ്വാസ വോട്ട് വ്യാഴാഴ്ച്ച നടത്താന്‍ തീരുമാനം. കാര്യോപദേശകസമിതിയുടെ നിര്‍ദ്ദേശപ്രകാരം സ്പീക്കറാണ് തീരുമാനമെടുത്തത്. വ്യാഴാഴ്ച്ച രാവിലെ 11 മണിക്കായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക. വിമതര്‍ ഉള്‍പ്പടേയുള്ള മുഴുവന്‍ എംഎല്‍എമാര്‍ക്കും കോണ്‍ഗ്രസും ജെഡിഎസും വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ വിപ്പ് നല്‍കും. അതേസമയം വിശ്വാസ വോട്ടെടുപ്പ് വൈകുന്നതില്‍ അതൃപ്തി അറിയിച്ച് ബിജെപി നേതൃത്വം രംഗത്ത് എത്തി.

<strong> കേരളത്തില്‍ ഹിന്ദുക്കള്‍ കുറയുന്നു; ഇങ്ങനെ പോയാല്‍ യുപിയില്‍ നിന്ന് ഹിന്ദുക്കളെ കൊണ്ടുവരേണ്ടി വരും</strong> കേരളത്തില്‍ ഹിന്ദുക്കള്‍ കുറയുന്നു; ഇങ്ങനെ പോയാല്‍ യുപിയില്‍ നിന്ന് ഹിന്ദുക്കളെ കൊണ്ടുവരേണ്ടി വരും

രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ, ഇന്ന് തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. വിശ്വാസ വോട്ടെടുപ്പ് എത്രയും വേഗം നടത്തി സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കട്ടെ എന്നായിരുന്നു ബിജെപി നിലപാട്. തന്‍റെ സര്‍ക്കാറിന് ഭൂരിപക്ഷമുണ്ടെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്വം മുഖ്യമന്ത്രി കുമാരസ്വാമിക്കുണ്ട്. അത് അദ്ദേഹം തെളിയിക്കട്ടെ. ഞങ്ങളുടെ 105 എംഎല്‍എമാരും സഭയിലെത്തിയിട്ടുണ്ടെന്ന് വിധാന്‍ സൗധയിലെത്തിയ ബിജെപി എംഎല്‍എ സുരേഷ് കുമാര്‍ വ്യക്തമാക്കി.

jds

യാതൊരു വിധ ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്ന നിലപാടില്‍ വിമതര്‍ ഉറച്ചു നില്‍ക്കുന്നതിനാല്‍ സര്‍ക്കാര്‍ വീഴുമെന്നുറപ്പിച്ചാണ് ബിജെപി കരുക്കള്‍ നീക്കുന്നത്. അതേസമയം, കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും വലിയ തോതിലുള്ള ഭീഷണി നേരിടുന്നുവെന്നും തങ്ങള്‍ക്ക് സുരക്ഷ നല്‍കണമെന്നും വിമത എംഎല്‍എമാര്‍ ഇന്ന് വീണ്ടും മുംബൈ പോലീസിനോട് ആവശ്യപ്പെട്ടു.

<strong> മാപ്പ് പറയാന്‍ എസ്എഫ്ഐ തയ്യാറായത് നന്നായി; പഴയ ഒരു പ്രവർത്തകൻ എന്ന നിലയിൽ സന്തോഷകരം</strong> മാപ്പ് പറയാന്‍ എസ്എഫ്ഐ തയ്യാറായത് നന്നായി; പഴയ ഒരു പ്രവർത്തകൻ എന്ന നിലയിൽ സന്തോഷകരം

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മല്ലികാര്‍ജുന്‍ ഖാര്‍ഘെ, മുതിര്‍ന്ന നേതാവ് ഗുലാംനബി ആസാദ് കര്‍ണാടക ഉപമുഖ്യമന്ത്രി ജി. പരമേശ്വര തുടങ്ങിയവര്‍ ഇന്ന് ഹോട്ടലിലെത്തി വിമതുരമായി ചര്‍ച്ച നടത്താനിരിക്കെയാണ് ഇത്തരമൊരു നീക്കം ഉണ്ടായത്. കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പടെ ഒരു രാഷ്ട്രീയക്കാരെയും കാണാന്‍ തങ്ങള്‍ തയ്യാറല്ലെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്.

English summary
confidence vote in Karnataka on Thursday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X