Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി ആഘോഷത്തിന് 4000 കിലോ ലഡു

ദില്ലി: എക്‌സിറ്റ് പോളുകളും പാര്‍ട്ടിയുടെ ആഭ്യന്തര സര്‍വ്വേകളും വിജയം ഉറപ്പിച്ചതോടെ ബി ജെ പി ആഘോഷത്തിന് തയ്യാറെടുക്കുന്നു. മെയ് 16 വെള്ളിയാഴ്ച ഫലം പുറത്തുവരുമ്പോഴേക്കം നാലായിരം കിലോ ലഡുവാണ് പാര്‍ട്ടി ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. മുംബൈ കേന്ദ്രമാക്കിയാണ് ഇത്തവണ ബി ജെ പിയുടെ വിജയാഘോഷങ്ങള്‍.

സംസ്ഥാന തലത്തില്‍ ഓര്‍ഡര്‍ ചെയ്ത ലഡ്ഡു താഴേക്കിടയിലുളള പ്രവര്‍ത്തകരിലേക്ക് എത്തിക്കും. ഫലം പുറത്ത് വന്നാലുടന്‍ ആഹ്ലാദ പ്രകടനങ്ങളും മധുരം വിതരണവും തുടങ്ങും. തെക്കന്‍ മുംബൈയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പൊതു ജനങ്ങള്‍ക്കുമായി 4000 കിലോ ലഡു ഓര്‍ഡര്‍ ചെയ്തിട്ടുണ്ട് എന്ന് ബി ജെ പി നേതാവ് അതുല്‍ ഷാ പറഞ്ഞു.

bjp

തിരഞ്ഞെടുപ്പ് ഫലം കാണിക്കാനായി പൊതുസ്ഥലങ്ങളില്‍ കൂറ്റന്‍ എല്‍ സി ഡി സ്‌ക്രീനുകളും പാര്‍ട്ടി തയ്യാറാക്കുന്നുണ്ട്. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും കിരീടധാരണം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ബി ജെ പി പ്രവര്‍ത്തകര്‍. ബി ജെ പി നേതാക്കളിലല്‍ നിന്നും 25000 ലഡ്ഡുവിന് ഓര്‍ഡര്‍ കിട്ടിയതായി ജയ് ഗണേഷ് ബേക്കറിയിലെ ബണ്ടിബായി പറഞ്ഞു.

മുംബൈയില്‍ മാത്രമല്ല, മറ്റ് പ്രധാന നഗരങ്ങളിലും ലഡുവും പടക്കങ്ങളും ഓര്‍ഡര്‍ ചെയ്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് ഫലത്തിനായി കാത്തിരിക്കുകയാണ്. 292 ല്‍ കൂടുതല്‍ സീറ്റുകള്‍ നേടി എന്‍ ഡി എ ഭരണത്തിലെത്തുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത്. ആഘോഷം മാത്രമല്ല, പ്രധാനപ്പെട്ട വകുപ്പുകള്‍ തീരുമാനിച്ച് പാര്‍ട്ടി നേതൃത്വവും ഭരണം ഏറ്റെടുക്കാനായി കാത്തിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+