കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിശ്വാസം തെളിയിക്കാന്‍ കഴിയും: സുപ്രീം കോടതിയില്‍ പ്രതീക്ഷയുണ്ടെന്ന് കോണ്‍ഗ്രസ്

Google Oneindia Malayalam News

ബെംഗളൂരു: തിങ്കളാഴ്ച നിയമസഭയില്‍ വിശ്വാസം തെളിയിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എച്ച്കെ പാട്ടീല്‍. വിമത എംഎല്‍എമാര്‍ മടങ്ങി വരുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും പാട്ടീല്‍ പറഞ്ഞു.വിപ്പില്‍ വ്യക്തത തേടിയുള്ള കോണ്‍ഗ്രസിന്‍റെ ഹരജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. രാജിവെച്ച 16 എംഎല്‍എമാര്‍ക്കെതിരെ വിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഭരണഘടനയ്ക്ക് അനുകൂലമായ നടപടി മാത്രമേ സുപ്രീം കോടതിയില്‍ നിന്ന് ഉണ്ടാകുകയുള്ളൂ എന്നാണ് പ്രതീക്ഷിക്കുന്നതെന്നും പാട്ടീല്‍ പറഞ്ഞു.

sidpatil-

<strong>സഖ്യ സര്‍ക്കാരിന് ഇരുട്ടടി!! പണി വന്നത് മായാവതി വഴി! പാലം വലിച്ച് ബിഎസ്പി എംഎല്‍എ</strong>സഖ്യ സര്‍ക്കാരിന് ഇരുട്ടടി!! പണി വന്നത് മായാവതി വഴി! പാലം വലിച്ച് ബിഎസ്പി എംഎല്‍എ

ജുലൈ 17 ലെ കോടതിയുടെ ഇടക്കാല ഉത്തരവില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് കോടതിയെ സമീപിച്ചത്. വിമതരുടെ രാജിക്കാര്യത്തിലും അയോഗ്യത നടപടിയിലും സ്പീക്കര്‍ക്ക് തിരുമാനമെടുക്കാമെന്നായിരുന്നു സുപ്രീം കോടതി വിധി പറഞ്ഞത്. അതേസമയം വിമതരോട് വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കണമെന്ന് നിര്‍ദ്ദേശം നല്‍കാന്‍ ആവില്ലെന്നും വിധിയില്‍ വ്യക്തമാക്കിയിരുന്നു.

സുപ്രീം കോടതി വിധി വിപ്പ് നല്‍കാനുള്ള പാര്‍ട്ടിയുടെ അവകാശം നിഷേധിക്കുന്നതാണെന്ന് കോണ്‍ഗ്രസ് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരം എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കാനുള്ള അധികാരം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഉണ്ടെന്ന് വ്യക്തമാക്കുന്നുണ്ടെന്നും ഹരജിയില്‍ പറയുന്നുണ്ട്.

<strong>ബിജെപിയുടെ 'പ്ലാന്‍ ബി'.. മഹാരാഷ്ട്രയില്‍ ബിജെപിയുടെ 'രഹസ്യ നീക്കം'.. ആത്മവിശ്വാസം</strong>ബിജെപിയുടെ 'പ്ലാന്‍ ബി'.. മഹാരാഷ്ട്രയില്‍ ബിജെപിയുടെ 'രഹസ്യ നീക്കം'.. ആത്മവിശ്വാസം

അതിനിടെ സഭയിലെ ഏക ബിഎസ്പി അംഗം തിങ്കളാഴ്ച വോട്ടെടുപ്പില്‍ നിന്ന് വിട്ട് നില്‍ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ അധ്യക്ഷ മായാവതിയുടെ നിര്‍ദ്ദേശ പ്രകാരമാണിതെന്നാണ് എംഎല്‍എ മഹേഷ് അറിയിച്ചത്. നിലവില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് ബിഎസ്പി അംഗം മഹേഷിന്‍റെ പിന്തുണ കൂടാതെ 116 പേരുടെ പിന്തുണയാണ് ഉള്ളത്. 15 പേരുടെ രാജി സ്പീക്കര്‍ സ്വീകരിക്കുകയാണെങ്കില്‍ സര്‍ക്കാരിന്‍റെ അംഗസംഖ്യ 101 ലേക്ക് വീഴും. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി രണ്ട് എംഎല്‍എമാര്‍ സഭയില്‍ എത്തിയിരുന്നില്ല. ഇരുവരെ കൂടാതെ ബിഎസ്പി അംഗത്തിന്‍റെ പിന്‍മാറ്റവും ആയതോടെ സഖ്യം 98 ലേക്ക് വീഴും.

English summary
Confident of winng trust vote says Congress leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X