കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ് സന്ദർശനം ഇന്ത്യയെ ലോകരാജ്യങ്ങൾക്കിടെ ആഗോള നേതാവാക്കി മാറ്റുമെന്ന് മോദി

Google Oneindia Malayalam News

ഹൂസ്റ്റൺ: അമേരിക്കൻ സന്ദർശനം നിർണായകമാകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ അമേരിക്കൻ സന്ദർശനത്തോടെ ഇന്ത്യയെ ആഗോള നേതാവ് എന്ന നിലയിൽ ലോകരാജ്യങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കപ്പെടുമെന്ന ആത്മവിശ്വാസമുണ്ടെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്. ഇന്ത്യൻ സമയം രാത്രി 11.30ഓടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യ വിട്ടത്. ഇന്ത്യയെ ലോകത്തിന് മുമ്പിൽ ഊർജ്ജസ്വലമായ മണ്ണായി അവതരിപ്പിക്കാൻ കഴിയുമെന്ന കാര്യത്തിൽ ആത്മവിശ്വാസമുണ്ടെന്നാണ് മോദി പ്രതികരിച്ചത്. യുഎസ് സന്ദർശനം ഇരു രാജ്യങ്ങൾക്കുമിടയിൽ പുതിയ കരുത്ത് നൽകുമെന്നും മോദി പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നു.

Narendra Modi

അമേരിക്കയിലെത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 45ഓളം നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ചൊവ്വാഴ്ച പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. 2019ൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും നടത്തുന്ന മൂന്നാമത്തെ കൂടിക്കാഴ്ചയായിരിക്കും ഇത്. ജി20 ഉച്ചകോടിയുടെ ഭാഗമായി ജപ്പാനിൽ വെച്ചും ജി 7 ഉച്ചകോടിയുടെ ഭാഗമായി ഫ്രാൻസിൽ വെച്ചുമായിരുന്നു നേരത്തെയുള്ള രണ്ട് കൂടിക്കാഴ്ചകൾ. ഹൂസ്റ്റണിൽ വെച്ചും ന്യൂയോർക്കിൽ വെച്ചും ട്രംപുമായി കൂടിക്കാഴ്ച നടത്തമെന്ന് മോദിയും വ്യക്തമാക്കിയിരുന്നു.

ഹോട്ടൽ മുറികളുടെ ജിഎസ്ടി കുറച്ചു: കഫീൻ ഉൽപ്പന്നങ്ങളുടെ നികുതി ഉയർത്തി, വിനോദസഞ്ചാര മേഖലക്ക് ആശ്വാസം!ഹോട്ടൽ മുറികളുടെ ജിഎസ്ടി കുറച്ചു: കഫീൻ ഉൽപ്പന്നങ്ങളുടെ നികുതി ഉയർത്തി, വിനോദസഞ്ചാര മേഖലക്ക് ആശ്വാസം!

അമേരിക്ക ഇന്ത്യയുടെ വികസനത്തിന്റെ അവിഭാജ്യഘടകമാണ്. വിദ്യാഭ്യാസം, ഗവേഷണ സാങ്കേതിക വിദ്യ, കണ്ടുപിടുത്തം എന്നീ രംഗങ്ങളിൽ പങ്കാളിത്തത്തിനുള്ള സാധ്യതയും മോദി പറഞ്ഞു വെക്കുന്നു. ഇന്ത്യൻ സാമ്പത്തി ക രംഗത്തെ വളർച്ചയ്ക്കും പ്രതിരോധ സഹകരണത്തിന്റെ വളർച്ചയ്ക്കും അമേരിക്കയുമായുള്ള സഖ്യം അനിവാര്യമാണ്. ഒരുമിച്ച് പ്രവർത്തിക്കുകയാണെങ്കിൽ കൂടുതൽ സമാധാന പൂർണ്ണവും സുസ്ഥിരതയുള്ളതും സമൃദ്ധിയുള്ളതുമായ ലോകത്തെ കെട്ടിപ്പടുക്കാൻ ഇരു രാജ്യങ്ങൾക്കും സാധിക്കുമെന്നും മോദി കൂട്ടിച്ചേർക്കുന്നു. ഐക്യരാഷ്ട്ര സഭയിലെ ചർച്ചകൾ, യുഎസുമായുള്ള ഉഭയകക്ഷി ചർച്ച, അമേരിക്കയിലെ ബിസിനസ് സമൂഹവുമായും നേതൃത്വവുമായുമുള്ള കൂടിക്കാഴ്ച എന്നിവയാണ് ന്യൂയോർക്കിൽ വെച്ച് മോദി ഊന്നൽ നൽകുന്ന മൂന്ന് പ്രധാനകാര്യങ്ങൾ.

English summary
Confident my US visit will present India as global leader: Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X